അഡ്വ ശ്രീജിത്ത് പെരുമന

ഫെയിസ്ബുക്ക് അൽഗോരിതം മാറ്റി എന്ന വ്യാജ വാർത്ത ഷെയർ ചെയ്യരുത് !

ഫെയിസ്ബുക്കിൽ പുതിയ അൽഗോരിതം വന്നു , 25 സുഹൃത്തുക്കൾക്ക് മാത്രമേ പോസ്റ്റുകൾ കാണാൻ സാധിക്കുകയുള്ളൂ. പോസ്റ്റുകൾ കാണാൻ ആഗ്രഹിക്കുന്നവർ കമന്റ് ചെയ്യുക എന്ന ചില പോസ്റ്റുകൾ സെലിബ്രറ്റികൾ ഉൾപ്പെടെ വ്യാപകമായി പ്രചരിപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ കുറിപ്പ്.

2017 മുതൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു വ്യാജ വാർത്തയാണിത് എന്ന് ഫെയിസ്ബുക്ക് അധികൃതർതന്നെ വ്യക്തമാക്കുന്നു. ന്യുസ് ഫീഡുകളിൽ 25 ആളുകളെ മാത്രം നിജപ്പെടുത്തിയെന്നത് തീർത്തും വ്യാജമാണ് എന്ന് ഫോർബ്‌സ് മാഗസിനും വ്യക്തമാക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഇപ്പോഴാണ് ഈ വ്യാജ വാർത്ത വൈറലായത് എന്നതുകൊണ്ടുമാത്രമാണ് യാഥാർഥ്യമറിയാതെ ആളുകൾ ഷെയർ ചെയ്യുന്നത്.

വെബ്‌സൈറ്റിലെ സൈസിന് അനുസരിച്ച് ഒരാളുടെ പ്രൊഫൈലിലെ എല്ലാ സുഹൃത്തുക്കളുടെയും പോസ്റ്റുകൾ ന്യുസ്‌ഫീഡിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നത് സാങ്കേതികമായ ഒരു പോരായ്മയാണ് എന്നതൊഴിച്ചാൽ ഒരാൾ ഏറ്റവും കൂടുതൽ സംവദിക്കുന്നതും, കമന്റ് ചെയ്യുന്നതും, സന്ദേശമയക്കുന്നതുമായ പ്രൊഫൈലുകളിൽ പോസ്റ്റുകളായിരിക്കും ന്യുസ്ഫീഡുകളിൽ മുൻഗണനാ ക്രമത്തിൽ കാണുക. ഇത് നേരത്തെയുള്ള സ്വാഭാവികമായ പ്രത്യേകത മാത്രമാണ്. ഇനി ആവശ്യമെങ്കിൽ ഒരു സുഹൃത്തിന്റെ പോസ്റ്റുകൾ ഏറ്റവും ആദ്യംതന്നെ ന്യുസ് ഫീഡിൽ കാണാനുള്ള see first എന്ന ഓപ്‌ഷനും ഫെയിസ്ബുക്ക് നൽകുന്നു.

അതുകൊണ്ടുതന്നെ ഏറെ അരോചകമായി കാണപ്പെടുന്ന അത്തരം വ്യാജ വാർത്തയും, പോസ്റ്റുകളും ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.