അഡ്വ ശ്രീജിത്ത് പെരുമന

മനുഷ്യത്വം പ്രകടിപ്പിച്ചതിനെ പേരിൽ ആട്ടിയോടിക്കുന്നതിനും, നാടുകടത്തുന്നതിനും മുൻപ് ഗാന്ധിയുടെ മണ്ണിൽ നിന്നും അവൻ പോയി…

നൂറ്റിമുപ്പതുകോടി ജനതയ്ക്കും വേണ്ടി  ജേക്കബിനോട് ക്ഷമ ചോദിക്കുന്നു. Heartfelt sorry dear #JacobBro #SorryJacobBro

പ്രിയരേ,
ഏറെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. നിലപാടുകളുടെ പേരിൽ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക്    ഇരയായ ജേക്കബ് ജർമ്മനിയിലേക്ക് മടങ്ങിയ വാർത്ത ഏറെ സങ്കടപ്പെടുത്തുന്നു..

അല്പം മുൻപ് മദ്രാസ് ഐഐടി പിആർഒ യുമായി സംസാരിച്ചിരുന്നു എന്നാൽ ഔദ്യോദികമായി ഒരു വിദ്യാർത്ഥിയെയും പുറത്താക്കിയിട്ടില്ല എന്നാണു അദ്ദേഹം അറിയിച്ചത്. തുടർന്നു ഐഐടിയിലെ മലയിലായ മനില എന്ന വിദ്യാർത്ഥിനിയുമായ സംസാരിച്ചു. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിലകൊണ്ടതിനാണ് ജേക്കബിനെപുറത്താക്കിയത് എന്ന് അവർ ഉറപ്പിച്ചു പറയുന്നു.

ഇക്കാര്യം സ്ഥിതീകരിക്കാൻ ചെന്നൈയിലെ റീജ്യണൽ ഫോറീനേഴ്‌സ് രെജിസ്ട്രേഷൻ ഓഫീസിലേക്കും FRRO ഡോക്ടർ സെന്തിൽ വേലനുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി നല്കാൻ അവർ തയാറായില്ല.പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത ജര്‍മനിയിൽ നിന്നുള്ള ഫിസിക്‌സ്വി പോസ്റ്സ്റ് ഗ്രാജുവേറ്റ് ദ്യാര്‍ത്ഥിയായ ജേക്കബ് ലിന്‍ഡനെയാണ് മദ്രാസ് ഐ.ഐ.ടി യില്‍ നിന്നും പുറത്താക്കി ജർമനിയിലേക്ക് തിരിച്ച് നാട് കടത്തിയിരിക്കുന്നത്.

Image may contain: 5 people, crowd and outdoorജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരത്തിന് പിന്നാലെ രാജ്യത്തെ വിവിധ കലാലയങ്ങള്‍ പൗരത്വ നിയമത്തിന് എതിരായ സമരം ഏറ്റെടുത്തിരുന്നു. 17ാം തിയ്യതി ഐഐടി ക്യാമ്പസില്‍ ചിന്തബാറെന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ നടത്തിയ സമരത്തിലാണ് ജേക്കബ് പങ്കെടുത്തത്.
933 മുതല്‍ 1945 വരെ തങ്ങള്‍ അവിടെ ഉണ്ടായിരുന്നു എന്ന ബാനറാണ് പ്രതിഷേധ സൂചകമായി ജേക്കബ് ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ജര്‍മ്മനിയിലെ നാസി ഭരണത്തെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ബാനര്‍. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ജേക്കബിനോട് ഇന്ത്യ വിട്ട് പോകാന്‍ ചെന്നൈയിലെ റീജ്യണൽ ഫോറീനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസിൽ നിന്നും ആവശ്യപ്പെട്ടത്.

“താൻ ഇന്ത്യയിൽ നിന്നും വില്കപ്പെട്ടു. അക്കാര്യം ഔദ്യോദികമായി അറിയില്ലെങ്കിലും തന്നെ നാടുകടത്തും എന്നതുകൊണ്ടാണ് തൻ മടങ്ങി പോകുന്നത്. മനുഷ്യാവകാശം ഏതു നാട്ടിലാണെങ്കിലും ഒന്നാണ് ” തിങ്കളാഴ്ച അർദ്ധരാത്രി മടങ്ങി പോകുന്നതിനു തൊട്ടുമുൻപ് ജേക്കബ് ഇന്ത്യൻ എക്സ്പ്രസ്സ് പ്രതിനിധിയോട് പറഞ്ഞു.

എക്‌സ്‌ചേഞ്ച് പദ്ധതി പ്രകാരം ഇന്ത്യയില്‍ പഠനത്തിന് എത്തിയ വിദ്യാര്‍ത്ഥിയാണ് ജേക്കബ്. ട്രിപ്‌സണ്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് ജേക്കബ് മദ്രാസ് ഐഐടിയിലെത്തിയത്. ഇനി ഒരു സെമസ്റ്റര്‍ മാത്രമാണ് ജേക്കബിന് പൂര്‍ത്തിയാക്കാന്‍ ബാക്കിയുളളത്. പുറത്താക്കുന്നതിനും നാടുകടത്തുന്നതിനും മുൻപ് തി ങ്കളാഴ്ച രാത്രി വൈകിട്ടോടെ ജേക്കബ് ജര്‍മ്മനിയിലേക്ക് തിരിച്ച് പോയി.സുഹൃത്തുക്കൾ നൽകിയ ജേക്കബിനെ നമ്പറിൽ കോൺടാക്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹവുമായി അടുത്ത സമയങ്ങളിൽ സംസാരിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.

അങ്ങനെ ലോകത്തിലെ ആദ്യത്തെ സർവ്വകലാശാലകളായ നളന്ദയിലൂടെയും, തക്ഷശിലയിലൂടെയും ലോകത്തിനു അറിവ് പകർന്നു നൽകിയ എന്റെ ഇന്ത്യ ഇനി അറിവ് നേടാനെത്തിയ ഒരു സഹോദരനെ മനുഷ്യത്വം ഉണ്ടായതിന്റെയും , പ്രകടിപ്പിച്ചതിന്റെയും പേരിൽ നാടുകടത്തി ആർഷഭാരത സംസ്കാരം ഉയർത്തിപ്പിടിച്ചിരിക്കുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.