കക്കൂസിൽ നിന്നും സെൽഫി എടുത്താൽ വിവാഹസഹായം കിട്ടുന്ന മോഡേൺ ഇന്ത്യ

0
379

എഴുതിയത്  : Adv Sreejith Perumana

“തൂറിയവനെ പേറിയാൽ പേറിയവൻ നാറും” എന്ന അവസ്ഥയിലാണിപ്പോൾ മ്മടെ സൊ കോൾഡ് ജനാധിപത്യം !

Warning: പിള്ളേച്ചൻ പറഞ്ഞതുപോലെ അല്പം കാര്യങ്ങൾ പച്ചക്ക് വിവരിച്ചിട്ടുണ്ട് സദാചാര ബുദ്ധിജീവികൾ പോസ്റ്റ് വായിക്കാതിരിക്കുക. വിവാഹത്തിന് സർക്കാർ ധനസഹായം വേണമെങ്കിൽ വരന്റെ കക്കൂസ് സെൽഫി നിർബന്ധം ; മധ്യപ്രദേശ് സർക്കാർ.നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്

ഡിജിറ്റൽ ഇന്ത്യയുടെ പുതിയമേഘലകളിലേക്ക് സംഘപരിവാർ ഭരണകൂടത്തെയും കടത്തിവെട്ടി കുതിക്കുകയാണ് മദ്യ പ്രദേശ സർക്കാർ. ടോയ്‌ലെറ്റില് നിന്ന് സെല്ഫി എടുത്ത് അയക്കൂ, വിവാഹത്തിന് ധനസഹായം നല്കാം; പുതിയ ഉത്തരവുമായി മധ്യപ്രദേശ് സര്ക്കാര്.

വീട്ടില് കക്കൂസ് നിര്മിച്ചതിനും തൂറുന്നതിനും തെളിവ് ഹാജരാക്കിയില്ലെങ്കില് സർക്കാർ ആനുകൂല്യമില്ലെന്ന് . ഭാഗ്യവശാൽ വെള്ളം ലഭ്യമാണോ എന്നറിയാൻ ചന്തി കഴുകുന്ന ചിത്രമോ, ആരോഗ്യപരമായി എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയാൻ തീട്ടത്തിന്റെ ചിത്രമോ കൊടുക്കാൻ പറയാത്തത് നന്നായി എന്ന ആത്മഗതമിടുന്ന ഞാൻ.

മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായപദ്ധതിയിലൂടെ വിവാഹിതരാവുന്ന യുവതികള്ക്ക് സഹായധനം കിട്ടണമെങ്കില് വരന് വീട്ടിലെ കക്കൂസിൽ നിന്നുമെടുത്ത സെൽഫി അപേക്ഷയോടൊപ്പം വധു നൽകണം. സംസ്ഥാനസര്ക്കാരിന്റെ കന്യാ വിവാഹ്/നിക്കാഹ് യോജ്ന പദ്ധതിയിലൂടെ വിവാഹതിരാകുന്നവര്ക്കാണ് ഈ നിബന്ധനയുള്ളത്. 2013 മുതൽ കക്കൂസ് എന്ന നിബന്ധന ഉണ്ടെങ്കിലും കക്കൂസ് സെൽഫി എന്നത് പുതിയ നിയമമാണ്. നേരത്തെ ഉത്തർ പ്രദേശിലും സമാനമായ നിയമം യോഗി സർക്കാർ കൊണ്ടുവന്നിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാവീടുകളിലും ശൗചാലയ നിര്മ്മാണം ഉറപ്പു വരുത്തുന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്നാണ് വാദം. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ വിവാഹിതരാകാന് ഉദ്ദേശിക്കുന്ന യുവതികൾ വരൻ വരന്റെ വീട്ടിലെ ടോയ്‌ലെറ്റിനുള്ളില് നിന്നെടുത്ത സെല്ഫിയും രണ്ട് സത്യവാങ്മൂലവും അപേക്ഷയ്ക്കൊപ്പം സമര്പ്പിക്കണം. സെല്ഫിയില്ലാതെ ലഭിക്കുന്ന അപേക്ഷകള് പരിഗണിക്കില്ല.

ചിത്രത്തിലുള്ളത് മധ്യപ്രദേശിലെ ഹതഭാഗ്യനായ ഒരാളുടെ ആദ്യത്തെ വിവാഹ ഫോട്ടോഷൂട്ട് ആണ് .സർക്കാർ സഹായത്തിനുവേണ്ടി ക്ളോസറ്റിൽ നിൽക്കുന്ന ഫോട്ടോയെടുത്ത് ആധാറുമായി ലിങ്ക് ചെയ്ത് വധുവിന് കൊടുത്തതാണ് അദ്ദേഹം. മോദിജിയുടെ കക്കൂസ് സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ഇനി ഓരോ തൂറലിനും സാധിക്കട്ടെ..

പാഞ്ചായത്ത രാജ് സംവിധാനമുള്ള നാട്ടിൽ, ഒരു ഉദ്യോഗസ്ഥനെ വിട്ട് സർവേ നടത്തി ശൗചാലയം ഉണ്ടെന്ന് ഉറപ്പാക്കാമെന്നിരിക്കെ , ഈ ഡിജിറ്റൽ കാലഘട്ടത്തിൽ മനുഷ്യരുടെ കക്കൂസ് സെൽഫികൾ വെച്ച വിവാഹ സർട്ടിഫിക്കറ്റ് നൽകുന്ന നാടിനെക്കുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നു ?

അങ്ങനെ അങ്ങനെ ശേഖരിക്കുന്ന തൂറൽ /കക്കൂസ് ഫോട്ടോകൾ ശേഖരിച്ച് ഡൽഹിയിൽ ഒരു “നാഷണൽ തൂറൽ ആർക്കൈവ്‌സ് ആൻഡ് കക്കൂസ് മ്യൂസിയവും” ഒപ്പം നാഷണൽ സ്‌കൂൾ ഓഫ് കക്കൂസോളജി എന്നൊരു റിസർച് സ്ഥാപനവും വരും തലമുറയ്ക്കും ലോകരാജ്യങ്ങൾക്കുമായ് സ്ഥാപിക്കണം എന്നുമാണ് എന്റെ ഒരു ചെറിയ ഇത്

എന്ന് ധ്വജകോടി അഭിവാദ്യങ്ങളോടെ

അഡ്വ ശ്രീജിത്ത് പെരുമന