നോബൽ സമ്മാനംകിട്ടിയ എത്യോപ്യൻ പ്രധാനമന്ത്രിയും നമ്മുടെ പ്രധാനമന്ത്രിയും

317

എഴുതിയത്  :  Adv Sreejith Perumana

ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമദ് അലിക്ക്

ഇരുപത്‌ വർഷം നീണ്ടുനിന്ന അതിർത്തിരാജ്യമായ എറിട്രിയയുമായുള്ള യുദ്ധം അവസാനിപ്പിച്ച് എത്യോപ്യ – എറിട്രിയ സമാധാന കരാർ കൊണ്ടുവന്നതിലെ സുപ്രധാന പങ്കും, സമാധാന പ്രവർത്തനങ്ങളിലെയും , അന്താരാഷ്ട്ര സഹകരണത്തിലെയും മികവും ലോകത്തിലെ ഏറ്റവും വിലയേറിയ സമ്മാനം പ്രഖ്യാപിക്കാൻ കാരണമായി.

വ്യത്യസ്ത ഭാഷകളും, വേഷവിധാനങ്ങളുമായി ജനങ്ങൾ ചിതറിത്തെറിച്ചു കിടക്കുന്ന രാജ്യമാണ് എത്യോപ്യ. നോർത്തീസ്റ്റ് ആഫ്രിക്കൻ റീജ്യണ് ലഭിച്ച അംഗീകാരമാണ് നോബൽ സമ്മാനമെന്നു നോർവീജിയൻ നോബൽ കമ്മറ്റി പറഞ്ഞു .

അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് International Boundary Commission 2002 ൽ പുറപ്പെടച്ചുവിച്ച വിധി അനുസരിക്കാൻ പ്രധാനമന്ത്രി തീരുമാനിക്കുകയും തുടർന്ന് എറിട്രിയൻ പ്രസിഡന്റുമായി ചേർന്ന് കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ മാസത്തിൽ സൗദിയിലെ ജിദ്ധയിൽ വെച്ച് സമാധാന കരാർ ഒപ്പിടുകയുമായിരുന്നു.

ജനസംഖ്യയിൽ ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യവും ഈസ്റ് ആഫ്രിക്കയിലെ ഏറ്റവും വലിയ രാഷ്ട്രവുമായ എത്യോപ്യയിൽ സ്വതന്ത്രവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പും അബി അഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ പ്രധാനമത്രി ആദ്യ 100 ദിവസങ്ങളിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും, മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതുമായ വിവിധ പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനായിരുന്നു

വാൽ: ഇതൊക്കെ കേൾക്കുമ്പോഴാണ് അംബാനി അദാനിമാരുടെ പേരിൽ ഇന്ത്യയുടെ ഒസ്യത്തും എഴുതിവെച്ച് നാടുമുഴുവൻ സർക്കീട്ടടിച്ച്, ജയ്‌ശ്രീറാം വിളിക്കാത്തതിന് സ്വന്തം ജനതയെ തല്ലികൊല്ലുകയും, അയൽവാസിയുമായി ജൂദ്ധം ചെയ്യാൻ ഇരട്ടി വിലയ്ക്ക് ജൂദ്ധ വിമാനം വാങ്ങിക്കൂട്ടുന്ന ഞമ്മന്റെ ആളെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് ”

ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് എന്നതിനോടൊപ്പം അതിർത്തി രാജ്യങ്ങളിൽ നിന്നുമുള്ള വലിയ വിഭാഗം അഭയാർത്ഥികളും, കുടിയേറ്റക്കാരുമുള്ള എത്യോപ്യയിൽ അവരോടെല്ലാം ഏറ്റവും അനുഭാവപൂർവ്വമായ നിലപാട് കൈകൊണ്ട് പ്രധാനമന്ത്രിക്കാണ് ലോകത്തിലെ സമാധാന നോബൽ സമ്മാനം കിട്ടിയതെന്നത് ഏറെ സന്തോഷം നൽകുന്നു. നമുക്കുമുണ്ട് ഇപ്പേരിൽ ഒരാൾ ജാതിയും മതവും തിരഞ്ഞുപിടിച്ച് മുൻ രാഷ്ട്രപതിയുടെ കുടുംബാംഗങ്ങളെ വരെ നാടുകടത്താൻ നോക്കുന്ന The Paradoxical Prime Minister

അഡ്വ ശ്രീജിത്ത് പെരുമന