സുപ്രീം കോടതിയിൽ ശബരിമല കേസ് നൽകിയത് മുസ്ലിം തീവ്രവാദികളാണെന്ന ആരോപണത്തിലെ വാസ്തവമെന്ത് ?

257

Adv Sreejith Perumana

സുപ്രീം കോടതിയിൽ ശബരിമല കേസ് നൽകിയത് മുസ്ലിം തീവ്രവാദികളാണെന്ന ആരോപണത്തിലെ വാസ്തവമെന്ത് ? ശബരിമല യുവതീപ്രവേശന പരാതി നൽകിയത് സംഘപരിവാർ സഹയാത്രികർ !

ആരാണ് നൗഷാദ് അഹമ്മദ് ഖാൻ ?
EXCLUSIVE Sabarimala Verdict Review

ഉത്തർപ്രദേശ് സ്വദേശിയായ സുപ്രീം കോടതി അഭിഭാഷകൻ.
2003 ൽ ആരംഭിച്ച യങ് ലോയേഴ്സ് അസോസിയേഷൻ എന്ന അഭിഭാഷക സംഘടനയുടെ നിലവിലെ പ്രസിഡന്റ് ആണ്.

Image result for sabarimala verdictഎന്താണ് യങ് ലോയേഴ്സ് അസോസിയേഷൻ ?

സുപ്രീം കോടതിയിലെയും, ഹൈക്കോടതിയിലെയും അഭിഭാഷകരുടെ സംഘടനയാണ് ഇത്. സാമൂഹിക പ്രതിബദ്ധതയും, അഭിഭാഷക ഉന്നമനവും ലക്ഷ്യമിട്ട് 2003 ലാണ് സംഘടന ആരംഭിച്ചത്. വിവിധ ജാതി മതത്തിൽ ഉൽപ്പെട്ട രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 26 അംഗങ്ങളായിരുന്നു തുടക്കത്തിൽ സംഘടനയിൽ ഉണ്ടായിരുന്നത്.

നൗഷാദ് അഹമ്മദ് ഖാൻ ആയിരുന്നോ ശബരിമല കേസ് നൽകിയത് ?

അല്ല. സംഘടനയിലെ വനിതാ സെല്ലിന്റെ നേതൃത്വത്തിൽ
അഡ്വ പ്രേരണ കുമാരി,
അഡ്വ സുധാപൽ,
അഡ്വ ലക്ഷ്മി ശാസ്ത്രി,
അഡ്വ ഭക്തി പശ്രീജാ,
അഡ്വ അൽക്കാ ശർമ്മ
എന്നീ അഞ്ച് ഹിന്ദു വനിതാ ഭിഭാഷകരാണ് സുപ്രീം കോടതിയിൽ 2006 ൽ ഹർജ്ജി നൽകുന്നത്.

നൗഷാദ് അഹമ്മദ് ഖാന്റെ റോൾ എന്താണ് ?

2006 ൽ സംഘടനയുടെ വനിതാ സെല്ലിലെ അഭിഭാഷകർ ശബരിമലയിലെ ഈ വിഷയം ചർച്ച ചെയ്യുകയും പ്രസിഡന്റായ അഹമ്മദ് ഖാനോട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. സാമൂഹ്യ പ്രസക്തമായ വിഷയമായതിനാൽ ഹർജ്ജി നല്കാൻ ഖാൻ അവരെ അനുവദിക്കുകയായിരുന്നു.

അപ്പോൾ ആരാണീ ഹർജ്ജി നൽകിയത് ?

വനിതാ അഭിഭാഷകർക്ക് വേണ്ടി അഡ്വ രവി പ്രകാശ് ഗുപ്തയാണ് ഹർജ്ജി നൽകിയത്. കേസുമായി അഹമ്മദ് ഖാന് പുലബന്ധം പോലുമില്ല എന്ന് സാരം.

എന്തുകൊണ്ടാണ് വനിതാ അഭിഭാഷകർ ഇത്തരത്തിലൊരു ഹർജ്ജിയുമായി കോടതിയിൽ പോയത് ?

2006 ൽ കന്നട സിനിമാതാരം ശബരിമലയിൽ കയറി വിഗ്രഹം തൊട്ടു എന്ന വിവാദം വരികയും തുടർന്ന് ശബരിമലയിൽ തന്ത്രിയുടെ നേതൃത്വത്തിൽ ശുദ്ധീകരണ പ്രവൃത്തികൾ നടത്തിയത് സംബന്ധിച്ചും വന്ന വർത്തകളിലൂടെയാണ് അഡ്വ ഭക്തി പശ്രീജാ സേത്തിയും, പ്രേരണ കുമാരിയും ഇത്തരത്തിലൊരു അനീതിയും വെറുക്കപ്പെട്ട ആചാരവും ശബരിമലയിൽ നിലനിൽക്കുന്നതായി മനസിലാക്കുന്നത് .

തുടർന്ന് ബർക്ക ദത്ത് ഈ വിഷയത്തിൽ എഴുതിയ ഒരു വിശദമായ ലേഖനമാണ് ഇരുവരെയും ഇത്തരത്തിൽ ഒരു ഹർജ്ജി നല്കുന്നതിലേക്ക് ചിന്തിപ്പിച്ചതും പിന്നീട് അതേ വർഷം തന്നെ അഡ്വ ഗുപ്ത മുഖാന്തരം ഹർജ്ജി നൽകിയതും.

നൗഷാദ് അഹമ്മദ് ഖാനെ തെറി പറയുന്നതിൽ അർത്ഥമില്ല അല്ലേ ?

ഇല്ല എന്ന് മാത്രമല്ല പരിഷ്കൃത സമൂഹത്തിനു അപമാനകരമാം വിധത്തിലാണ് അദ്ദേഹത്തെ ഒരുപറ്റം മലയാളികളും മത മൗലിക വാദികളും അദ്ദേഹത്തെ വേട്ടയാടിയതും ഇപ്പോൾ വേട്ടയാടിക്കൊണ്ടിരിക്കുന്നതും.

ഹർജ്ജി നൽകി പത്ത് വർഷങ്ങൾക് ശേഷമാണു ആ വിഷയം സജീവമായി സുപ്രീം കോടതി പരിഗണിക്കുന്നത് ആ സമയത്ത് തന്നെ അഹമ്മദ് ഖാനാണ് ഇതിനു പിന്നിൽ എന്ന് പ്രചരിപ്പിക്കുകയും രണ്ട് ലക്ഷത്തിൽ ആധികൾ ഭീഷണി സന്ദേശങ്ങളും, കോളുകളും ഖാന് ലഭിക്കുകയും ചെയ്തു .

ശബരിമല ഹർജ്ജിയുമായി അഹമ്മദ് ഖാനെ വേട്ടയാടുന്നത് സുപ്രീം കോടതിയെ അറിയിച്ചിരുന്നോ ?

ആക്രമണവും, ഭീഷണികളും രൂക്ഷമായപ്പോൾ ഒരുവേള ഹർജ്ജി തന്നെ പിൻവലിക്കുകയാണെന്നു വനിതാ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു എന്നാൽ പൊതു താത്പര്യ ഹർജ്ജി ആരീതിയിൽ പിൻവലിക്കാൻ സാധ്യമല്ലെന്നു ചീഫ് ജസ്റ്റിസ് അറിയിക്കുകയും പരാതിക്കാരികൾക്കും, നൗഷാദ് അഹമ്മദ് ഖാന് പ്രത്യേകിച്ചും പൂർണ്ണ സംരക്ഷണം നൽകാൻ ദൽഹി പോലീസിനോട് സുപ്രീം കോടതി ഉത്തരവിടുകയും സംരക്ഷണം ലഭിച്ചു പോരുകയും ചെയ്തു.

അപ്പോൾ കേരളത്തിൽ ഇപ്പോൾ നടക്കുന്ന വർഗീയ പ്രചാരണം തെറ്റാണ് അല്ലേ ?

തെറ്റാണു എന്ന് മാത്രമല്ല വർഗ്ഗീയ സംഘർഷങ്ങൾക്കുള്ള കോപ്പ് കൂട്ടലുകൂടിയാണിത്തരം വർഗ്ഗീയ വ്യാജ പ്രചാരണങ്ങളിലൂടെ സംഭവിക്കുന്നത്. കേസ് കൊടുത്തത് മുസ്ലീമാണെന്നു വരുത്തി തീർത്ത് ഹിന്ദുക്കളെ വർഗീയമായി ചേരിതിരിക്കാനും മുസ്ലീങ്ങൾക്കെതിരെ വാളെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ആ പ്രചാരണങ്ങൾ മാറിക്കഴിഞ്ഞു. മതസപർദ വളർത്തുന്ന ഇത്തരം ആളുകൾക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം.

ബോംബെയിലെ പള്ളിയിൽ സ്ത്രീകളെ കയറ്റാൻ കേസ് കൊടുത്തത് മുസ്ലീമാണോ ?

അല്ല. അതാണ് മറ്റൊരു വർഗീയ പ്രചാരണം. ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളൻ ഭാരവാഹികളായ മുസ്ലിം സ്ത്രീകളാണ് ബോംബെ ഹൈക്കോടതിയിൽ കേസ് കൊടുത്തതും അനുകൂല വിധി സമ്പാദിച്ചതും.

സുഹൃത്തുക്കളെ, സ്ത്രീകളെ ശബരിമലയിൽ കയറ്റമെന്ന വിധി വന്ന ദിവസം മുതൽ ഞാൻ കേൾക്കുന്ന പ്രധാന ആരോപണമാണ് നൗഷാദ് അഹമ്മദ് ഖാന് എതിരെയും അതുപോലെ മിയ ഖലീഫാണ് സാഹിത്യ മിർസ തുടങ്ങിയ ആളുകളാണ് ഹര്ജിക്കാർ എന്ന വ്യാജ പ്രചാരണങ്ങളും.

സമൂഹത്തിലെ ഉന്നത സ്ഥാനീയരായ ആളുകൾ പോലും അത്തരം വർഗീയ വ്യാജ വസ്തുതകൾ ഷെയറുചെയ്യുകയും വിദ്വേഷ പ്രചാരണങ്ങൾ നടത്തുകയും ചെയുന്ന സാഹചര്യത്തിലാണ് ഞാൻ നൗഷാദ് അഹമ്മദ് ഖാനെ നേരിട്ട് വിളിക്കുകയും സംഭവത്തെ കുറിച് വിശദമായി സംസാരിക്കുകയും ചെയ്തത്.

ഒരു മതസ്ഥരെയും അവരുടെ ആചാരങ്ങളെയും അപമാനിക്കാനോ ഇല്ലാതാക്കാനോ മനസാവാചകർമ്മാണ ഒരു ചെറുവിരല് പോലും അനക്കാത്ത ആളാണ് അദ്ദേഹം. ഒരു സംഘടനയുടെ പ്രസിണ്ടതായിപ്പോയി എന്നൊരു കുറ്റം മാത്രമേ അദ്ദേഹം ഈ വിഷയത്തിൽ ചെയ്തിട്ടുള്ളൂ.

ഇത്രയും പറഞ്ഞത് ഇവിടെ വിദ്വേഷ പ്രചാരണം നടത്തുന്ന അഭിനവ പോരാളികളുടെ തലയിൽ വെളിച്ചം കയറും എന്ന് കരുതീട്ടൊന്നുമല്ല മറിച്ച് അറിവും, വിദ്യാഭ്യാസവും എല്ലാമുള്ള ആളുകൾപോലും ഇത്തരം വർഗീയവാദികളുടെ വലയിൽ വീണുപോകുന്നത് കണ്ടതുകൊണ്ടാണ്.

നൗഷാദ്ജിയോട് അൽപം മുൻപ് സംസാരിച്ചിരുന്നു. നാളെത്തെ വിധിക്ക് ശേഷം കൂടുതലായി എഴുതാം.

( വിവാദ തീവ്രവാദി നൗഷാദ് അഹമ്മദ് ഖാന്റെയും, അർബൻ നക്സലൈറ്റുകളായ പരതിക്കാരി പ്രേരണ കുമാരി (വലതു ഭാഗത്ത്), ഭക്തി പശ്രീജാ സേത്ത് (ഇടതു ഭാഗത്ത് ) എന്നിവരുടെ ചിത്രങ്ങൾ ആദ്യമായി പുറത്തുവിടുകയാണ്.

അഡ്വ ശ്രീജിത്ത് പെരുമന