അഡ്വ ശ്രീജിത്ത് പെരുമന
സേഫ് സോണിലാണെന്നു കരുതി ആസനത്തിൽ വാലും ചുരുട്ടിയിരിക്കുന്നവരോടാണ് …
“പൗരത്വം വേണോ, പൗരത്വം” തെളിവുകളോ, രേഖകളോ ആവശ്യമില്ല ഹിന്ദുക്കളായാൽ മതി.
പൗരത്വ ബില്ല് നിയമമാകുന്നതിനു മുൻപ് തന്നെ ഹിന്ദുക്കളായ ഗുണഭോക്താക്കളെ കണ്ടെത്താൻ ഉത്തർപ്രദേശിൽ പൗരത്വ സർവ്വേ തുടങ്ങിയിരിക്കുന്നു എന്ന വാർത്ത.
32000 മുതൽ 50000 വരെ ഗുണഭോക്താക്കളെ അനൗദ്യോദികമായി കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. നേപ്പാളുമായി അതിർത്തി പങ്കിടുന്ന പിലിഭിത്ത് ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്.
എന്നാൽ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ആറ്‌ മതവിഭാഗങ്ങളിൽ ഉൾപ്പെട്ട മത പീഡനങ്ങൾ അനുഭവിച്ച ആളുകളെ തിരഞ്ഞെടുക്കുന്നതെന്നു ഇതുവരെ വ്യക്തമല്ല. ആവശ്യമായ രേഖകളും ഏതാണെന്നു വ്യക്തമല്ല.
8 കോളങ്ങളുള്ള അപേക്ഷ ഫോറമാണ് ഉത്തർ പ്രദേശിൽ നൽകുന്നത്. അതിൽ പേര്, പിതാവിന്റെ പേര് , താമസ സ്ഥലം, എവിടെ നിന്നാണ് ഇന്ത്യയിലേക്ക് വന്നത് എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് ഉള്ളത്.
മതപീഡനങ്ങൾ തെളിയിക്കുന്നതിനോ, പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും വന്നതിനോ യാതൊരുവിധ രേഖകളും, തെളിവുകളും ചോദിക്കുന്നില്ല എന്നതും പ്രത്യേകതയാണ്. എന്നാൽ വരുടെ മാതൃരാജ്യത്ത് എന്തൊക്കെ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് , പ്രസ്തുത പീഡനങ്ങൾ എന്താണെന്നു ചോദ്യമുണ്ട്.
ചോദ്യങ്ങളെക്കുറിച്ചുള്ള അഭിപ്രയങ്ങളും, നിർദേശങ്ങളും, ഉത്തരങ്ങളും [email protected] എന്ന ഇമെയിൽ അഡ്രസിൽ അറിയിക്കണം എന്നും അപേക്ഷ ഫോറത്തിൽ പറയുന്നു.
ആധാർ കാർഡ് ഒഴികെ മറ്റൊരു രേഖയും ഉദ്യോഗസ്‌ത്ര ആവശ്യപ്പെട്ടിട്ടില്ലെന്നും ഉത്തർപ്രദേശിലെ സർവേയിൽ പങ്കെടുത്ത ജനങ്ങൾ വാർത്ത ഏജൻസിയോട് പറഞ്ഞു.
വാൽ : സമാന രീതിയിൽ കേരളത്തിലും NPR സർവേ നടത്താനുള്ള ഉത്തരവുകൾ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. സെൻസസ് 2021 എന്ന പേരിൽ സെൻസസിന്റെ മറവിലാണ് പൗരത്വ രജിസ്റ്ററിലെ ആദ്യപടിയായ NPR നടപ്പിലാക്കാനും വീടുകൾതോറും കയറിയിറങ്ങി രേഖകൾ എടുക്കാനും നിർദേശമുള്ളത്. NPR നടപ്പിലാക്കില്ല എന്ന പ്രഖ്യാപനം കേരളം നടത്തിയെങ്കിലും തുടർ നടപടികളുമായി ഉദ്യോഗസ്ഥർ മുന്നോട്ട് പോകുകയാണ്.
ഉത്തർ പ്രദേശിൽ ഹിന്ദുക്കളെ കണ്ടെത്തി പോരാത്ത ഭദഗതി നിയമപ്രകാരം പൗരത്വം നൽകുന്ന സർവെകൾക്കായി ഇറക്കിയ അപേക്ഷ ഫോറത്തിന്റെ പകർപ്പും, കേരളത്തിൽ NPR നടപ്പിലാക്കരുത് എന്ന് ഉത്തരവുണ്ടെങ്കിലും ഉദ്യോഗസ്ഥർ NPR നടപ്പിലാക്കാൻ നിർദേശം നൽകുന്ന ഉത്തരവിന്റെ പകർപ്പും ഇ പോസ്റ്റിനോടൊപ്പം.
***
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.