വെട്ടുകിളികൾ സ്വയം കുഴിതോണ്ടുമ്പോൾ

356

Adv Sreejith Perumana എഴുതുന്നു 

“വെട്ടുകിളികൾ സ്വയം കുഴിതോണ്ടുമ്പോൾ “

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഓൺലൈൻ പിരിവിലൂടെ സ്ത്രീധന സമാഹരണം നടത്തിയ സുശാന്ത് നിലമ്പൂർ എന്ന സാമൂഹിക പ്രവർക്കനെതിരെ പോലീസ് കേസ് നൽകാൻ പുറപ്പെടുന്നതിനു തൊട്ടു മുൻപാണ് സ്ത്രീധനത്തിന് വേണ്ടി സുശാന്തിനോടൊപ്പം ലൈവ് ചെയ്ത നിധിൻ എന്ന സുഹൃത്ത് ഫോണിൽ ബന്ധപ്പെടുകയും താനാണ് പാവപ്പെട്ട ഒരു പെൺകുട്ടിക്ക് വിവാഹത്തിനുള്ള സ്വർണ്ണം മേടിക്കാനായി സുശാന്തിനെക്കൊണ്ട് ലൈവ് ചെയ്യിപ്പിച്ചതെന്നും വളരെ സത്യസന്ധമായ ഒരു വിഷയമാണ് എന്നും നിയമങ്ങൾ അറിയാത്തതുകൊണ്ട് സംഭവിച്ചതാണെന്നും പറഞ്ഞുകൊണ്ട് കേസുകൊടുക്കരുതെന് അപേക്ഷിച്ചത്.

എന്നാൽ സുശാന്ത് ഫാൻസുകാർ ഒന്നടങ്കം തെറിവിളീകൾ നടത്തുകയും കേസുകൊടുക്കാൻ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. പക്ഷെ ഇനിയൊരിക്കലും, സ്വർണ്ണത്തിനോ, സ്ത്രീധനത്തിനോ ആയി പണ പിരിവ് നടത്തില്ലെന്ന് ഉറപ്പു ആവശ്യപ്പെടുകയും ഫാൻസുകാർ തള്ളിപ്പറയുകയും വചെയ്‌തുകൊണ്ട് സുശാന്ത് നേരിട്ട് ലൈവിൽ വന്നുകൊണ്ട് ഇനി ആവർത്തിക്കില്ല എന്നറിയുച്ചുകൊണ്ട് ക്ഷമാപണം നടത്തിയതിനാൽ അന്ന് കേസുകൊടുത്തില്ല.

സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. “അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും പട്ടിയ്ക്ക് മുറുമുറുപ്പ് ” എന്ന പഴംചോല്ലുപോലെ സ്ത്രീകളെ അപമാനിക്കുകയും, നിയമവിരുദ്ധ പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുകയും ചെയ്തിട്ടും “കേസുകൊടുക്ക് എന്ന് ” വെല്ലുവിളിക്കുന്ന വെവെട്ടുകിളികൾ സത്യത്തിൽ ഫിറോസിന്റേതുൾപ്പെടുള്ള ചാരിറ്റിക്കാരുടെ “പൊക” കണ്ടിട്ടേ പോകൂ എന്നാണു തോന്നുന്നത്.

ചാരിറ്റി തട്ടിപ്പ് തുറന്നുകാണിച്ച സാമൂഹിക സുരക്ഷാ ഡയറക്റ്ററുടെ വീഡിയോകൾക്കടിയിലും, ഫോണിലൂടെ ഭീഷണിപെടുത്തുകയും ചെയ്യുന്ന വെട്ടുകിളികൾ ധൈര്യമുണ്ടെങ്കിൽ കേസെടുക്ക് എന്നാണു വെല്ലുവിളിക്കുന്നത്. നാട്ടിലെ സർവ്വമാന നിയമലംഘനങ്ങൾക്കെതിരെയും കേസുകൊടുക്കുന്ന ആളെന്ന നിലയിൽ ഈ വിഷയത്തിൽ നാളിതുവരെ സംസ്ഥാനത്ത് ഒരു പരാതി നൽകാതിരുന്നത് ബലഹീനതയായി കാണരുത്. ആർകെങ്കിലും എന്തെങ്കിലും ഗുണകരമായി സംഭവിക്കുന്നുണ്ടെങ്കിൽ അത് തടസപ്പെടരുത് എന്ന ഒരേയൊരു ഉദ്ദേശം മാത്രമായിരുന്നു അതിനു പിന്നലിലുള്ളത്. അതുകൊണ്ടുതന്നെയാണ് പ്രത്യക്ഷത്തിൽ ഈ ചാരിറ്റിയെ ബാധിക്കാതെ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്.

എന്നാൽ “ഫിറോസിനെതിരെ കേസ് കൊടുക്കൂ ” എന്ന വെട്ടുകിളികളുടെയും സ്തുതിപാഠകരുടെയും വെല്ലുവിളികൾ അത് എനികിതിരായിട്ടാണെങ്കിലും ഫിറോസിനെ വിമർശിക്കുകയോ, ചോദ്യം ചെയുകയായി ചെയ്യുന്ന ആർക്കെതിരെയാണെങ്കിലും ഏറ്റവും മോശമായ രീതിയിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻതന്നെ ഫിറോസിന്റെ പ്രവർത്തനം നിയമവിരുദ്ധമാണ് എന്ന നിലയിൽ പരസ്യമായി പ്രതികരിച്ച സാഹചര്യത്തിൽ അനധികൃത വിദേശ പണത്തിന്റെ ഇടപാടുകളും, സാമ്പത്തിക ക്രമക്കേടുകളും ചൂണ്ടികാണിച്ചു പോലീസിൽ രേഖാമൂല പരാതിപ്പെടുകയാണ്. വിഷയത്തിൽ ഇത്തരം ചാരിറ്റി കച്ചവടക്കാരെ നിയന്ത്രിക്കാത്ത സാമൂഹിക നീതി വകുപ്പിനെക്കൂടി കക്ഷിചേർക്കും. സാമൂഹ്യ സുരക്ഷാ ഡയറക്റ്ററുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ ആവശ്യപ്പെടും.

വാൽ:
ഇന്ത്യക്ക് പുറത്ത് വിദേശ രാജ്യങ്ങളിൽ വെച്ച്‌ നടക്കുന്ന കുറ്റങ്ങളിൽ ഇന്ത്യൻ പൗരന്മാരായ ക്രിമിനൽ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് തടവിൽ വെക്കാൻ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്ന് രണ്ടു മാസം മുൻപുള്ള കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി പൊങ്കാലയിടാൻ വരുന്ന പ്രവാസികളായ വെട്ടുകിളികളെ ഓർമ്മിപ്പിക്കുന്നു.

ക്രിമിനൽ നടപടി നിയമം CrPC യിലെ 188 വകുപ്പ് പ്രകാരം ഇന്ത്യൻ പൗരന്മാർ ഇന്ത്യക്ക് പുറത്ത് വിദേശ രാജ്യങ്ങളിൽ വെച്ച് നടത്തുന്ന ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ് എന്ന വകുപ്പാണ് ഹൈക്കോടതി കൃത്യമായി വ്യാഖ്യാനിച്ചത്.

ഗൾഫ് രാജ്യങ്ങളിൽ ഇരുന്ന് ഓൺലൈനിൽ ഈ വിഷയത്തിൽ ഉൾപ്പെടെ സൈബർ ഗുണ്ടായിസം നടത്തുകയും നാട്ടിലെ നിയമ വ്യവസ്ഥയിൽ നിന്നും രക്ഷപെടുകയും ചെയ്യുന്ന സാഹചര്യങ്ങൾക്ക് മാറ്റം വന്നിട്ടുണ്ട് എന്ന് എല്ലാവരും ഈ അവസരത്തിൽ ഓർത്താൽ നന്നായിരിക്കും,

ദുബായിൽ വെച്ച് നടന്ന കുറ്റകൃത്യത്തിൽ അറസ്റ്റ് ചെയ്യണമെങ്കിൽ CrPC 188 പ്രകാരം കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വേണം എന്നുള്ള പ്രതിയുടെ അഭിഭാഷകന്റെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. കൊല്ലം പറവൂർ സ്വദേശിയായ ഷമീർ അലി എന്നയാൾ ഛത്തീസ്ഗഡിൽ നേഴ്‌സും മലയാളിയുമായ യുവതിയെ ഫെയിസ്ബുക്ക് വഴി സൗഹൃദത്തിലാക്കി ദുബായിൽ കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കേരള ഹൈക്കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഓർമ്മയിരിക്കട്ടെ !

അഡ്വ ശ്രീജിത്ത് പെരുമന