കൊറോണയെ നേരിടാൻ പൊലീസിന് സമ്പൂർണ്ണ അധികാരം നൽകിയ കേരള സർക്കാർ നടപടി ഞെട്ടലുളവാകുന്നതാണ്

56

അഡ്വ ശ്രീജിത്ത് പെരുമന

കൊറോണയെ നേരിടാൻ പൊലീസിന് സമ്പൂർണ്ണ അധികാരം നൽകിയ കേരള സർക്കാർ നടപടി ഞെട്ടലുളവാകുന്നതാണ്. ഒരു സിസ്റ്റത്തിന്റെ തന്നെയും, ഭരണകൂടത്തിന്റെയും പരാജയമാണിത്. ബിബിസി മുതൽ വാഷിംഗ്ടൺ ടൈംസ് വരെ എഴുതിയ കേരള മാതൃകയാണ് ഒടുവിൽ ഒരു ഫോഴ്‌സിനെ ഏൽപ്പിച്ച് കൈകഴുകുന്നത്. പോലീസിനെ ഏൽപ്പിക്കണമെങ്കിൽ ഇവിടെയൊരു ജനാധിപത്യ സർക്കാരിന്റെ ആവശ്യകതയെന്താണ്. ആരോഗ്യ സംവിധാനങ്ങളുടെയും, എക്സിക്കുട്ടീവിന്റെയും ആവശ്യകതയെന്നതാണ്?

അതേസമയം.. ഇൻസ്റ്റന്റ് ജസ്റ്റിസിന് കയ്യടിക്കുന്ന സദാചാരവാദികളുടെ നാട്ടിൽ വെടിയുണ്ട പോലീസുകാർ പുതിയ നന്മ മാരങ്ങളായി പ്രഖ്യാപിക്കപ്പെടുകയാണ്. ആഘോഷങ്ങളൊക്കെ നടക്കട്ടെ, കാലമിനിയും ഉരുളും നമ്മളിവിടൊക്കെത്തന്നെ കാണും,
“അയ്യോ സാറേ സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാൻ പോയതാ അവന്മാരെന്നെ പിടിച്ചു ലോക്കപ്പിലടച്ച് മൂത്രം കുടിപ്പിച്ചു അവസാനം എന്നെ പ്രതിയാക്കി ” എന്നും, ” നിരപരാധിയായ എനിക്കെതിരെ കള്ളക്കേസ് നല്കിയെന്നുമൊക്കെ” വിലപിച്ചുകൊണ്ടുവരും വരും വക്കീലുമാരെ കാണാൻ. അന്ന് മിത്രങ്ങളോട് പറഞ്ഞുതരാം നിയമവാഴ്ചയെ കുറിച്ചതും ആൾക്കൂട്ട നീതിയെക്കുറിച്ചും 🙂
ആൾക്കൂട്ട സദാചാരത്തിന്റെ നാട്ടിൽ പോലീസ്‌രാജ് വന്നാൽ അർദ്ധരാത്രി സൂര്യനുദിക്കാതിരിക്കില്ല. കൊറോണ ദുരന്തത്തോടൊപ്പം, രാജ്യതങ്ങളോളമിങ്ങോളം പോലീസ് രാജ് കളി തുടങ്ങിയപ്പോൾ സുപ്രീംകോടതിക്കുപോലും ഇടപെടേണ്ടിവന്നു. കോവിഡ് പശ്ചാതലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടിയന്തരാവസ്ഥയാണെന്ന് ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്ന സാഹചര്യമുണ്ടായി.

പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ ലോക്ക്ഡൗണ്‍ കാരണമാകരുതെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശക്തമായ ഭാഷയിലാണ് ഹൈക്കോടതി വിധിയെ സുപ്രീംകോടതി വിലയിരുത്തിയത്. കോടതിയും നിയമവാഴ്ചയും ഉള്ളതുകൊണ്ട് മാത്രമാണ് നമ്മുക്ക് നമ്പിനാരായണനെ പദ്മഭൂഷൺ നൽകി ആദരിക്കേണ്ടി വന്നത് ..അല്ലെങ്കിൽ ഒരു വെടിയുണ്ടയിൽ തീരുമായിരുന്നു ഇദ്ദേഹവും .ഒപ്പം ഒരു കഥകൂടി ഓർമ്മപ്പെടുത്തട്ടെ, എഴുപതുകളുടെ ആരംഭത്തിൽ പൊലീസ് കൊല ചെയ്ത നക്സൽ നേതാവ് വർഗീസിനെ ഓർമ്മയുണ്ടോ, വയനാട്ടിലെ ആദിവാസികൾക്കിടയിൽ ജന്മിത്വത്തിനെതിരായി പ്രവർത്തിച്ചിരുന്ന വർഗീസിനെ പൊലീസ് പിടികൂടി കസ്റ്റഡിയിൽ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 40 വർഷങ്ങൾക്ക് ശേഷമാണ് സ്ഥിരീകരിക്കപ്പെട്ടത്. അതിന്റെ പേരിൽ കൊലപാതകത്തിന് നേതൃത്വം നൽകിയ മുൻ പൊലീസ് ഓഫീസർ കെ ലക്ഷ്മണ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയുമുണ്ടായി എന്ന കാര്യവും ഈ പോലീസിന്റെ രൂപത്തിലുള്ള ആൾക്കൂട്ട ആകർമ്മങ്ങൾക്ക് കയ്യടിക്കുന്നവർ മനസിലാക്കണം. പോലീസ് പൊലീസായാൽ മതി, ഭരണാധികാരികളാകരുത്