യുവതിയുടെ വ്യാജ പരാതിയിന്മേൽ ഭിന്നശേഷിക്കാരനെതിരെയുള്ള നടപടി; ലീഗൽ ടെററിസം

2733

Adv Sreejith Perumana എഴുതുന്നു

കെഎസ്ആർടിസി ബസിലെ ജനറൽ സീറ്റിൽ ഒപ്പം ഇരുന്ന ഭിന്നശേഷിക്കാരനെതിരെ കാരണമില്ലാതെ വ്യാജ പരാതി നൽകിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

Adv Sreejith Perumana
Adv Sreejith Perumana

ബസ്സിലെ സ്ത്രീകൾക്കായി പ്രത്യേകം റിസർവ്വ് ചെയ്യാത്ത ജനറൽ സീറ്റുകളിൽ ആൺ – പെൺ വ്യത്യാസമില്ലാതെ ആർക്കും ഇരിക്കാം എന്ന് മാത്രമല്ല അംഗവൈകല്യമുള്ളവർക്ക് സീറ്റുകൾ ഒഴിഞ്ഞു കൊടുക്കണം എന്ന ചട്ടങ്ങൾ ഉണ്ട് എന്നിരിക്കെ തനിക്കൊപ്പം ഇരുന്നു എന്ന കാരണത്താൽ പരാതി നൽകിയത് ന്യായീകരിക്കാനാകില്ല. സ്ത്രീത്വത്തെ അപമാനിക്കാനോ, മറ്റെന്തെങ്കിലും കുറ്റമോ ചെയതെന്ന പരാതിയില്ലാത്ത ആളെ വാഹനം തടഞ്ഞ് കസ്റ്റഡിയിൽ എടുത്ത പോലീസ് നടപടി നാട്ടിൽ നടക്കുന്ന സദാചാര പൊലീസിങ്ങിന്റെ ആൾക്കൂട്ട ആക്രമണത്തിനു തുല്യമാണ്.

രാജ്യത്ത് സ്ത്രീകൾ നൽകുന്ന ലൈംഗിക പരാതികളിൽ പകുതിയിലധികവും അഥവാ 52.3 ശതമാനവും വ്യാജമാണെന്നും, പല വ്യക്തി താത്പര്യങ്ങൾക്കും വിലപേശലിനും വേണ്ടിയാണെന്നും ഡൽഹി വനിതാ കമ്മീഷൻ വെളിപ്പെടുത്തിയതും, സ്ത്രീകൾ വ്യാജ പരാതികൾ നൽകി പുരിഷന്മാരെ ബ്ളാക്മെയിൽ ചെയ്യുന്നതിനെക്കുറിച്ച് BBC യുടെ സ്‌പെഷ്യൽ റിപ്പോർട്ടും, സ്ത്രീകൾക്കുവേണ്ടി നിർമ്മിക്കപ്പെട്ട ഗാർഹിക പീഡന നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്ത സംഭവങ്ങളെ തുടർന്ന് പ്രസ്തുത നിയമത്തെ “ലീഗൽ തീവ്രവാദം legal Terrorism എന്ന് വിളിച്ച സുപ്രീംകോടതി വിധിയും ഈ വാർത്തയോട് ചേർത്ത് വായിക്കേണ്ടതാണ്.

ദൗർഭാഗ്യകരമായ സംഭവത്തിൽ ഇരയാക്കപ്പെട്ട ആളുടെ പേരും വയസ്സും അഡ്രസ്സും, വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ വരെ വിവരങ്ങൾ വെണ്ടക്കയാക്കി പ്രസിദ്ധീകരിച്ച പത്രങ്ങൾ പരാതിക്കാരിയെ വെറും പോലീസുകാരന്റെ യുവതിയായ ഭാര്യയാക്കി സദാചാര ധാർമ്മികത നിറവേറ്റി.

സംഭത്തിൽ ആരോപണവിധേയനായ മനുപ്രസാദിന് എല്ലാവിധ പിന്തുണയും. അദ്ദേഹത്തിനെതിരെ കായംകുളം പോലീസ് സ്റ്റേഷനിൽ കണ്ടല്ലൂർ സ്വദേശിനി പരാതി നൽകിയെങ്കിലും പിന്നീട് സ്റ്റേഷനിൽ വരികയോ, മൊഴി നൽകുകയോ ചെയ്തിട്ടില്ല. ആരോപനവിധേയനായ ആൾ സ്റ്റേഷനിൽ എത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചത് എന്തിനാണെന്ന് പോലീസ് വ്യക്തമാക്കണം !

ഏത് സ്ത്രീ വിചാരിച്ചാലും അന്യമായി ഒരു പുരുഷനെ അപമാനിക്കാമെന്ന സാഹചര്യം പുരുഷ മേധാവിത്വം പോലെതന്നെ അപകടകരമാണ്. ഫെമിനിസത്തോടും, ലിംഗനീതിയോടും ചേർന്ന് സ്ത്രീപക്ഷ പോരാട്ടങ്ങളോടൊപ്പം ഉറച്ച് നിൽക്കുമ്പോഴും ഇത്തരം സംഭവങ്ങളിലുള്ള ശക്തമായ പ്രതിഷേധം അറിയിക്കട്ടെ…

മനു പ്രസാദിനെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. സ്ത്രീ നൽകിയ പരാതി അന്യായമായിട്ടുള്ളതാണെങ്കിൽ അവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകണം. വിശദംശങ്ങൾ അറിഞ്ഞ ശേഷം മനുഷ്യാവകാശ കമ്മീഷനേയും, സാമൂഹ്യനീതി വകുപ്പിനെയും സമീപിക്കാനുള്ള നിയമസഹായം നൽകും.

അഡ്വ ശ്രീജിത്ത് പെരുമന

Advertisements
Previous articleപ്രത്യുൽപ്പാദനത്തിന്റെ രാഷ്ട്രീയം
Next articleസോഷ്യൽമീഡിയ എന്ന കൊലയാളി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.