സ്റ്റാമ്പിൽ കാണുന്നത് ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ആളാണ്, പക്ഷെ ഇപ്പോഴത്തെ രായാവ് പറയുന്നത്, മൂപ്പര് ഇന്ത്യക്കാരനായിരുന്നില്ല എന്നാണ്

2171

അഡ്വ ശ്രീജിത്ത് പെരുമന

ഈ പോസ്റ്റിനോടൊപ്പമുള്ള ചിത്രത്തിൽ കാണുന്ന ആൾ വലിയ പുള്ളിയാണ്. മൂന്ന് വർഷം കൂലിക്ക് ഇന്ത്യൻ രാഷ്ട്രപതിയായി പണിയെടുത്തിട്ടുണ്ട്.സ്റ്റാമ്പിലൊക്കെ പടം വന്നിട്ടുണ്ട് ; പക്ഷെ മുസ്ലീമാണ് , ഇപ്പൊ ജീവിച്ചിരുന്നെങ്കിൽ ഏതെങ്കിലും ജയിൽ ഭിത്തിയിൽ പടമാക്കിയേനെ ഈ ഭരണകൂടം. പക്ഷെ ഇപ്പോഴത്തെ രായാവ് പറയുന്നത്, മൂപ്പര് പോലും ഇന്ത്യക്കാരനായിരുന്നില്ല എന്നാണ്. മൂപ്പരുടെ 4 കുടുംബാംഗങ്ങളും ഇന്ത്യക്കാരല്ലെന്ന് ആസാമിലെ പൗരത്വ രജിസ്റ്റരിൽ ചേർക്കുകയും ചെയ്തു.

ഇന്ത്യയുടെ അഞ്ചാമത്തെ പ്രസിഡന്റ് ഫക്രുദ്ധീൻ അലി അഹമ്മദിന്റെ അനന്തരവൻ കാംരൂപ് ഉൾപ്പെടെ അഞ്ച് കുടുംബാംഗങ്ങളാണ് ആസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്തായത്.
ഇതോടെ രജിസ്റ്ററിലെ ആധികാരികതപോലും സംശയിക്കേണ്ട നിലയിലാണ് കാര്യങ്ങൾ എത്തി നില്കുന്നത്. വിദേശിയായ നുഴഞ്ഞു കയറ്റക്കാരനായ, അനധികൃത അഭയാർഥിയെ ഇന്ത്യയുടെ പ്രസിഡന്റായി നിയമിച്ച ഇന്ത്യക്കാർ മാസല്ല , കൊല മാസല്ലേ ? എന്താല്ലേ !!