സ്പ്രിംഗ്ലർ വിവാദക്കാർക്കു ജെന്നിഫർ ഹാലെർ എന്ന അമ്മയെ അറിയാമോ ?

425

അഡ്വ ശ്രീജിത്ത് പെരുമന

സ്പ്രിംഗ്ളറിലൂടെ തട്ടിയെടുത്ത കൊറോണ രോഗികളായ ഷോ കോൾഡ് മലയാളീസിന്റെ വിവരങ്ങൾ ഉപയോഗിച്ച് അമേരിക്ക വൻ കുതിപ്പിന് ഒരുങ്ങുകയാണെന്ന് നാസ അറിയിക്കുന്നു. ഇന്ത്യയിൽ നിന്നെത്തിച്ച ഹൈഡ്രോക്സിക്ളോറോക്വിൻ എന്ന മരുന്നിനോടൊപ്പം, കേരളം കണ്ടെത്തിയ സ്പ്രിംഗ്ളർ 1000mg ഡാറ്റ ടാബ്ലെറ്റുകൾ രണ്ട് ഡോസ് നൽകുന്നത് കൊറോണയെ തുരത്തുന്നുണ്ടെന്ന് വൈറ്റ് ഹൌസും സ്ഥിതീകരിക്കുന്നു. മലയാളീസിന്റെ രോഗവിവരം തിന്ന് വിശപ്പടക്കുന്ന ബ്ലഡി അമേരിക്കൻസിന്റെ മറ്റൊരു തോന്ന്യാസം കാണാതെ പോകരുത് അഭിനവ സ്പ്രിംഗ്ലർമാർ ഒരുകാര്യം കൂടി,

ജെന്നിഫർ ഹാലെർ എന്ന അമ്മയെ അറിയാമോ ? കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ mRNA -1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ മനുഷ്യനായ ജെന്നിഫർ ഹാലെറിൽ പരീക്ഷണ കുത്തിവെപ്പ് നടത്തുന്ന ദൃശ്യങ്ങളാണിത്.
അമേരിക്കയിലെ സീറ്റിലിലാണ് മോഡേണ ബയോടെക്‌നോളജി കമ്പനിയും നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്തും ചേർന്ന് കണ്ടെത്തിയ വാക്സിനാണ് ഹാലെറിൽ പരീക്ഷിച്ചത്. ഇന്ത്യക്കാർ ഗോമൂത്രം കുടിച്ചും, ചാണകം തിന്നും കൊറോണയെ തുരത്താനിറങ്ങിയപ്പോൾ.

ധനികനേയും, ദരിദ്രവാസിയെയും സർവ്വമാന വിശ്വ ജനതയെയും ഒരു മാലയിലെ മുത്തുപോലെ കോർത്തെടുത്ത കൊറോണയ്ക്കെതിരെ നടത്തുന്ന ജീവന്മരണ പോരാട്ടത്തിലെ ധീര വനിതയാണ് അമേരിക്കക്കാരിയായ ജെന്നിഫർ ഹാലെർ . ഒരു മരുന്ന് കണ്ടെത്തുമ്പോൾ ആദ്യം അത് മൃഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ച ശേഷം മാത്രമേ മനുഷ്യരിൽ പരീക്ഷിക്കാൻ പാടുള്ളൂ എന്നിരിക്കേ മൃഗങ്ങളിൽ പരീക്ഷിക്കുന്നതിനും മുൻപായിരുന്നു ഈ മനുഷ്യ പരീക്ഷണം.ഒരു നാടുമുഴുവൻ ഈ മഹാമാരിക്കെതിരെ ജീവന്മരണ പോരാട്ടം നടത്തുമ്പോൾ ഡാറ്റാസുരക്ഷയെന്ന സ്വകാര്യതയുടെ വാളിനെ നാളിതുവരെ മലം നോക്കുന്ന കണ്ണുകൊണ്ടുപോലും തിരിഞ്ഞു നോക്കാത്തവർ രാഷ്ട്രീയ ലക്ഷ്യം വെച്ച് നടത്തുന്ന പ്രഹസനങ്ങൾ അംഗീകരിക്കാനാവില്ല.

ഗൂഗിളും, മൈക്രോസോഫ്റ്റും തുടങ്ങി അംബാനിവരെ ജനകോടികളുടെ കോണകത്തിന്റെ കളറുവരെ ചോർത്തുന്നത് കാണാതെ നൂറോ ആയിരമോ വരുന്ന കൊറോണ രോഗികളുടെ ബ്ലഡ് പ്ലഷറിന്റെയും, കൊളസ്ട്രോളിന്റെയും വിവരങ്ങൾ വെച്ച് അമേരിക്ക നാസ പര്യവേഷണത്തിന് ഉപയോഗിക്കുമെന്ന് അലമുറയിരുന്നവരുടേത് ഇരട്ടത്താപ്പാണ്.

ഡാറ്റ സ്വകാര്യത മൗലികാവകാശമാണെന്നും, മരണത്തിലും വലുത് സ്വകാര്യതയാണെന്നും വ്യവസ്ഥാപിത നിലപാടും നിയമവുമുള്ള രാജ്യമാണ് നമ്മുടേതെന്ന ഉത്തമബോധ്യത്തോടെയാണ് ഇത്രയും പറഞ്ഞത്. വ്യക്തിഗത വിവരങ്ങളും, രേഖകളും, രോഗവിവരങ്ങളും സ്വകര്യമാണ് സുരക്ഷിതമാക്കണം സംശയം വേണ്ട അക്കാര്യത്തിൽ.. പക്ഷെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം സീസണലായി സ്വകാര്യത ഉയർത്തിപ്പിടിച്ച് സമരത്തിനിറങ്ങുന്നവരുടെ ഉദ്ദേശശുദ്ധിയിൽ തത്കാലം വിശ്വസിക്ക വയ്യ.