പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ രാജ്യദ്രോഹത്തിനു രജിസ്റ്റർ ചെയ്ത കേസിലെ ആ വിഖ്യാത എഫ്.ഐ.ആർ ഇതാ

219

എഴുതുന്നത്  : Adv Sreejith Perumana

ആ വിശ്വ വിഖ്യാത FIR ഇതാ 🚫

ആൾക്കൂട്ടങ്ങൾ മനുഷ്യരെ കൊല്ലുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ രാജ്യദ്രോഹത്തിനു രജിസ്റ്റർ ചെയ്ത കേസിലെ ആ വിഖ്യാത FIR

👉രാജ്യത്ത് ആള്ക്കൂട്ടക്കൊലകളും വിദ്വേഷപ്രചാരണവും കൊടുമ്പിരികൊള്ളുന്നതില് ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക‌് കത്തയച്ച സാമൂഹിക സാംസ്‌കാരിക പ്രവർത്തകർക്കെതിരെയാണ് കേസെടുത്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

👉രാമചന്ദ്ര​ഗുഹയും അടൂര് ​ഗോപാലകൃഷ്ണനും മണിരത്നവും,അപര്ണ സെന്, രേവതി, ശ്യാം ബെന​ഗല്, ശുഭ മുദ്​ഗല്, അനുരാ​ഗ് കശ്യപ്, സൗമിത്ര ചാറ്റര്ജി, ബിനായ് സെന്, ആശിഷ് നന്തി എന്നിവരടക്കം കത്തില് ഒപ്പിട്ടിട്ടുള്ള 49 ആളുകൾക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തതായി എഫ്ഐആറി പറയുന്നത്.

👉ജൂലൈയിലാണ്‌ ഇവർ പ്രധാനമന്ത്രിക്ക് കത്തയച്ചത്‌.

👉ബിഹാർ മുസാഫൂർ കോടതിയുടെ നിർദേശ പ്രകാരം സർദാർ പോലീസ് സ്റ്റേഷനിലാണ് 02 .10 .2019 നു, 673 /2019 എന്ന നമ്പറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് .

👉അഭിഭാഷകനായ സുധീർ കുമാർ ഓജ നൽകിയ ഹർജിയിൽ മുസാഫർ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ സൂര്യകാന്ത്‌ തിവാരിയാണ്‌ കേസെടുക്കാൻ ഉത്തരവായത്‌ എന്ന് എഫ്‌ഐആറിൽ പറയുന്നു.

താഴെ പറയുന്ന കുറ്റങ്ങളനു അവർക്കുമേൽ ചുമത്തിയിക്കുന്നത്

1. രാജ്യദ്രോഹം -124 A, IPC

2. ദേശീയ അഖണ്ഡതയും – സമാധാനവും നശിപ്പുക്കാൻ രീതിയിലുള്ള കുറ്റകരമായ വിദേശ പ്രചാരണം -153(b), IPC

3. ഭീഷണിപ്പെടുത്തി/ലഹളയുണ്ടാക്കൽ -160 IPC
പബ്ലിക്ക് നൂയിസൻസ് /പൊതുശല്യം ഉണ്ടാക്കൽ : 290 IPC

4. രണപ്പെട്ട ഒരാളുടെ മതവികാരമോ, മറ്റു വികാരങ്ങളോ വൃണപ്പെടുത്തുക അതിലൂടെ മരണപ്പെട്ട ഒരാളുടെ സംസ്കാരം നടക്കുന്ന സ്ഥലത്തോ, പ്രധാന നടക്കുന്ന അസ്ഥലത്തോ, മറ്റേതാണ്കേളിൽ സ്ഥലത്തോ അതിക്രമിച്ചു കടക്കുക – 277 IPC

5. പൊതു സമാധാനം തകർക്കുന്ന രീതിയിൽ മനോപർവ്വമായി ആരെയെങ്കിലും അധിക്ഷേപിക്കുക; 504 IPC
എന്നീ ചാർജുകളാണ്‌ പൊലീസ്‌ ചുമത്തിയിട്ടുള്ളത്‌.

👉അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ മേൽപ്പറഞ്ഞ പ്രതികൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നു ചൂണ്ടിക്കാണിച്ചു സിനിമാ പ്രവർത്തകരായ കങ്കണ റാവത്ത്, മധുർ ഭണ്ഡാർക്കർ വിവേക് അഗ്നിഹോത്രി എന്നിവർ പ്രധാനമന്ത്രിക്ക് നൽകിയ കത്ത് തെളിവുകളാണ് എഫ്ഐആറിൽ സൂചിപ്പിച്ചിട്ടുണ്ട്

“ജയ് ശ്രീറം’ വിളി രാജ്യത്ത് കൊലവിളിപോലെയായി മാറിയെന്ന് കത്തില് ചൂണ്ടിക്കാട്ടിയിരുന്നു. മുസ്ലിം സമുദായാം​ഗങ്ങളെയും ദളിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും ആള്ക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങള് നിര്ത്താന് അടിയന്തര ഇടപടല് വേണം. എന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത് .

2016ല് മാത്രം ദളിതര്ക്കെതിരെ 840 ആക്രമണങ്ങൾ റിപ്പോര്ട്ട് ചെയ്തെന്ന ദേശീയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ കണക്ക് ആശങ്ക ഉയര്ത്തുന്നു. ഇത്തരം ദുഃഖകരമായ സംഭവങ്ങളിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ പതിയണം. പാര്ലമെന്റില് തള്ളിപ്പറഞ്ഞതുകൊണ്ടു മാത്രമായില്ല, ഇത്തരം പ്രവൃത്തികളെ ജാമ്യമില്ലാ കുറ്റമാക്കി മാറ്റണം. എതിര്പ്പ് പ്രകടിപ്പിക്കാന് അവസരമില്ലാതെ ജനാധിപത്യം പൂര്ണമാകില്ല. സര്ക്കാരിനെതിരെ പ്രതിഷേധം ഉയര്ത്തുന്നവരെ ന​ഗര നക്സലുകളെന്നോ ദേശദ്രോഹികളെന്നോ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും കത്തില് പറഞ്ഞിരുന്നു. .

#വാൽ: ഇത്രയും വായിച്ചതിനു ശേഷം ഇനി നിങ്ങൾ തീരുമാനിക്കണം നിർമ്മാണ നിരോധനമുണ്ടായിരുന്നിടത്ത് മരട് ഫ്ലാറ്റുകൾ പണിതതുപോലെ പോലെ, ഭരണഘടനപരമായി മതേതര ജനാധിപത്യ രാജ്യമായിരുന്നു ഇന്ത്യ നിന്നിരുന്ന സ്ഥലത്ത് ആരുമറിയാതെ അനധികൃതമായി ഭരണകൂടം നമ്മളറിയാതെ “രാമരാജ്യം ” കെട്ടിപ്പൊക്കുന്നതെങ്ങനെയാണെന്ന്

അഡ്വ ശ്രീജിത്ത് പെരുമന

FIR

No photo description available.

 

No photo description available.

No photo description available.

Image may contain: text

Advertisements