ഒടുവിൽ ആ നല്ല വാർത്തയെത്തി “കൊല്ലേണ്ടി വന്നില്ല” ; 🐅 കടുവയെ ജീവനോടെ പിടികൂടി 

215

 

ഒടുവിൽ ആ നല്ല വാർത്തയെത്തി “കൊല്ലേണ്ടി വന്നില്ല” ; 🐅 കടുവയെ ജീവനോടെ പിടികൂടി ❣️

രണ്ടു മനുഷ്യരെയും, നിരവധി വളർത്തു മൃഗങ്ങളെയും ആക്രമിച്ച് കൊലപ്പെടുത്തിയ ബന്ദിപ്പുരിലെ സംരക്ഷിത വനമേഖലയില് ഭീതി പരത്തിയ പെണ്കടുവയെ സോളിഗ ഗോത്രവര്ഗക്കാരുടെ സഹായത്തോടെ നാഗുവനഹള്ളി ഗ്രാമത്തില് നിന്ന് വനംവകുപ്പുദ്യോഗസ്ഥര് ജീവനോടെ പിടികൂടി മൈസൂർ മൃഗശാലയിലേക് മാറ്റി. കടുവയെ വെടിവെച്ചു കൊല്ലാൻ കർണാടക ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു.

ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് ബാലചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പിടികൂടിയത്. പരിശീലനം നേടിയ നൂറോളം വനംവകുപ്പുദ്യോഗസ്ഥര്, ആറ് ആനകള്, പ്രത്യേക പരിശീലനം ലഭിച്ച റാണയെന്ന ജര്മന് ഷെപ്പേഡ് നായ എന്നിവരടങ്ങിയ സംഘമാണ് 872 ചതുരശ്രകിലോമീറ്റര് ചുറ്റളവിലുള്ള വനമേഖലയില് തിരച്ചില് നടത്തിയാണ് കടുവയെ കണ്ടെത്തിയത്.

#വാൽ : ഹ്യൂമൻ അനിമൽ കോൺഫ്ലിക്റ്റിന്റെ ഭാഗമായോ, ആവാസവ്യവസ്ഥയിലെ വ്യതിയാനങ്ങൾ കൊണ്ടോ, പരസ്പരമുള്ള സംഘട്ടനങ്ങളിൽ സാരമായ പരിക്കേൽക്കുന്നതുകൊണ്ടോ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങേണ്ടിവരുന്ന കടുവകൾ താരതമ്യേന ബുദ്ധിമുട്ടില്ലാതെ അക്രമിക്കാനോ ഭക്ഷണമാക്കോനോ സാധിക്കുന്ന വളർത്തുമൃഗങ്ങളെയും, മനുഷ്യരെയും ആക്രമിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഈ ഘട്ടത്തിൽ പിടികൂടാൻ സാധിക്കുമെങ്കിൽ വീണ്ടും വർഷങ്ങളോളം ജീവിക്കാൻ ആ കടുവകൾക്ക് സാധിക്കും🐅

ഇത്തരം സാഹചര്യങ്ങളിൽ ഏകപക്ഷീയമായി വന്യമൃഗങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല.

“നിന്റെ വീട്ടിൽ ആരെയെങ്കിലും കടുവ ആക്രമിച്ചാൽ നീ ഇങ്ങനെ പറയുമോ എന്നുള്ള ” മറു ചോദ്യങ്ങൾ ചോദിച്ച് ഹ്യുമൻ – അനിമൽ കോൺഫ്ലിക്റ്റിനെ ന്യായീകരിക്കുന്ന ആളുകൾ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനെക്കുറിച്ച് ഇനിയെങ്കിലും ചിന്തിച്ചു തുടങ്ങിയെ മതിയാകൂ.

അഡ്വ ശ്രീജിത്ത് പെരുമന

Advertisements