Adv Sreejith Perumana

പാലക്കാട്‌ വനത്തിനുള്ളിൽ മാവോയിസ്റ്റുകളെ കൊന്നുതള്ളിയ സംഭവത്തിൽ നിയമപരമായ മജിസ്‌റ്റേരിയൽ അന്വേഷണവും, സിബിഐ അന്വേഷണവും നടത്തണമെന്നും, കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ കേസെടുത്തു.

ഭരണകൂടം തീവ്രവാദികളാകുമ്പോൾ ആണിയടിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ ശവപ്പെട്ടിയലാണ്.നിലമ്പൂർ കാട്ടിനുള്ളിൽ നിരായുധരായ രണ്ട്‌ വയോധിക മാവോയിസ്റ്റ് പ്രവർത്തകരെ കൊന്ന് തള്ളിയിട്ട് വർഷങ്ങൾ കഴിഞ്ഞു.. 2016 മുതൽ 7മനുഷ്യരെയാണ് സ്റ്റേറ്റ് വിചാരണയില്ലാതെ കൊന്നുകളഞ്ഞത്. വ്യാജ ഏറ്റുമുട്ടലെന്ന് സംശയം ജനിപ്പിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടില്ല.

എന്താണ് നിയമം പറയുന്നത് ? ഉത്തരം: “കൊല്ലരുത്” കൊന്നുകൊണ്ട് ഭരണകൂടത്തിനും നിയമത്തിനും എങ്ങനെ പറയാനാകും കൊല്ലരുതെന്ന്

മാവോയിസ്റ് ആശയങ്ങളോട് യോജിക്കുന്നുവെങ്കിലും തോക്കിന്കുഴലിലൂടെ വിപ്ലവം, ആയുധ പരിശീലനങ്ങൾ, അക്രമങ്ങൾ, കൊലപാതകങ്ങൾ എന്നിവയോടു ഒരു വിധത്തിലും നമുക്ക് യോജിക്കാൻ സാധിക്കുകയില്ല. കാട്ടിലൂടെ നടത്തുന്ന ഒളിപ്പോരും ആക്രമണങ്ങളും നിശ്ചയമായും അടിച്ചമർത്തേണ്ടതും കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു ശിക്ഷ ഉറപ്പുവരുത്തേണ്ടതും രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനാധിപത്യത്തിനും അത്യന്താപേക്ഷിതമാണ്. എന്നാൽ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും മനുഷ്യാവകാശങ്ങളും എല്ലാം ലംഘിച്ചുകൊണ്ട് അധികാരത്തിന്റെ വാളിനാൽ മനുഷ്യരെ കൊള്ളുന്നത് അതെത്ര വലിയ കുറ്റവാളിയെ ആണെങ്കിലും പ്രകൃതി നിയമങ്ങൾക്കു എതിരാണ്. വധ ശിക്ഷയ്ക്കെതിരെ പോലും ലോകം ചിന്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തിലാണ് സമ്പൂർണ്ണ സാക്ഷരതാ നേടിയ ദൈവത്തിന്റെ സ്വന്തം നാട്ടിൽ അടിസ്ഥാന വർഗ്ഗത്തിന്റെ കാവൽ മാലാഖാമാരായ കമ്മ്യുണിസ്റ്റുകാർ ഭരണ ചക്രം തിരിക്കുമ്പോൾ സ്റ്റേറ്റ് സ്പോൺസേർഡ് കൊലകൾ നടക്കുന്നത് എന്നത് അങ്ങേയറ്റം അപലപനീയമാണ്. ആയതുകൊണ്ടുതന്നെ എത്രയും പെട്ടന്ന് ഒരു സുതാര്യമായ അന്വേഷണം നടത്തി സംഭവങ്ങളുടെ നിജസ്ഥിതി രാജ്യത്തെ ജനങ്ങളെ ബോധിപ്പിക്കണമെന്നു ഒരു പൗരൻ എന്ന നിലയിൽ ഭരണകൂടങ്ങളോട് അഭ്യർത്ഥിക്കുന്നു.

No photo description available.

അഡ്വ ശ്രീജിത്ത്‌ പെരുമന

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.