അനധികൃതമായി കോടികൾ കയ്യിലിട്ട് അമ്മാനമാടിയ ശേഷം ഇനി ഞാൻ കളിക്കാനില്ല എന്ന് പറഞ്ഞു പോകാൻ പറ്റില്ല

281

അഡ്വ ശ്രീജിത്ത് പെരുമന

“അനധികൃതമായി കോടികൾ കയ്യിലിട്ട് അമ്മാനമാടിയ ശേഷം ഇനി ഞാൻ കളിക്കാനില്ല എന്ന് പറഞ്ഞു പോകാൻ പറ്റില്ല.. ” തട്ടിപ്പിന് കേസെടുത്ത് അറസ്റ്റ് ചെയ്യണം !

ഫിറോസ് കുന്നമ്പറമ്പിൽ നടത്തിയ ഓൺലൈൻ ചാരിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് ഫെയിസ്ബുക്ക് സുഹൃത്തായ Basil Varghese ഇന്നലെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ചില സുഹൃത്തുക്കൾ എന്നെ ടാഗ് ചെയ്തിരിക്കുന്നു. പ്രസ്തുത വീഡിയോ കണ്ടതിനു ശേഷം വസ്തുതാപരമായി പ്രസ്തുത വീഡിയോ ഉൾപ്പെടെ അറ്റാച്ച് ചെയ്തുകൊണ്ട് പോലീസിനുൾപ്പെടെ ഇന്നലെ രാത്രിതന്നെ പരാതി നൽകിയിരുന്നു.

ഇന്ന് ഫിറോസ് കുന്നമ്പറമ്പിൽ നടത്തിയ ഫെയിസ്ബുക്ക് വീഡിയോയിൽ ഓൺലൈൻ ചാരിറ്റിയിൽ ഫിറോസും, സുശാന്ത് നിലമ്പൂരും, ആഷികും, ഉൾപ്പെടെ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ വ്യക്തമായി വെളിവാക്കുന്നുണ്ട്. പ്രസ്തുത ലൈവ് വീഡിയോ ഉൾപ്പെടെ ചൂണ്ടികാണിച്ചു ഫിറോസിനെ ഉൾപ്പെടെ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്ന ആളുകളെ അറസ്റ്റ് ചെയ്യുക കൂടാതെ ഓൺലൈൻ തട്ടിപ്പിൽ പങ്കാളികളായിട്ടുള്ള ആളുകളെക്കുറിച്ച് വിശദമായി അന്വേഷിക്കുക എന്നാവശ്യപ്പെട്ട് ഇന്ന് തന്നെ പരാതികൾ നൽകും . നാളെ ഇക്കാര്യങ്ങൾ നേരിട്ട് ആരോഗ്യ മന്ത്രിയെ ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കും.

 

Advertisements