പാകിസ്ഥാനെക്കാളും നേപ്പാളിനേക്കാളും ബംഗ്ളാദേശിനേക്കാളും, ഇന്തോനേഷ്യയെക്കാളും പട്ടിണിയുള്ള രാജ്യമായി ഇന്ത്യ

38

Adv Sreejith Perumana

ലക്ഷങ്ങളുടെ കൂണും തിന്ന്, 3000 കോടിയുടെ ബ്രാൻഡ് ന്യു വീമാനത്തിൽ പറക്കുന്ന മൈ പ്രണ്ട് അറിയാൻ,

ഇന്ത്യയിൽ പട്ടിണി രൂക്ഷം ; പാകിസ്ഥാനെക്കാളും, നേപ്പാളിനേക്കാളും ബംഗ്ളാദേശിനേക്കാളും, ഇന്തോനേഷ്യയെക്കാളും പട്ടിണിയുള്ള രാജ്യമായി ഇന്ത്യ ; 2020ലെ ആഗോള പട്ടിണി റാങ്കിങ്ങിൽ ഇന്ത്യ 94-മത്.2020ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 94-മത്. ആകെ വിലയിരുത്തലിന് വിധേയമായ 107 രാജ്യങ്ങളിൽ സുഡാനൊപ്പം ആണ് ഇന്ത്യ 94 ആം സ്ഥാനം പങ്കിട്ടത്. മോഡി” ഫിക്കേഷൻ ആരംഭിച്ച ശേഷം ഇന്ത്യയ്ക്ക് കിട്ടിയ അംഗീകാരങ്ങൾ ഇങ്ങനെ..,

  1. പാകിസ്ഥാനെക്കാളും, നേപ്പാളിനേക്കാളും ബംഗ്ലാദേശിനേക്കാളും പട്ടിണിയുള്ള രാജ്യം – hunger index
  2. പാകിസ്താനേക്കാൾ മത സ്വാതന്ത്ര്യം കുറഞ്ഞ രാജ്യം – ഐക്യരാഷ്ട്ര സഭ
  3. വിവര” മില്ലാത്തവരുടെ റാങ്കിങ്ങിൽ ഒന്നാമത് – Ipsos MORI Perils of Perception Survey
  4. സ്ത്രീകൾ സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം – റോയിട്ടേഴ്‌സ്
  5. സന്തോഷവാന്മാരുടെ റാങ്കിങ്ങിൽ പാക്കിസ്ഥാനെക്കാൾ പിന്നിൽ പാകിസ്ഥാൻ 67 മത് സ്ഥാനത്ത് ഇന്ത്യയുടെ സ്ഥാനം140 – World Happiness Report
  6. GDP യിൽ ബംഗ്ളാദേശിനേക്കാൾ താഴെ – IMF
  7. മനുഷ്യന് ജീവിക്കാൻ ഏറ്റവും അപകടകരമായ അഥവാ dangerous രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് -Expat Insider 2019
  8. ലോകത്ത് ഏറ്റവും കൂടുതൽ വർഗീയ മത കലാപങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനെക്കാളും മുന്നിൽ നാലാം സ്ഥാനം. സിറിയയും, നൈജീരിയയും, ഇറാഖും മാത്രമാണ് ഇന്ത്യയുടെ മുന്നിൽ -Pew Research Center analysis
  9. തൊഴിലാളികൾക്കും ജോലിക്കാർക്കും ഏറ്റവും അപകടകരമായ dengerous ആയ 144 രാജ്യങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ ഒന്നിൽ – International Trade Union Confederation (ITUC) Global Rights Index 2020
  10. പ്രവാസികൾക്ക് ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനേക്കാൾ മുൻപിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യ -Expat Insider Survey 2019
  11. ലിംഗ സമത്വം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ശ്രീലങ്കയ്ക്കും, ഇന്തോനേഷ്യക്കും, ചൈനക്കും, ബംഗ്ളാദേശിനും മുന്നിൽ – WORLD ECONOMIC FORUM’S GENDER GAP REPORT -2019
    12.ക്രിസ്ത്യാനികൾക്കെതിരെ ലോകത്ത് ഏറ്റവും കൂടുതൽ വർഗീയ ആക്രമണങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ പാകിസ്താനോടൊപ്പം പത്താം സ്ഥാനത്ത് -Open Doors Survey 2020
  12. ബാലവേല നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബംഗ്ലാദേശിനും, കോംഗോയ്കും, എത്യോപിയയ്കും ശേഷം അഞ്ചാം സ്ഥാനത്ത് ഇന്ത്യ. High Risk കാറ്റഗറിയെന്നും റിപ്പോർട്ട്. പാകിസ്ഥാനും സൊമാലിയയും ഇന്ത്യക്ക് പിന്നിലാണ് -2019 Child Labour Index
  13. ലോകത്ത് സൈബർ സുരക്ഷ കുറഞ്ഞ രാജ്യങ്ങളിൽ ഒന്ന്. പട്ടികയിൽ പതിനഞ്ചാമത് -Comparitech study Survey -2019
  14. പാരിസ്ഥിതിക ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മോശം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പാരിസ്ഥിതിക സുരക്ഷ സർവേയിലെ 180 രാജ്യങ്ങളുടെ പട്ടികയിൽ 177 മത്തെ സഥാനത്ത് – Environmental Performance Index 2018
    ഹിന്ദു രാഷ്ട്രത്തിനും, രാമരാജ്യത്തിനും കിട്ടിയ അംഗീകാരങ്ങളെക്കുറിച്ച് ഇനിയും ഒരുപാടൊരുപാട് എഴുതാനുണ്ട്..മറ്റൊരവസരത്തിലാകാം എന്ന് കരുതുന്നു. മേല്പറഞ്ഞ അവാർഡുകൾക്കൊക്കെ കാരണക്കാരൻ നെഹ്‌റുവും, കോൺഗ്രസ്സുമാണ് എന്ന ന്യായീകരണം കേൾക്കാൻ കാത്തിരിക്കുന്നു. കൂണ് തിന്നുന്ന മിത്രം അധികാരത്തിൽ വന്നതിനു ശേഷമാണ് മേൽപ്പറഞ്ഞ എല്ലാ അവാർഡുകളും നമുക്ക് ലഭിച്ചതെന്ന വിവരം നിങ്ങളെ അഭിമാനപുരസ്സരം അറിയിക്കട്ടെ ✌️
    രാമരാജ്യത്തിന് ധ്വജ പ്രണാമം.
    അഡ്വ ശ്രീജിത്ത്‌ പെരുമന