ദിലീപ് കേസ് സുപ്രീംകോടതിയിൽ ഇതുവരെ

177

അഡ്വ ശ്രീജിത്ത് പെരുമന

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള് നല്കില്ല; വീണ്ടും കാണാനും, ദൃശ്യങ്ങളിൽ കൃത്രിമമുണ്ടോ എന്ന് തെളിയിക്കാനും ദിലീപിന് സുപ്രീംകോടതി അനുമതി.

വ്യക്തിയുടെ/ഇരയുടെ സ്വകാര്യതയും, പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന രീതിയിൽ ഏറ്റവും കൃത്യതയോടെയാണ് ദിലീപ് കേസിൽ സുപ്രീംകോടതി ഉത്തരവുണ്ടായിരിക്കുന്നത്.

ദിലീപ് കേസിൽ സുപ്രീംകോടതിയിൽ ഇതുവരെ @

👉താൻ പ്രതിയായ കേസിലെ രേഖകളായ മെമ്മറികാർഡും, ദൃശ്യങ്ങളും തന്റെ ഭാഗം പ്രതിരോധിക്കുന്നതിനായി ആവശ്യമാണ് കാണിച്ച് 20-11-2018 നു ദിലീപ് സുപ്രീംകോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റിഷൻ ഫയൽ ചെയ്തു.

👉14 പ്രാവശ്യം വിവിധ ദിവസങ്ങളിലായി പരിഗണിച്ച കേസിൽ എതിർ കക്ഷിയായ സംസ്ഥാന സർക്കാരിനോട് നടിയെ അക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് തൊണ്ടി മുതലാണോ അതോ രേഖയാണോ എന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബർ 17 നു ഇക്കാര്യങ്ങൾ അന്തിമമായി അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

👉ഇരയായ ഇരയായ നടി ഹർജ്ജിയിൽ കക്ഷിചേരാന് നല്കിയ അപേക്ഷയും, സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലവും 17 .09 .2019 നു കോടതി പരിഗണിക്കുകയും വിശദമായ വാദം കേൾക്കുകയും ചെയ്തു.

👉ജസ്റ്റിസ് എ.എന് ഖാന്വില്ക്കര്, അജയ് റസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്ജികളില് വാദം കേട്ടത്.

സർക്കാർ ഭാഗം 

👉മെമ്മറി കാർഡ് ഒരു രേഖയാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. മെമ്മറി കാർഡ് ഒരു തൊണ്ടിയാണ് അതിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ ഒരു രേഖയാണെന്നും സർക്കാർ അഭിഭാഷകൻ ര‌ഞ്ജിത് കുമാർ അറിയിച്ചു. രേഖയാണെങ്കിലും മെമ്മറി കാർഡ് ദിലീപിന് കൈമാറരുത്. ഇരയുടെ സുരക്ഷിതത്വവും സ്വകാര്യതയും കണക്കാക്കണമെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

ദിലീപ് വാദിച്ചത് 

👉രേഖയാണെങ്കിൽ മെമ്മറി കാർഡ് തനിക്ക് കിട്ടാൻ അർഹതയുണ്ട്. കേസിൽ തന്റെ ഭാഗം തെളിയിക്കുന്നതിനായി മെമ്മറി കാർഡ് ലഭ്യമാക്കാൻ അനുവദിക്കണം. മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ പകർപ്പ് അത്യാവശ്യമാണ്. ദിലീപ് വാദിച്ചു.

ഇരയായ നടിയുടെ ഭാഗം ഇങ്ങനെ

👉തനിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ചോരാനും ദുരുപയോഗം ചെയ്യാനും സാദ്ധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഒട്ടേറെ സമ്മർദ്ദങ്ങൾ നേരിട്ടു. തന്റെ സ്വകാര്യതയെ മാനിക്കണം , സ്വകാര്യത മൗലികാവകാശമാണ് ഇര ബോധിപ്പിച്ചു.

സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറും , ജി പ്രകാശും, എ സുരേശനും ഹാജരായി.

ദിലീപിന് വേണ്ടി മുൻ സോളിസിറ്റർ ജനറലും, മുതിർന്ന ഭിഭാഷകനുമായ മുകുൾ റോഹ്‌തകിയും,ഫിലിപ്പ് ടി വർഗീസും, സുജേഷ് മേനോനും ഹാജരായി.

കേസിൽ കക്ഷി ചേർന്ന ഇരയായ നടിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ആർ. വസന്തും, കെ രാജീവും, കെ ഷിനോജ്ഉം ഹാജരായി.

കേട്ടുകേൾവിയില്ലാത്ത വിധമാണ് ആദ്യ കുറ്റപത്രം നൽകിയതിന് ശേഷം അനുബന്ധ കുറ്റപത്രത്തിലൂടെ ഒരാളെ ഒരു റേപ്പ് കേസിൽ അഥവാ റേപ്പ് ചെയ്യാൻ ക്വട്ടേഷൻ കൊടുത്തു എന്ന ക്രിമിനൽ ഗൂഡാലോചന കേസിൽ അറസ്റ്റ് ചെയ്ത് പ്രതിചേർക്കുന്നത്.
നീതിന്യായ ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത കുറ്റമായിരുന്നു ബലാത്സംഗ ക്വട്ടേഷൻ.

സംശയാതീതമായി തെളിയിക്കാൻ സാധിക്കാത്ത കേസാണിതെന്നു ഉത്തമബോധമുള്ള പ്രോസിക്കൂഷൻ ഈ കേസിന്റെവിവിധ ഘട്ടങ്ങളിൽ മലക്കം മറഞ്ഞിരുന്നു.

യഥാർത്ഥത്തിൽ പ്രോസിക്കൂഷൻ കേസിനെ സാധൂകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് മെമ്മറി കാർഡ്. എന്നാൽ കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ട് എന്ന ദിലീപിന്റെ വാദം ശരിയാണെന്ന് തെളിഞ്ഞാൽ ഈ രേഖ തലനാരിഴകീറി പരിയശോധിക്കപ്പെടുകയും പ്രോസിക്കൂഷൻ ലീഡിൽ പരാജയപ്പെടുകയും ചെയ്യും. ആയതിനാൽ തന്നെ മെമ്മറി കാർഡ് രേഖയല്ല മറിച്ച് കേവലമൊരു തൊണ്ടിയാണ് എന്ന മലക്കം മറിഞ്ഞുള്ള നിലപാടായിരുന്നു സർക്കാരും പ്രൊസിക്കൂഷനും കോടതിയിൽ സ്വീകരിച്ചത്. എന്നാൽ പിന്നീട് മെമ്മറി കാർഡ് തോണ്ടിയാണെന്നും അതിലെ ദൃശ്യങ്ങൾ രേഖയാണെന്നും ആർക്കാർ വാദിച്ചു.
ചുരുക്കത്തിൽ തൊണ്ടിയായാലും, രേഖയായാലും ഇന്നത്തെ സൂപ്രീംകോടതി നിലപാട് പ്രതിയായ ദിലീപിനെ ഒരു രീതിയിലും ബാധിക്കില്ല.

കേസിനെ ആഴത്തിൽ ബാധിക്കുമെന്നതിനാലാണ് ഈ വിഷയത്തിൽ എല്ലാ വശവും ആലോചിച്ച് തീരുമാനം അറിയിക്കണം എന്ന് സുപ്രിം കോടതി പലപ്പോഴും സർക്കാരിനെ ഓര്മ്മപ്പെടുത്തിയത്. മെമ്മറി കാര്ഡ് കേസ് രേഖയാണെന്നും പകര്പ്പിന് അവകാശം ഉണ്ട് എന്നും അതിൽ കൃത്രിമം നടന്നിട്ടുണ്ട് എന്നുമുള്ള വാദമാണ് ദിലീപ് കോടതിയിൽ ഉയർത്തിയത്.

ഒരു പ്രതിക്കെതിരെ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി പ്രോസിക്കൂഷന് കൈമാറി വിചാരണയ്ക്ക് ഉപയോഗിക്കുകയാണെങ്കിൽ അത്തരം രേഖകളെല്ലാം ലഭിക്കാനും അവയെ പ്രതിരോധിക്കാനും നിയമപരമായ അവകാശം പ്രതിക്കുണ്ട് എന്ന നീതിയുക്ത വിചാരണയുടെ അടിസ്ഥാന നിലപാട് കോടതിക്ക് സ്വീകരിക്കേണ്ടിവരും. ക്രിമിനൽ കേസുകളിൽ തെളിവുകൾ നിരത്തി കേസ് തെളിയിക്കേണ്ട പരിപൂർണ്ണ ബാധ്യത പ്രോസിക്കൂഷനാണെന്നിരിക്കെ വിചാരണയുടെ ഘട്ടത്തിലുണ്ടാകുന്ന ഏതൊരു സംശയങ്ങളുടെയും ആനുകൂല്യം പ്രതിക്കായിരിക്കും കോടതി നൽകുക. ഇന്ത്യൻ നിയമവ്യവസ്ഥിതിയുടെ അടിസ്ഥാന കീഴ് വഴക്കമാണത്.

ചുരുക്കി പറഞ്ഞാൽ നമ്മൾ പൊതുജനങ്ങൾ കരുത്തുന്നതുപോലെ മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽനിന്നും ബലാത്സംഗം നടന്നതായി കോടതിക്ക് ബോധ്യപ്പെട്ടാൽപോലും ആ മെമ്മറി കാർഡിലെ തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം ഗൂഡാലോചനയോ, ബലാത്സംഗത്തിനോ പ്രതികളെ ശിക്ഷിക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം.

നടി(യെ) ആക്രമിച്ച കേസിൽ ദിലീപ് ഗൂഡാലോചന നടത്തി എന്നത് …. അവസാനം ദിലീപിനെതിരായി ഗൂഡാലോചന നടത്തി എന്ന പര്യവസാനത്തിലെത്തിയാലും അതിശയിക്കാനില്ലാ, കാരണം തൊണ്ടിയേതാ, രേഖയേതാ എന്നറിയാത്ത സോ കോൾഡ് പോലീസും പ്രൊസിക്കൂഷനുമാണ് ഈ കേസ് അന്വേഷിച്ചതും, വാദിക്കുന്നതും.

#തൊണ്ടിയും#രേഖയും ഇങ്ങനെ മനസിലാക്കാം…
*ഒരു കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ കണ്ടെത്തുന്ന ഒരു വെള്ള കടലാസ് അല്ലെങ്കിൽ ഒരു ബ്ളാങ്ക് മെമ്മറി കാർഡ് അത് കേസിലെ തൊണ്ടിയാണ് എന്നാൽ പ്രസ്തുത കടലാസിൽ ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ മെമ്മറി കാർഡിൽ എന്തെങ്കിലും ഡാറ്റ ഉണ്ടെങ്കിൽ അത് പ്രസ്തുത കേസിലെ രേഖകളാണ്.

സുപ്രീംകോടതി വിധിയോടെ വീണ്ടും സജീവ് ചർച്ചയാകുന്നു ദിലീപ് കേസിൽ ഇപ്പോഴും സംശയകരമായി നിലനിൽക്കുന്ന ചോദ്യങ്ങളും സംശയങ്ങളും ഇതാണ് ?

  1. യുവനടിയെ ആക്രമിക്കാൻ നടൻ വൻതുക വാഗ്ദാനം നൽകി ക്വട്ടേഷൻ കൊടുത്തു.

ഇതാണ് സത്യമെങ്കിൽ കരാർ പ്രകാരമുള്ള തുക കൊടുത്ത് സേഫ് ആയി നിൽക്കാനല്ലെ നടൻ ശ്രമിക്കുക. പറഞ്ഞ തുക കൊടുക്കാതെ അപകടത്തിൽ പെടാൻ മാത്രം മണ്ടനോ, കൊടുക്കാൻ പണമില്ലാത്തവനോ അല്ല ഈ ജനപ്രിയൻ. ഇനി ജയിലിൽ ആയ സ്ഥിതിക്ക് പണം കൊടുക്കാൻ പറ്റിയില്ലെങ്കിൽ തന്നെ അക്കാര്യത്തിൽ ക്വട്ടേഷൻ നൽകിയ ആൾക്കുള്ള തടസങ്ങൾ അറിയാത്തയാളാണോ ക്രിമിനലായ ആ പ്രതി? നടൻ പ്രതിയായാൽ ആ പണം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നറിയാവുന്ന അയാൾ ജയിലധികൃതർ വായിക്കുമെന്നറിഞ്ഞിട്ടും ഇത്തരമൊരു കത്ത് അയക്കുമോ? നടന് പങ്കുണ്ടെങ്കിൽ ജയിലിൽ നിന്നുള്ള ഈ അപകടസൂചന അറിഞ്ഞയുടൻ പ്രതിയുമായി ബന്ധപ്പെട്ട് അനുനയിപ്പിക്കുകയല്ലെ ചെയ്യുക? ഇപ്പോൾ ചെയ്യുന്ന പോലെ പ്രകോപിപ്പിക്കുമോ? അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാവുന്ന കാര്യമല്ലെ ഇത്?

  1. മറ്റു “പ്രമുഖർ’ നടനെ കുടുക്കാൻ ചെയ്യിപ്പിച്ച ക്രൂര കൃത്യം!

ഈ സൂചിപ്പിക്കപ്പെട്ടവരെല്ലാം അത്രക്കും ക്രൂര മനസുള്ളവരല്ല, വിശ്വസിക്കാൻ കൊള്ളാത്ത പാരമ്പര്യമുള്ള പ്രതിയെ ഇക്കാര്യത്തിന് ഉപയോഗിക്കാൻ മാത്രം വിഡ്ഢികളുമല്ല. ആരോപണ വിധേയനായ നടനും ഇത് വിശ്വസിക്കുന്നില്ല. “മറ്റു പ്രമുഖർ’ തയാറാക്കിയ പദ്ധതിയായിരുന്നെങ്കിൽ തിരക്കഥയനുസരിച്ച് ആദ്യം കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ പ്രതി ആരോപണ വിധേയനായ നടന്റെ പേര് വിളിച്ചു പറയുമായിരുന്നു.

  1. ഇത്തരമൊരു അക്രമമേ നടന്നിട്ടില്ല! ഒരു തരത്തിലും തോൽപ്പിക്കാൻ കഴിയാത്ത വിരോധമുള്ള ഒരാളെ തോൽപ്പിക്കാൻ ഒരു ക്രിമിനലുമായി ചേർന്നു നടത്തിയ നാടകം!

ഈ നടി അതിനും മാത്രം വലിയ “നടി’യല്ല. മാന്യയായ ഒരു സ്ത്രീയും തന്നെ മാനം ഹനിക്കുന്ന ഇത്തരമൊരു മൊഴി നൽകില്ല. കാറിൽ നിന്നു ലഭിച്ച തെളിവുകളും ഈ സാദ്ധ്യത തള്ളി കളയുന്നു.

  1. നടന്‍റെ മറ്റു ശത്രുക്കൾ നടനു വേണ്ടിയെന്ന് വിശ്വസിപ്പിച്ച് നടന്‍റെ അറിവോ സമ്മതമോ കൂടാതെ കൃത്യം ചെയ്യിപ്പിക്കുക. എന്നിട്ട് പണം കൊടുക്കാതെയും സഹായമെത്തിക്കാതെയും പ്രകോപിപ്പിക്കുക. പ്രതിയുടെ കത്ത് ആത്മാർഥതയോടെയാണെങ്കിൽ ഇത്തരമൊരു സൂചന നൽകുന്നുണ്ട്.

ഒരു സാധ്യതയാണത്. അങ്ങനെയാണെങ്കിൽ പ്രതി ആ സത്യം പെട്ടെന്നു പറയില്ല. കിട്ടിയ അഡ്വാൻസും ഇനി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള തുകയും അയാൾ വേണ്ടെന്നു വക്കില്ല. ഇനി പ്രതി അത് വെളിപ്പെടുത്തിയാൽ ആ ചതിയൻമാർ നടനെ അക്കാര്യവുമായി ബന്ധപ്പെടുത്തുകയും ചെയ്യും. നടന്‍റെ പരിചയത്തിലുള്ളവരാണെങ്കിൽ നടന്‍റെ നിരപരാധിത്വം ജനം ആദ്യം വിശ്വസിക്കുകയില്ല എന്ന അപകടമുണ്ട്. പക്ഷെ, വൈകാതെ സത്യം പുറത്തുവരും.

  1. അന്തംവിട്ട ക്രൂരനായ പ്രതി ഭീഷണിപ്പെടുത്തി പണം തട്ടാൻ ദുർബലയായ ഒരു താരത്തോട് ചെയ്ത ക്രൂരത. പ്രതീക്ഷിച്ചതിനു വിരുദ്ധമായി അവർ പരാതിപെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോൾ രക്ഷപെടാൻ പിറകിൽ ക്വട്ടേഷൻ ഉണ്ടെന്ന് പറയുക. പ്രമുഖ നടന്‍റെ പേരിൽ സംശയമുണ്ടെന്ന് അറിഞ്ഞപ്പോൾ ബുദ്ധിമാനായ ഒരു സഹതടവുകാരന്‍റെ (നിയമ വിദ്യാർത്ഥി? അല്ലെങ്കിൽ ഒരു പത്രക്കാരൻ (കാരണം കത്തിലെ വിദഗ്ധ അവതരണ രീതി) സഹായത്തോടെ നടത്തിയ ഒരു ബ്ലാക്ക് മെയിലിങ്ങ് തന്ത്രം.

വാൽ : സിനിമാ സെറ്റുകളിൽ വ്യാപകമായി മാരകമായ മയക്കുമരുന്നുകൾ ഉൾപ്പെടെ ഉപയോഗിക്കുന്നുണ്ട് എന്നുള്ള നിർമ്മാതാക്കളുടെ വെളിപ്പെടുത്തലുകൾ ഉൾപ്പടെ സിനിമ ലോകത്തെ അധോലോക പ്രവർത്തനങ്ങൾ ഇനിയും വെളിച്ചത്തു വരേണ്ടിയിരിക്കുന്നു. നമ്മുടെ സാമാന്യ ബോധത്തിന് ഇനിയും ഉൾക്കൊള്ളാൻ സാധിക്കാത്തത്രയും ക്രൂരമായ ഒരു സംഭവമാണ് നടന്നത്. മരണതുല്യം അപമാനം മനസ്സിനും, ശരീരത്തിനും ഏൽക്കേണ്ടിവന്ന ആ സ്ത്രീയോടൊപ്പമാണ് ഇപ്പോഴും . ഈ കൃത്യം ചെയ്തതിൽ ദിലീപിനെന്നല്ല ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടർക്ക് പങ്കുണ്ടെങ്കിൽപോലും കടുത്ത ശിക്ഷയ്ക്ക് അർഹനാണ്.


58 പേജുകളുള്ള സുപ്രീംകോടതിയുടെ ദിലീപ് കേസിലെ വിധി ന്യായം ലഭ്യമായി ; പതിവുപോലെ കഥകളും വസ്തുതകളും വ്യത്യസ്തമാണ്.

വിധി ദിലീപിന് അനുക്കൂലമാണ്; ഭാഗികമായി അപ്പീൽ അനുവദിച്ചു ; ഒന്നുകൂടുതൽ പ്രാവശ്യം ഐടി വിദഗ്ദരോടൊപ്പവും, ഒറ്റയ്ക്കും ഒറ്റയ്ക്കും പരിശോധിക്കാം.

ദിലീപിനോ അഭിഭാഷകനോ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നേരിട്ട് പരിശോധിക്കാവുന്നതാണ്.

വിചാരണ സമയത്ത് പ്രതിയുടെ ഭാഗം ഫലപ്രദമായി വാദിക്കുന്നതിന് ആവശ്യമെങ്കിൽ ഒന്നിൽ കൂടുതൽ പ്രാവശ്യം അഭിഭാഷകനോടും ഐടി വിദഗ്‌ദനോടുമൊപ്പം മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാവുന്നതാണ്.

അത്തരത്തിൽ പരിശോധിക്കാനായി മജിസ്‌ട്രേറ്റ് മുൻപാകെ അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ ലഭിച്ചാൽ മജിസ്‌ട്രേറ്റ് ആ അപേക്ഷ യഥാക്രമം പരിഗണിക്കേണ്ടതും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പുറത്തുപോകുന്നില്ല അല്ലെങ്കിൽ പ്രതികൾക്ക് ലഭിക്കാത്തവിധം സംവിധാനങ്ങളൊരുക്കി ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം നൽകേണ്ടതുമാണ്.

“If the accused or his lawyer himself, additionally, intends to
inspect the contents of the memory card/pen­drive in question,
he can request the Magistrate to provide him inspection in Court,
if necessary, even for more than once alongwith his lawyer and
I.T. expert to enable him to effectively defend himself during the
trial.”

“ദൃശ്യങ്ങളിൽ കൃത്രിമം നടത്തിയിട്ടുണ്ട് അത് തെളിയിക്കപ്പെടണം അതിനായി ദൃശ്യങ്ങൾ വേണം” എന്ന ആവശ്യം ഉന്നയിച്ചാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ സാങ്കേതികമായി മെമ്മറി കാർഡ് കൈമാറാനാകില്ല എന്നതൊഴിച്ചാൽ എത്ര പ്രാവശ്യം വെമ്പമെങ്കിലും കാണുന്നതിനും, വിദ്ഗധരുമായി പരിശോധിക്കുന്നതിനും, വിദഗ്‌ധ ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കുന്നതിനും ഉത്തരവായി.

No photo description available.

അഡ്വ ശ്രീജിത്ത് പെരുമന