മാവോയിസ്റ്റ് ആകുക എന്നതൊരു കുറ്റമല്ല എന്ന് പ്രഖ്യാപിച്ച ഹൈക്കോടതിയുടെ നാടാണിത്

0
76

അഡ്വ ശ്രീജിത്ത് പെരുമന

പന്തീരങ്കാവ് യുഎപിഎ കേസിൽ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി ; അലന് പ്രായപൂർത്തിയാകാത്തതിനാൽ ജാമ്യം റദ്ദാകിയില്ല.

തൂക്കിക്കൊല്ലാനും, വിചാരണയില്ലാതെ ജയിലിലടയ്ക്കാനും ഭരണകൂടത്തിന് ആവശ്യമായ രണ്ട് പൊതുബോധ ചേരുവകളാണ് മുസ്ലീം അസ്തിത്വവും, മാവോയിസ്റ്റ് ബന്ധവും. ഈ തിട്ടൂരങ്ങൾ ചിലപ്പോഴൊക്കെ നാഗ്പൂരിൽ നിന്നും ചിലപ്പോൾ കോടതികളിൽ നിന്നുമൊക്കെ നിർഗളിക്കാറുണ്ട്..ഈ യാഥാർഥ്യങ്ങൾ തുറന്ന് പറയുക എന്നത് വാർത്തമാനകാലത്ത് നിഷ്കളങ്കർക്ക് മിനിമം #ഊപ്പ UAPA കിട്ടാവുന്ന രാജ്യദ്രോഹ കുറ്റമാണ്.

വെടിവെച്ചു കൊല്ലുകയോ, ജയിലിലടയ്ക്കുകയോ അല്ല നേർ വഴിക്ക് നയിക്കുകയാണ് വേണ്ടത് !being a Maoist is not a crime) മാവോയിസ്റ്റ് ആകുക എന്നതൊരു കുറ്റമല്ല എന്ന് പ്രഖ്യാപിച്ച ഹൈക്കോടതിയുടെ നാടാണിത്. കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ ആഴത്തിൽ വേരോടിയിട്ടുള്ള നാട്. വസന്തം പൂക്കുന്ന പുതിയലോകം സ്വപ്നം കണ്ടുകൊണ്ടു വഴിപിഴച്ച് കാട് കയറിയവരെ കൊന്നുതീർക്കാൻ അതേ കമ്മ്യുണിസ്റ്റ് ഭരണകൂടം ആയുധമെടുക്കുന്നതതും, ഊപ്പ പോലുള്ള കരിനിയമങ്ങൾ ചുമത്തി പുസ്തകം വായിക്കുന്നവരെപോലും കൽത്തുറുങ്കിൽ അടയ്ക്കുകയും ചെയുന്നത് വിരോധാഭാസവും, സ്റ്റേറ്റ് വയലൻസുമാണെന്നു പറയാതെ വയ്യ !

ജാതിയും മതവും അന്ധവിശ്വാസങ്ങളും ദേശീയ-വംശീയ വാദങ്ങളും ഫണം വിടർത്തിയാടുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമിപ്പോൾ സഞ്ചരിക്കുന്നത്. ഫാസിസം അതിന്റെ അത്യഗ്ര രൂപത്തിൽ ജനാധിപത്യത്തിനുമേൽ പൂണ്ടുവിളയാടുകയാണ്. ഇഷ്ട ഭക്ഷണം കഴിക്കുന്നതിനുള്ള വിലക്കിൽ തുടങ്ങി പച്ചരി മേടിക്കാനുള്ള പണവും നിഷേധിച്ച് ഗോ മൂത്രം കുടിപ്പിക്കുന്നതിൽ വരെ എത്തി നിൽക്കുന്നു ക്ഷേമ രാജ്യത്തിൻറെ തുഗ്ലക് പരിഷ്ക്കാരങ്ങൾ.

ഇന്നലകളിലെ ഭീതിയേറിയ രാത്രികൾ ഇന്നിൽ പുലരുന്നത് മനുഷ്യരുടെ ദയനീയ വിലാപങ്ങൾ കേട്ടുകൊണ്ടാണ്. ജന ജീവിതം ദുസ്സഹമായിരിക്കുന്നു. ഒരു പൗരന്റെ ഏറ്റവും സ്വതന്ത്രമായ സാമൂഹിക ചട്ടക്കൂട് ജനാധിപത്യമാണ്. അവിടെ പ്രതിഷേധിക്കാം, സമരങ്ങൾ ചെയ്യാം, ഇഷ്ട ഭക്ഷണവും ഇഷ്ട വസ്ത്രവും ഇഷ്ട കാര്യങ്ങളും ചെയ്യാം, ഇഷ്ടം പോലെ സഞ്ചരിക്കാം അങ്ങനെ പോകുന്നു സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സുകൾ. എന്നാൽ വർത്തമാനത്തിലെ യാഥാർഥ്യങ്ങൾ അത്ര സുഖകരമല്ല. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഭരണകൂടങ്ങൾ പാശ്ചാത്യ രാജ്യങ്ങളുടെ ഫാസിസ്റ്റു ഭരണ രീതികൾ അനുകരിക്കാൻ ശ്രമങ്ങൾ നടത്തുകയാണ്. വർഗ്ഗീയ ലക്ഷ്യങ്ങളിലേക്ക് ഒരു രാജ്യത്തെ പതിയെ തുഴഞ്ഞടുപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നു.ആ ചങ്ങലകളിട്ട കാലുകളിലാണ് സ്വാതന്ത്ര്യം..!ബന്ധിക്കപ്പെട്ട കരങ്ങളിലാണ് സത്യം….! തിരിച്ചറിയാതെ പോകുന്ന സത്യങ്ങളാണ് ഭ്രാന്ത് ….ഐ റിപ്പീറ്റ് “മാവോയിസ്റ്റാകുക എന്നത് ഒരു കുറ്റമല്ല” ” “being a maoist is not a crime “Image may contain: 4 people, people standing and beardതാഹ ജയിൽ മോചിതനായി വീട്ടിൽ എത്തിയപ്പോഴുള്ള ദൃശ്യങ്ങൾ… ഭരണകൂട ഭീകരതയാൽ ഈ ചിത്രം മായുകയാണ്.. 💔