അല്പം മുൻപ് “ശ്വേതാ സഞ്ജീവ് ഭട്ടു”മായി വീണ്ടും സംസാരിച്ചു.
ജീവപര്യന്തം ശിക്ഷാ വിധിക്ക് ശേഷം ദിവസങ്ങൾക്കുള്ളിൽ സംസാരിച്ചപ്പോൾ ഒരുപാട് ആത്മവിശ്വാസത്തോടെ സംസാരിച്ചിരുന്ന ശ്വേത ഭട്ട് ഇന്ന് സഞ്ജീവ് ഭട്ടിനെ നേരിട്ട് കണ്ടതിന്റെ വൈകാരികതയിലാണോ എന്നറിയില്ല ഏറെ വികാരാധീനയായിരുന്നു. എങ്കിലും അടിയുറച്ച നിലപാടുകളുമായി രാജ്യത്തിൻറെ ഓരോ ദിക്കിൽ നിന്നും ഒരു മുൻ പോലീസ് ഓഫീസറുടെ ധീരവും സത്യസന്ധവും, സന്ധിയില്ലാത്തതുമായ നിലപാടുകൾക്ക് ഐക്യദാര്ട്യം ലഭിക്കുന്നതിൽ അവർ ഏറെ ആത്മവിശ്വാസത്തിലാണ്.
കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അവരോടു ചോദിച്ചറിഞ്ഞു. മൂന്നു മാസങ്ങൾക്ക് മുൻപ് ഡൽഹിയിൽ തീരുമാനിച്ച കൂടിക്കാഴ്ച നടക്കാതെ പോയെങ്കിലും ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ ശ്വേത ഭട്ടിനെയും അഭിഭാഷകരെയും, സഞ്ജീവിനു വേണ്ടിയുള്ള മൂവ്മെന്റുകളിലെ സുഹൃത്തുക്കളെയും കാണുമെന്ന് അവർക്ക് ഉറപ്പു നൽകി. ചില അഭി ഭാഷകരുടെ കോണ്ടാക്ടുകൾ തന്നിട്ടുണ്ട് അവരുമായി സംസാരിച്ചു കേസിന്റെ കൊടുത്താൽ വിവരങ്ങൾ മനസിലാക്കാം എന്ന് കരുതുന്നു. ഏറ്റവും അഭിമാനത്തോടെയും ആത്മാർത്ഥതയോടെയും അവരെ അഭിവാദ്യം ചെയ്തും പിന്തുണ അറിയിച്ചുമാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത് . സഞ്ജീവ് ഭട്ടിനെ ജയിലിലെത്തി കാണാനുള്ള സൗകര്യമൊരുക്കാമെന്നും ശ്വേതാ ഭട്ട് അറിയിച്ചു.
സഞ്ജീവിന്റെ സഹപ്രവർത്തകരായ സിവിൽ സർവീസുകാരും, രാഷ്ട്രീയ നേതാക്കളും, സെലിബ്രറ്റികളും, സൊ കോൾഡ് സാംസ്കാരിക നായകരും ഭരണകൂട തലവനായ ഏകാധിപതിയുടെ കോപമുണ്ടാകുമോ എന്ന് ഭയന്ന് പിന്മാറിയപ്പോഴും എന്തിനേറെ ജാമ്യ ഹർജ്ജി കേൾക്കുന്നതിൽ നിന്നും ഹൈക്കോടതി ജഡ്ജിമാർ വരെ “not before me ” എന്ന് പറഞ്ഞു പേടിച്ചോടുമ്പോഴും രാജ്യത്തിൻറെ യഥാർത്ഥ പൊതുബോധം സഞ്ജീവിനോടപ്പം അടിയുറച്ചു നിൽക്കുകയാണ്..
അഹമ്മദാബാദ് സെഷൻസ് കോടതിയിലെ ഭട്ടിന്റെ ഹിയറിങ്ങിന് ഇന്നായിരുന്നു. രാഷ്ട്രത്തിന്റെ താത്പര്യങ്ങളെ മുറുകെപ്പിടിച്ച് വർഗ്ഗഈയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ നിലകൊണ്ടതിനു “ജീവപര്യന്തം” സമ്മാനിക്കപെട്ട സഞ്ജീവിന്റെ മുഖത്ത് പക്ഷെ ഒരു യോദ്ധാവിന്റെ പഴയ ഭാവങ്ങൾ തെന്നെയായിരുന്നു ഇന്നും. കാഷ്വൽ വസ്ത്രങ്ങളണിഞ്ഞുകൊണ്ട് പോലീസ് കാവലിൽ തന്റെ പ്രിയതമയെ ചേർത്ത് നിർത്തിയപ്പോൾ അത് ഗാന്ധി പിറന്ന നാടിന്റെ നന്ദികേടുകളുടെ ശേഷിപ്പുകളായി മാറി. കേസ് 11 .11 .2019 ലേക്ക് മാറ്റി ജഡ്ജി ഉത്തരവിട്ടു.
ഒരുമിച്ചു നിൽക്കണം, ആരും തളരരുത് എന്ന സന്ദേശം നൽകിയ സഞ്ജീവ് ഭട്ട് ഒരുപക്ഷെ സ്വതന്ത്രരായ നമ്മളെക്കാൾ ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമാണ് .അതുകൊണ്ടുതന്നെ സീസണൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കുമപ്പുറം ഓരോരുത്തരുടെയും ഉള്ളിൽതട്ടിയ മാനസികവും, ശാരീരികവുമായ പിന്തുണ അഴിക്കുള്ളിൽ തളയ്ക്കപ്പെട്ട സഞ്ജീവിനും, അതിനേക്കാൾ വീര്യത്തോടെ ഈ രാഷ്ട്രത്തിലും അതിലെ ജനങ്ങളിലും വിശ്വാസം അർപ്പിച്ച് പോരാടുന്ന ശ്വേതാ ഭട്ടിനും മക്കൾക്കും ഈ ഘട്ടത്തിൽ ആവശ്യമായിട്ടുണ്ട് .
കാലം ഇനിയും ഉരുളും, ഉത്തരേന്ത്യൻ മദനിയായി സഞ്ജീവ് ഭട്ട് ജയിലുകളിൽ നിന്നും ജയിലുകളിലേക്ക് സഞ്ചരിക്കപ്പെടും.. ജഡ്ജിമാർ മുഖംതിരിച്ചു നില്കും …ഒടുവിലൊരുന്നാൽ ഫാസിസം നമ്മളെത്തന്നെ വിഴുങ്ങുമ്പോൾ സഞ്ജീവ് ഭട്ടിന് ഇന്ന് നൽകാൻ സാധികാത്ത പിന്തുണ ഒരു ചരിത്രപരമായ നീതികേടായി നമുക്ക് മുൻപിലുണ്ടാകും
അതെ, കെട്ട കാലമാണ് …നാളെയെന്നതില്ല, നമ്മൾ ഇന്നുതന്നെ പ്രതികരിക്കണം, പിന്തുണ നല്കണം ..പ്രതിഷേധിക്കണം ..
(അഹമ്മദാബാദ് സെഷൻസ് കോടതിയിൽ കൊണ്ടുവരുന്നതിനിടെ പകർത്തിയ സഞ്ജീവ് ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ)
അഡ്വ ശ്രീജിത്ത് പെരുമന