വ്യാജ കന്യാചർമ്മം തുന്നി പിടിപ്പിച്ച ദൈവത്തിന്റെ മണവാട്ടിയുടെ കഥ ഇങ്ങനെ

0
1095

അഡ്വ ശ്രീജിത്ത്‌ പെരുമന

കന്യാചാർമ്മം തുന്നിപ്പിടിപ്പിച്ച് കന്യകയായ കന്യാസ്ത്രീയായിട്ടും രക്ഷയില്ല

ആദ്യ രാത്രിയിൽ കന്യകത്വം തെളിയിക്കാൻ വ്യാജ യോനീ രക്തം ചൂടപ്പം പോലെ വിറ്റഴിയുന്ന നാട്ടിൽ വ്യാജ കന്യാ ചർമ്മം തുന്നി പിടിപ്പിച്ച ദൈവത്തിന്റെ മണവാട്ടിയുടെ കഥ ഇങ്ങനെ.

സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതിയായ സിസ്റ്റർ സെഫി കേസിൽനിന്ന് രക്ഷപ്പെടാൻ വൈദ്യശാസ്ത്രത്തിന്റെയും സഹായം തേടി. താൻ കന്യകയാണെന്ന് സ്ഥാപിക്കാനാണ് സിസ്റ്റർ സെഫി കന്യാചർമം കൃത്രിമമായി വെച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇക്കാര്യം വൈദ്യപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.2008 നവംബറിൽ സിസ്റ്റർ സെഫിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്.

അന്ന് നടത്തിയ പരിശോധനയിൽ സിസ്റ്റർ സെഫി ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയതായി തെളിഞ്ഞുവെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജനും പ്രോസിക്യൂഷൻ 29-ാം സാക്ഷിയുമായ ഡോ. രമയും മെഡി. കോളേജ് ഗൈനക്കോളജി വിഭാഗം മേധാവിയും 19-ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനും സി.ബി.ഐ. കോടതിയിൽ മൊഴി നൽകിയിരുന്നു. ഇക്കാര്യം അന്തിമവാദത്തിലും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദങ്ങളെല്ലാം പ്രതിഭാഗം ശക്തമായി എതിർത്തു എങ്കിലും ഒടുവിൽ സിസ്റ്റർ സെഫി ഉൾപ്പെടെ കൊലപാതകം ചെയ്തുവെന്ന് 28 വർഷങ്ങൾക്കിപ്പുറം തീർപ്പ് കൽപ്പിച്ചിരിക്കുകയാണ് കോടതി.