‘നീയൊരു വേശ്യയാണ്’ എന്നുതുടങ്ങിയുള്ള പരാമർശങ്ങൾ മാന്യതയ്ക്ക് നിരക്കാത്തതാണെന്നു മാത്രമല്ല ക്രിമിനൽ കുറ്റവുമാണ്

561

Adv Sreejith Perumana എഴുതുന്നു

ആരെയാണ് ഫിറോസ് കുന്നമ്പറമ്പിൽ ഉദ്ദേശിച്ചതെന്നോ, എന്താണദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നോ അറിയില്ല പക്ഷെ കാണാനിടയായ വീഡിയോയിൽ തന്നെ വിമർശിച്ച ഒരു സ്ത്രീയോട് “പച്ചയ്ക്ക് പറഞ്ഞാൽ നീയൊരു വേശ്യയാണ്” എന്നുതുടങ്ങിയുള്ള പരാമർശങ്ങൾ മാന്യതയ്ക്ക് നിരക്കാത്തതാണെന്നു മാത്രമല്ല ക്രിമിനൽ കുറ്റവുമാണ്

“വേശ്യ” എന്ന് വിളിച്ചതിന്റെ പേരിൽ ഭർത്താവിനെ കൊലചെയ്ത Nawaz v. State കേസിലെ പ്രതിയായ ഭാര്യയുടെ ജീവപര്യന്തം ശിക്ഷ 10 വർഷമാക്കി കുറച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞതിങ്ങനെയാണ്. , “the deceased had provoked the accused by uttering the word ‘prostitute’. In our society, no lady would like to hear such a word from her husband. Most importantly, she would not be ready to hear such a word against her daughter.”

“കൊല്ലപ്പെട്ടയാൾ അയാളുടെ ഭാര്യയെയും, മകളെയും “വേശ്യഎന്ന് വിളിച്ച് അങ്ങേയറ്റം പ്രകോപിപ്പിച്ചു. നമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീയും അത്തരമൊരു വാക്ക് കേൾക്കാൻ ആഗ്രഹിക്കുന്നില്ല. കൊലപ്പെട്ടയാൾ അയാളുടെ മകളെയും വേശ്യ എന്ന് വിളിച്ചു അതാണ് അവരെ കൂടുതൽ പ്രകോപിപ്പിക്കാൻ കാരണം” എന്നാണ്.

വേശ്യ എന്ന് വിളിച്ചാൽ ഏതു സ്ത്രീക്കും അങ്ങേയറ്റത്തെ പ്രകോപനം ഉണ്ടാകുമെന്ന് നിരീക്ഷിച്ച കോടതി തുടർന്ന് പ്രസ്തുത പ്രകോപനം ന്യായമായുണ്ടായതാണെന്നും അവശ്യ എന്ന് വിളിച്ചതിനാൽ ആ നിമിഷംകൊണ്ടുണ്ടായ ദേഷ്യത്തിലാണ് ഭർത്താവിനെ കൊന്നതെന്നും അംഗീകരിച്ചു. . തുടർന്നാണ് ഭർത്താവിനെ കൊന്ന ഭാര്യയുടെ ശിക്ഷ വെട്ടിക്കുറച്ചത് എന്ന് ഈ അവസരത്തിൽ ചിലർ പ്രത്യേകം ഓർക്കണം ” it qualifies the test of reasonable person and the wife would be entitled to the defence of grave and sudden provocation”

സ്ത്രീക്ക് നേരെ നടുവിരൽ ഉയർത്തികാണിച്ച കേസിൽ പ്രതിയെ രണ്ട് വർഷം തടവ് ശിക്ഷയ്ക്ക് ഡൽഹി കോടതി വിധിക വന്നത് കഴിഞ്ഞ മാസമാണ്.

സമൂഹത്തിലെ ഒരു ചാരിറ്റി പ്രവർത്തകൻ ധാർമ്മികമായി പറയാൻ പാടില്ലാത്ത കാര്യമായിരുന്നു എന്നതിനോടൊപ്പം പറഞ്ഞുവന്നത് ഫിറോസ് ചെയ്തത് ഒരു ക്രിമിനൽ കുറ്റം കൂടിയാണ് എന്നതാണ്.

വാൽ: കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വെട്ടുകിളികളോ, ഫാൻസുകളോ, വിശറികളോ ആനകളേം തെളിച്ചുകൊണ്ട് ഈ വഴി വന്നാൽ നല്ല 8 ന്റെ വികടസരസ്വതി തന്നുവിടുന്നതാണ്. “നെന്മ മെരമല്ലിത്, ഫ്യുഡൽ തെമ്മാടി ”

അഡ്വ ശ്രീജിത്ത് പെരുമന

Advertisements