ഓരോ പ്രബുദ്ധ മലയാളികളെയും മാനസികപരിശോധന നടത്തേണ്ടതാണ്

  0
  256

  Adv Sreejith Perumana

  സൈക്കാട്രിസ്റ്റിനെ കാണാൻ പോകുന്നവർക്ക് ഭ്രാന്താണെന്നും, എൻജിനീയറിങ്ങും എംബിബിഎസ്സും പഠിക്കാത്ത കുട്ടികൾ ഊളകളാണ് എന്നും, ആൺപെണ്ണും ഒരുമിച്ചിരുന്നാൽ മറ്റേ പരിപാടിക്കാനെന്നും ചിന്തിക്കുന്ന ലോകത്തിലെ ഒരേയൊരു വിഭാഗമായ സമ്പൂർണ്ണ സാക്ഷര മലയാളികളിലൊരുവൻ ഈ മാനസികാരോഗ്യ ദിനത്തിൽ പെട്രോളൊഴിച്ചു കൊന്നതിൽ യാതൊരു അതിശയോക്തിയും എനിക്കില്ല !!

  ഓരോ പ്രബുദ്ധ മലയാളികളെയും തിരിച്ചു നിർത്തി മാനസികപരിശോധന നടത്തേണ്ട ആവശ്യകതെയെക്കുറിച്ച് ഈ മാനസികാരോഗ്യ ദിനത്തിലെങ്കിലും നമ്മൾ ചിന്തിച്ച തുടങ്ങേണ്ടിയിരിക്കുന്നു.

  നാട്ടുകാർ കണ്ടാൽ കല്യാണം മുടങ്ങുമെന്നും, ഭ്രാന്താണെന്ന് പ്രചരിപ്പിക്കുമെന്നും കരുതി എത്രകണ്ട് മാനസിക പ്രശ്ങ്ങളുണ്ടായാലും ഒരു സൈക്കാട്രിസ്റ്റിനെ കാണാൻ അഭ്യസ്ഥര വിദ്യരായ മലയാളികൾ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽപോലും തയ്യാറാകുന്നില്ല എന്നത് ഒരു മാനസിക രോഗി താൻ പ്രണയിച്ച പെൺകുട്ടിയെയും, അച്ഛനെയും പച്ചയ്ക്ക് കത്തിച്ച ഈ ദിനത്തിലെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു…,

  World Mental Health Day 2019

  അഡ്വ ശ്രീജിത്ത് പെരുമന