സ്വന്തം ജീവന്റെ പാതിയെ ഉഗ്രവിഷമുള്ള പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുന്നു

0
134

അഡ്വ ശ്രീജിത്ത്‌ പെരുമന

സ്വന്തം ജീവന്റെ പാതിയെ ഉഗ്രവിഷമുള്ള പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുന്നു. മരിച്ച ഉത്രയെ സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇതില്‍ നിര്‍ണായകമായത് സൂരജും പാമ്പ് പിടുത്തക്കാരുമായുള്ള ബന്ധമാണ്. ആറ് മാസമായി സൂരജിന് ഇത്തരത്തിലുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതായി അന്വേഷണത്തിനിടെ കൃത്യമായ വിവരം ലഭിച്ചു. കല്ലുവാതക്കല്‍ സ്വദേശിയായ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതാണ് കേസില്‍ സുപ്രധാന വഴിത്തിരിവായത്

കേവലം ഒരു കൊലപാതകി എന്നതിനപ്പുറം നരാധമനായ സൂരജ് പ്രതിനിധാനം ചെയ്യുന്നത് സമൂഹത്തിൽ ഇപ്പോഴുമുള്ള സൈക്കോപാത്തുകളും, ക്രിമിനലുകളുമായ ഒരുപറ്റം ഭർത്താക്കന്മാരെയാണ്. വിവിധ പേരുകളിൽ, ഭാവങ്ങളിൽ നമുക്ക് ചുറ്റും അവരുണ്ട്. അവരുടെ ക്രൂരതകൾക്ക് വിനീത വിധേയരായിക്കൊണ്ട് അടിമജീവിതവും, ആട് ജീവിതവും അനുഭവിക്കുന്ന സ്ത്രീകളും കുറവല്ല.

ഇരുപത് വയസ്സ് വരെ പൊന്നുപോലെ നോക്കി വളര്‍ത്തി നൂറ് പവന്‍ സ്വര്‍ണ്ണവും നാല് ലക്ഷവും ഒരു കാറും കൊടുത്ത് മകളെ ഇരുകാലുള്ള രാജവെംബാലക്ക് കല്ല്യാണം കഴിച്ച് കൊടുത്തു.സ്ത്രീധനം എന്ന ദുരാചാരം നിലനിൽക്കുന്നിടത്തോളം കാലം ഇതുപോലെയുള്ള കൊലപാതങ്ങൾ ഇനിയും തുടർന്നുകൊണ്ടേ ഇരിക്കും

സൂരജെന്ന നരാധമാനുമപ്പുറം കെട്ടുതാലിയിൽ ജീവിതം ഹോമിക്കേണ്ടിവരുന്ന സ്ത്രീകളുടെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമൂഹത്തിനും സാധിക്കണം. അല്ലാത്തപക്ഷം മൂർഖനെക്കാളും അണലിയെക്കാളും വിഷമുള്ള സൂരജുമാർ ഫണം വിടർത്തി വിഷം തുപ്പിക്കൊണ്ടിരിക്കും. സ്വന്തം ഭാര്യയെ കൊല്ലാൻ കുഞ്ഞിനോടൊപ്പം ഉറങ്ങുകയായിരുന്ന അമ്മയുടെ അരികിലേക്ക് മൂർഖൻ പാമ്പിനെ തുറന്നുവിട്ട സൂരജും, സമൂഹത്തിലെ പൊട്ടൻഷ്യൽ സൂരജുമാരും കാണണം ഈ വീഡിയോ.ആക്രമിക്കാനെത്തിയ ഉഗ്രവിഷമുള്ള പാമ്പിനെതിരെ തന്റെ ജീവൻ പണയംവെച്ച് നടത്തുന്ന ഒരു പോരാട്ടം. ഒടുവിൽ തന്റെ അവസാന കുഞ്ഞിനേയും ശത്രുവിൽ നിന്നും രക്ഷിച്ച് ധീരമായി കടന്നുപോകുന്ന അമ്മ.