ആഷിഖ് അബു പ്രസ്തുത പണം പുട്ടടിച്ചു എന്ന അഭിപ്രായമൊന്നുമിഇല്ല, എങ്കിലും അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ ദുരൂഹമാണ്

84

അഡ്വ ശ്രീജിത്ത് പെരുമന

സണ്ണി ലിയോണിന് സുരക്ഷയൊരുക്കാനും, ചുണ്ടനക്കി പാട്ടുപാടുന്ന ലാലേട്ടന് കോടികൾ നൽകാനും, മന്ത്രി പുംഗവന്മാരുടെയും ഉദ്യോഗസ്ഥ മേലാളന്മാരുടെയും വീട്ടിലേക്ക് പച്ചമീൻ മേടിക്കാൻ വരെ കോടിക്കണക്കിനുള്ള നികുതിപ്പണമെടുത്ത് അമ്മാനമാടുന്ന നാട്ടിൽ.ഇതാ ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകാമെന്ന പേരിൽപോലും തട്ടിപ്പുകൾ നടക്കുന്നതായി വാർത്തകൾ വരുന്നു. ആഷിഖ് അബു പ്രസ്തുത പണം പുട്ടടിച്ചു എന്ന അഭിപ്രായമൊന്നും എനിക്കില്ല. എങ്കിലും അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ ദുരൂഹമാണ്. സർക്കാരിലേക്ക് പണം നൽകി എന്ന് സ്ഥാപിക്കാൻ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ചെക്ക്, സംഭവം വിവാദമായ ശേഷമുള്ളതാണ്.

സണ്ണി ലിയോണിന്റെ സ്വകാര്യ പരിപാടിക് സുരക്ഷ ഒരുക്കാനും, ചുണ്ടനക്കുന്ന ലാലിസത്തിന് കോടികൾ നൽകാനും നമ്മുടെ നികുതി പണം ഉപയോഗിക്കുമ്പോൾ… മരടിലെ അനധികൃത നിർമ്മാണം പൊളിക്കുന്ന സാഹചര്യത്തിൽ,തിരിച്ചുപിടിക്കാവുന്ന 25 ലക്ഷം നൽകുന്നതിനെ എന്റെ നികുതിപ്പണം പോയെ എന്ന് വിലപിക്കുന്നവരോട് നിങ്ങൾ കാലാകാലങ്ങളായി സിനിമാറ്റിക്കായ സെലിബ്രറ്റി തട്ടിപ്പുകൾക്ക് കൂട്ടുനിൽകുന്നത് എന്ത് സാമൂഹിക പ്രതിബദ്ധതയുടെ പേരിലാണ് എന്ന് ചോദിക്കാൻ ആഗ്രഹിക്കുകയാണ് ?

പണപ്പിരിവും, ടിക്കറ്റും വെച്ച് നടത്തുന്ന ഒരു സ്വകാര്യ പരിപാടിക്കായി നിയമപരമായ മാനദണ്ഡങ്ങളോ ചട്ടങ്ങളോ പാലിക്കാതെ കൊച്ചിയിയിലെ രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയം പൂർണ്ണമായി സൗജന്യമായി നൽകിയതും, പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് ലഭിച്ച തുകയും, സ്പോർട്ട്സ് കൗൺസിലിന് ലഭിച്ച തുകയും, സ്റ്റേഡിയം സൗജന്യമായി നൽകിയ അനുമതി പത്രവും, സർക്കാർ അനുമതിയും ഉൾപ്പെടെ മ്യുസിക്ക് പ്രോഗ്രാമുമായി നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകും. ഒപ്പം സംഭവത്തിൽ അന്വേഷണം നടത്താണമെന്ന് കൊച്ചി ജില്ലാ ഭരണകൂടത്തോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യപ്പെടും. സെലിബ്രറ്റികളെ കാണുമ്പോഴും, സിനിമാക്കാരെ കാണുമ്പോഴും കവാത്ത് മറന്ന് വിനീത വിധേയരാകുന്ന ഉദ്യോഗസ്ഥർക്കും, സിനിമാ ജീവിതത്തിൽ ആത്മരതിയടയുന്ന പൊതുജനങ്ങൾക്കും ഇതൊരു പാഠമാകണം.