ചാരിറ്റി തട്ടിപ്പ് കൊഴുക്കുന്നു

517
അഡ്വ ശ്രീജിത്ത് പെരുമന
ചാരിറ്റി തട്ടിപ്പ് കൊഴുക്കുന്നു.
ഒരു രോഗിയുടെ പേരിൽ 48 മണിക്കൂറിൽ 60 ലക്ഷം രൂപ പിരിച്ചെടുത്ത് ആവശ്യക്കാർക്ക് വീതിച്ചു നൽകുന്ന സമാന്തര സർക്കാരിനെ നിലക്ക് നിർത്തണം ; വിഷയത്തിൽ അടിയന്തരമായി ആരോഗ്യവകുപ്പും, സാമൂഹിക സുരക്ഷാ മിഷനും ഇടപെടണം.ഒരു പാൻ കാർഡുപോലുമില്ലാതെ നടത്തുന്ന ഇത്തരം തട്ടിപ്പ് പണപ്പിരിവിന്റെ യാഥാർഥ്യം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നതാണ് . കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അമൃത ആശുപത്രി 17 ലക്ഷം രൂപ എസ്റ്റിമേറ്റ് നൽകിയ ശേഷം സർക്കാരിൽ നിന്നും 15 ലക്ഷവും നാട്ടുകാരിൽ നിന്ന് 14 ലക്ഷവും , ഓൺലൈനിനിലൂടെ 30 ലക്ഷവുമാണ് പിരിക്കുന്നത്.
17 ലക്ഷം ആവശ്യമായ സർജറിക്ക് എന്തിനാണ് 75 ഉം 90 ഉം ലക്ഷം എന്ന് ചോദിക്കുമ്പോൾ ബാക്കി ഞങ്ങൾ മാറ്റ് രോഗികകൾക് വീതിച്ചു നൽകും എന്ന് പറയുന്നു .ചാരിറ്റി അസോസിയേഷൻ എന്ന പേരിൽ ഒരു ഓർഗനൈസ്ഡ് ബിസ്നസ്സ് ഗ്രൂപ്പുതന്നെ രൂപപ്പെട്ടിട്ടുണ്ട് നമ്മുടെ നാട്ടിൽ. അതിനുള്ളിൽ പടത്തലവനാകാൻ നടക്കുന്ന കിടമത്സരമാണ് പലപ്പോഴും ഈ പണം തട്ടിപ്പിന്റെയും, സ്ത്രീ ചൂഷണങ്ങളുടെയും യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരുന്നത്.
ചികിത്സയ്ക്കായി എന്ന പേരിലുള്ള വ്യാപകമായ സോഷ്യൽ മീഡിയ ചാരിറ്റികളുടെ പിന്നിൽ ഹോസ്പിറ്റൽ കോർപ്പറേറ്റ് മാഫിയകളാണ് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. സേവനസന്നദ്ധരെ വച്ച് അവർ മുതലെടുക്കാനുള്ള സാധ്യതയും തള്ളികളളയാനാവില്ല. ലൈവ്‌ വീഡിയോചാരിറ്റികളിലെ എല്ലാ അസുഖങ്ങൾക്കും അര കോടിയിലധികമാണ് ആവശ്യമായിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചവരുടെ പിന്നീടുളള ജീവിതം ആരെങ്കിലും വാർത്തയാക്കുകയോ, തത്സമയ സംപ്രേക്ഷണമോ നടത്താറില്ല.? സത്യസന്ധയ്ക്ക് വിലകുറഞ്ഞുവരുന്ന സാമൂഹിക ചുറ്റുപാടിൽ ചാരിറ്റിയാണ് ഏറ്റവും വിശ്വാസനീയമായൊരു തട്ടിപ്പ് മാർഗ്ഗം. പാവങ്ങളുടെ പടത്തലവനൊക്കെ ഈ മാലയിലെ ഓരോ മുത്തുകൾ മാത്രം. പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന യാഥാർഥ്യം നാം മനസ്സിലാക്കണം..