വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം -2

0
38

അഡ്വ ശ്രീജിത്ത് പെരുമന

വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം -2

വാളയാർ കേസിലെ പ്രോസികൂഷന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാം സാക്ഷിയും, എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിലെ പരാതിക്കാരനും, പെൺകുട്ടികളുടെ ബന്ധുവുമായ ഉണ്ണികൃഷ്ണന്റെ “കീഴ്മേൽ മറിഞ്ഞുള്ള ” മൊഴി ഇങ്ങനെ..

“എന്റെ ആന്റിയുടെ മകളുടെ മരണവുമായി ബന്ധപ്പെട്ട് വാളയാർ പോലീസിൽ ഫസ്റ്റ് ഇൻഫോർമേഷൻ സ്റ്റേറ്റ്‌മെന്റ് നൽകി. ആദ്യത്തെ പെൺകുട്ടി മരിച്ചതിനു ശേഷം 54 ദിവസം കഴിഞ്ഞപ്പോൾ ഇളയ സഹോദരിയും മരണപ്പെട്ടു. ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. മരണപ്പെട്ട പെൺകുട്ടികളുടെ വീടിന്റെ അര കിലോമീറ്റർ ദൂരെയായിരുന്നു ഞാൻ താമസിച്ചിരുന്നത്. രണ്ടാമത്തെ പെൺകുട്ടിയുടെ മരണശേഷം പോലീസ് എന്നോട് അന്വേഷണങ്ങൾ നടത്തുകയും എന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ കേസിൽ ഉൾപ്പെട്ട പ്രതി പ്രദീപ് കുമാറിനെ എനിക്കറിയാം. ഒറ്റപ്പാലത്ത് ജോലിചെയ്യുന്ന പ്രതിയുടെ ഭാര്യയെയും എനിക്കറിയാം. അവർ രാവിലെ 8AM നു ജോലിക്ക് പോകുകയും പതിവായി ഏകദേശം 5 .30 നു തിരികെ വരികയും ചെയ്യുമായിരുന്നു. പെൺകുട്ടികൾ പ്രതിയുടെ വീട്ടിൽ പോകുന്ന സമയങ്ങളിൽ പ്രതിയുടെ ഭാര്യ അവിടെ ഉണ്ടാകുമായിരുന്നില്ല.” ഇതായിരുന്നു ഒന്നാം സാക്ഷി പൊലീസിന് നൽകിയ മൊഴി.

എന്നാൽ ക്രോസ് എക്‌സാമിനേഷൻ നടന്ന ഘട്ടത്തിൽ ഒന്നാം സാക്ഷി കോടതിയിൽ പറഞ്ഞത് ഇങ്ങനെ

“പ്രതി കുട്ടികളോട് ഏറ്റവും നന്നായിട്ടാണ് പെരുമാറിയിട്ടുള്ളത്. പ്രതി കുട്ടികളോട് ക്രൂരകൃത്യം ചെയ്തു എന്ന് പത്രവാർത്തകളിൽ നിന്നും , പോലീസിൽ നിന്നുമാണ് താൻ അറിഞ്ഞത്‌”
അതായത് പ്രതി ഏറ്റവും നല്ല മനുഷ്യനെന്നും, പെൺകുട്ടികളോട് ഏറ്റവും നാനായിട്ടാണ് പെരുമാറിയതെന്നും, പ്രതിയാണ് പെൺകുട്ടികളെ പീഡിപ്പിച്ചതെന്ന് പത്രങ്ങളിൽ കണ്ടപ്പോഴും, പോലീസുകാർ പറഞ്ഞപ്പോഴുമാണ് തനിക്ക് മനസിലായത് എന്നുമാണ് 8 ന്റെ മലക്കം മറഞ്ഞുകൊണ്ട് സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിലെ ഒന്നാം സാക്ഷി കോടതിയിൽ പറഞ്ഞത്.

വാൽ ; ഇനി നിങ്ങൾ വായനക്കാരും പൊതുജനവും തീരുമാനിക്ക് ഏത് രീതിയിലുള്ള ഉഡായിപ്പ് സാക്ഷികളെയാണ് പോലീസ് നിയോഗിച്ചതെന്നും,ഉഡായിപ്പ് കേസ് നടത്തിപ്പാണ് പ്രോസികൂഷൻ കോടതിയിൽ നടത്തിയതെന്നും. പ്രോസികൂഷൻ കേസ് തെളിയിക്കുന്നതിനായി നട്ടു നനച്ചുണ്ടാക്കിയ കള്ള സാക്ഷികളെന്നു കോടതി വിളിച്ച സാക്ഷികളുടെ വിവരങ്ങൾ അടുത്ത ഭാഗത്തിൽ.

Image may contain: text

**