പ്രവാസികളെ കൈയ്യൊഴിഞ്ഞു ഫാസിസ്റ്റ്‌ ഭരണകൂടം

51

Adv Sreejith Perumana

ഗൾഫിലേക്ക് മെഡിക്കൽ സംഘത്തെപ്പോലും അയക്കില്ല ; പ്രവാസികളെ നാട്ടിലെത്തിക്കില്ലെന്ന് കേന്ദ്ര സർക്കാർ. പ്രവാസികളെ നാട്ടിലെത്തിക്കാനാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിലവിൽ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. 13 മില്യൺ ആളുകൾ പ്രവാസി ഇന്ത്യക്കാരായുണ്ട്. ഇവരെയെല്ലാം നാട്ടിലെത്തിക്കുക അപ്രായോഗികമാണെന്നും കേന്ദ്രം അറിയിച്ചു. പ്രവാസികൾക്ക് അവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. കൂടുതൽ ആളുകൾ രാജ്യത്തേക്കെത്തുന്നത് കൊവിഡ് പ്രതിരോധത്തെ ബാധിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

ഗള്‍ഫിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും സാങ്കേതികപ്രശ്നമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.രാജ്യങ്ങള്‍ ആവശ്യപ്പെടാതെ മെഡിക്കല്‍ സംഘത്തെ അയക്കാനാകില്ല. വിദേശത്ത് കുടുങ്ങിയവരുടെ പോര്‍ട്ടല്‍ ഉണ്ടാക്കുക പ്രായോഗികമല്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

വാൽ : ഈ ഫാസിസ്റ്റ്‌ നിലപാടിനെയും ഗൾഫ് രാജ്യങ്ങളിരുന്ന് ന്യായീകരിക്കുന്ന വർഗീയവാദികളായ സങ്കി മലരുകളെ കണ്ടെത്താനും നാടുകടത്താനും പ്രവാസികൾ തയ്യാറാകണം. ഇത് കുലദ്രോഹികളെ തിരിച്ചറിയാനുള്ള അവസരമാണ്. നിങ്ങൾ ഭയപ്പെടേണ്ട ഇത് ജനാധിപത്യമാണ്, ജനങ്ങളാണ് പരമാധികാരി. ഒരു ജനത മുഴുവൻ പ്രവാസികളോടൊപ്പമുണ്ട്. നിങ്ങളുടെ രാജ്യത്ത് എത്രോത്തോളം നിങ്ങൾ സുരക്ഷിതമാണോ അതിനേക്കാൾ സുരക്ഷിതത്വം നിങ്ങൾക്ക് ഗൾഫ് നാടുകളിലെ ഭരണകൂടം നൽകുമെന്ന് ഉറപ്പുണ്ട്.

ജയ് ശ്രീറാം വിളിച്ചില്ലെങ്കിലും, ഇഷ്ട ഭക്ഷണം കഴിച്ചാലും തല്ലിക്കൊല്ലുന്ന നാട് നിങ്ങൾ ഇന്ത്യക്കാരല്ല എന്ന് പറഞ്ഞില്ലല്ലോ, ഇത്രയല്ലേ ചെയ്തുള്ളൂ എന്നാശ്വസിക്കാം.
അഡ്വ ശ്രീജിത്ത്‌ പെരുമന