ഇന്ത്യക്ക് പ്രവാസികളിലൂടെ ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടിത്തരുന്ന നാലാമത്തെ രാജ്യമാണ് ബംഗ്ലാദേശ്

0
396

Adv Sreejith Perumana

പൗരത്വ നിയമം ; നിങ്ങളറിയാത്ത പലതുമുണ്ട് നിഷ്കളങ്കരേ..

അനധികൃത ബംഗ്ളാദേശികളെന്ന പേരിൽ ഇന്ത്യൻ മണ്ണിലെ ജനതയെ വംശീയമായി ഉന്മൂലനം ചെയ്യാൻ വാളെടുക്കും മുൻപ് മുൻപ് അറിയണം നിങ്ങളിത്..

ഇന്ത്യക്ക് പ്രവാസികളിലൂടെ ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടിത്തരുന്ന നാലാമത്തെ രാജ്യമാണ് ബംഗ്ലാദേശ് ; പത്തുലക്ഷത്തിലധികം ഇന്ത്യൻ അഭയാർത്ഥികൾ ബംഗ്ളാദേശിലുണ്ട്.

UAE ക്കും, അമേരിക്കക്കും, സൗദി അറേബ്യയ്ക്കും ശേഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പണം ലഭിക്കുന്നത് ബംഗ്ളാദേശിൽ നിന്നാണെന്ന് നിങ്ങളറിയണം. ആ പണം അയക്കുന്നത് ബംഗ്ളാദേശിലുള്ള അനധികൃത ഇന്ത്യക്കാരാണ് എന്ന് അറിയണം.

2017 ൽ മാത്രം 10 ബില്യൺ അഥവാ 6600 കോടി രൂപയാണ് ബഗ്ളാദേശിൽ ജോലിചെയ്യുന്ന പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത്. ബംഗ്ളാദേശിലുള്ള അനധികൃത ഇന്ത്യക്കാർ നിയമവിരുദ്ധമായി അയച്ച തുകയുടെ കണക്കാണിത്. അഭയാർഥികളായും, നിയമവിരുദ്ധ കുടിയേറ്റക്കാരായും 1 മില്യണിൽ അധികം അഥവാ 10 ലക്ഷത്തിലധികം ഇന്ത്യക്കാർ ബംഗ്ളാദേശിലുണ്ട് എന്നാണ് ഔദ്യോദിക കണക്ക്. ഇവർ നിയമവിരുദ്ധമായിട്ടാണ് പണം ഇന്ത്യയിലേക്ക് അയക്കുന്നതെങ്കിലും ഇന്ത്യയിലെ വിവിധ ബാങ്കുകളുടെ ശാഖയിലേക്ക് ഈ പണം എത്തുന്നുണ്ട് എന്ന് റിസർവ്വ് ബാങ്ക് സ്ഥിതീകരിക്കുന്നു.

ഇന്ത്യക്കാരായിട്ടുള്ള അനധികൃത കുടിയേറ്റക്കാർ പ്രധാനമായും NGO കൾ, ടെക്സ്റ്റയിൽസ്, ഗാർമെന്റ്‌സ്, ഐടി എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നതും വിദേശനാണ്യം സമ്പാദിച്ച് ഇന്ത്യയിലേക്ക് അയക്കുന്നതും. ലോക ബാങ്കും, ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷ്ണൽ മൈഗ്രെഷൻ ഓർഗനൈസേഷനും പുറത്തുവിട്ട ഔദ്യോദിക കണക്കാണിത്.

2012 ൽ ഏറ്റവും കൂടുതൽ വിദേശനാണ്യം ഇന്ത്യയിലേക്ക് അയച്ച രാജ്യമായിരുന്നു ബംഗ്ളാദേശ് എങ്കിൽ 2017 ലിത് നാലാം സ്ഥാനത്തേക്ക് മാറി. ടൂറിസ്റ്റ് വിസയിൽ എത്തി ബംഗ്ളാദേശിൽ അനധികൃതമായി താമസമാകുകയും, ജോലി ചെയ്കയും ചെയ്യുന്ന ഇന്ത്യക്കാരാണ് കൂടുതൽ. പശ്ചിമ ബംഗാൾ, ആസാം, ത്രിപുര, മിസോറാം എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരാണ് അഭയാർഥികളായും, അനധികൃത കുടിയേറ്റക്കാരെയും ബംഗ്ളാദേശിൽ കഴിയുന്നവയിൽ ഭൂരിഭാഗവും.

ഐടി രംഗത്തുൾപ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരും, ശ്രീലങ്കക്കാരും ബംഗ്ളാദേശിൽ അനധികൃതമായി ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ചില ആഫ്രിക്കൻ കുടിയേറ്റക്കാരെ പിടികൂടി ഡീപോർട്ട് ചെയ്തു എന്നൊഴിച്ചാൽ ഇന്ത്യക്കാരും, ശ്രീലങ്കക്കാരും ഇപ്പോഴും വർക്ക് പെർമിറ്റ് പോലുമിലാതെ ജോലി ചെയ്യുകയും ഇന്ത്യയിലേക്ക് പണം അയക്കുകയും ചെയുന്നുണ്ട്.

ആസാമിലും, മിസോറാമിലും, ത്രിപുരയിലും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങളിലും കുടിയേറിയവരിൽ ഭൂരിഭാഗവും മറ്റുള്ള സംസ്ഥാനങളിൽ നിന്ന് കുടിയേറിയവരാണ്. അത് നിയമവിരുദ്ധം ആകുന്നതെങനെ ? എങ്കിൽ പിന്നെ ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്നതിനെന്ത് പ്രസക്തി ?

വിഭജനത്തിന് മുൻപ് ബംഗാൾ ഒറ്റ സംസ്ഥാനമായിരുന്നു എന്ന യാഥാർഥ്യം ഈ ഭൂമുഖത്തുള്ള എല്ലാവർക്കും അറിയാം എന്നിരിക്കെ, ഇന്ത്യയ്ക്ക് തൊഴിൽ കയറ്റുമതിയിലൂടെ വിദേശ നാണ്യം നേടിത്തരുന്ന രാജ്യങളുടെ പട്ടികയിൽ 4ാം സ്ഥാനത്ത് നിൽക്കുന്ന ബംഗ്ളാദേശിൽ പത്തുലക്ഷത്തിലധികം ഇന്ത്യൻ അഭയാർത്ഥികൾ ജോലിചെയ്ത് ജീവിക്കുന്നു എന്ന യാഥാർഥ്യം ബംഗ്ളാദേശിനെയും മുസ്ലീങ്ങളെയും മുൻ നിർത്തി വംശീയ ഉന്മൂലന നിയമം പാസാക്കിയ ഈ വേളയിലെങ്കിലും നാം മനസിലാക്കേണ്ടിയിരിക്കുന്നു.

എന്നാൽ നമ്മൾ ഇപ്പോഴും Poverty Index അനുസരിച്ച് നോക്കിയാൽ ബംഗ്ളാദേശിന്റേയും, മുഖ്യ ശത്രുവായ പാകിസ്ഥാന്റേയൂം പിറകിൽ വിറങലിച്ച് നിൽക്കുകയാണ് എന്നതാണ് സത്യം.

വാൽ : ഇന്ത്യയിലെ മുസ്ലീങ്ങളെന്തിനാ പേടിക്കുന്നത്, അത് ബംഗ്ളാദേശി മുസ്ലീങ്ങളെ നാടുകടത്താനുള്ള നിയമമല്ലേ എന്ന് ന്യായീകരിക്കുന്ന സംഘമിത്രങ്ങൾക്ക് സമർപ്പയാമി !

No photo description available.

**