പുതിയ ഇന്ത്യ ! ഗർഭം കലക്കികൊടുക്കപ്പെടും !

4189

എഴുതിയത്  : Adv Sreejith Perumana

പുതിയ ഇന്ത്യ ! ഗർഭം കലക്കികൊടുക്കപ്പെടും !!

സഹോദരികളായ മുസ്ലിം യുവതികളെ കസ്റ്റഡിയിലെടുത്ത പോലീസ് ക്രൂരമായി പീഡിപ്പിച്ചു. അടിവയറിൽ ചവിട്ടിയതിനെ തുടര്‍ന്ന് യുവതിയുടെ ഗര്‍ഭം അലസി.

ഗര്‍ഭിണിയായിരുന്നു മിനുവറ ബീഗം. അടിവയറ്റിന് പോലീസ് ചവിട്ടിയതിനൈ തുടര്‍ന്ന് രക്തസ്രാവമുണ്ടായി. ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭം അലസിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. പോലീസ് ഓഫീസര്‍ മഹേന്ദ്ര ശര്‍മയാണ് പീഡിപ്പിച്ചതെന്ന് യുവതികള്‍ പരാതിയില്‍ പറയുന്നു.

രാത്രി വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പോലീസ്, സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. വിവസ്ത്രരാക്കിയ ശേഷമായിരുന്നു മര്‍ദ്ദനമെന്ന് യുവതികള്‍ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. അസമിലെ ദരാങ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

സൂപ്രണ്ട് പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ വഴി വിവരം പുറത്തായത്. വിവസ്ത്രരാക്കിയ ശേഷം പോലീസുകാര്‍ വളരെ മോശമായി പെരുമാറിയെന്ന് യുവതികള്‍ പരാതിയില്‍ വിവരിക്കുന്നു. ബുര്‍ഹ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനെതിരെയാണ് യുവതികളുടെ പരാതി.

തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ പോലീസ് ഓഫീസര്‍ മഹേന്ദ്ര ശര്‍മ സ്പര്‍ശിച്ചെന്നും അപമാനിച്ച് സംസാരിച്ചുവെന്നും യുവതികള്‍ പറയുന്നു. തനിക്കെതിരെ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് തോക്കുചൂണ്ടി മഹേന്ദ്ര ശര്‍മ ഭീഷണിപ്പെടുത്തിയെന്നും യുവതികള്‍ പറയുന്നു.

വാൽ : ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവുകൾ പൂർണ്ണമായും ലംഘിച്ചു നടത്തിയ കസ്റ്റഡി കൊലപാതകത്തിനുൾപ്പെടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്രവാർത്തകൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചു ദേശീയ മൗനഷ്യാവകാശ കമ്മീഷന് ഈ വിഷയത്തിൽ അല്പം മുൻപ് പരാതികൾ അയച്ചിട്ടുണ്ട്.

അഡ്വ ശ്രീജിത്ത് പെരുമന