ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിന് നാടുകടത്തപ്പെട്ട ജസ്റ്റിസ് എസ് മുരളീധരന്‌ വികാരനിർഭര യാത്രയയപ്പ്

131
Adv Sreejith Perumana
ഡൽഹിയിൽ കലാപമുണ്ടാക്കിയ ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിന് അർദ്ധരാത്രിയിൽ നാടുകടത്തപ്പെട്ട ജസ്റ്റിസ് എസ് മുരളീധരന്‌ ഡൽഹി ഹൈക്കോടതിയിൽ വികാരനിർഭര യാത്രയയപ്പ്
“നീതി വിജയിക്കേണ്ടിടത്ത് എത്ര വൈകിയാലും നീതി വിജയിക്കപ്പെടുമെന്ന്” അദ്ദേഹം മറുപടി പറഞ്ഞു. താൻ ഒരിക്കലും ഒരു അഭിഭാഷകൻ ആകാനോ, നിയമം പഠിക്കാനോ ആഗ്രഹിച്ചിട്ടില്ലെന്നും ഒരു അഭിഭാഷകന്റെ മകനോടൊപ്പം സ്ഥിരമായി ക്രിക്കറ്റ് കളിക്കാൻ പോകുമ്പോൾ തന്റെ ലഗേജുകൾ വക്കീലിന്റെ ഓഫീസിൽ സൂക്ഷിക്കാറുണ്ടായിരുന്നു എന്ന ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറിയിലെ “കോഹിനൂർ ” രത്നമായ ജസ്റ്റിസ് മുരളീധർ 100 കിലോമീറ്റർ അകലെമാത്രം ദൂരത്തിൽ നമുക്കൊപ്പമുണ്ടെന്നു ഡൽഹി ഹൈക്കോർട്ട് ബാർ അസോസിയേഷൻ വൈകാരികമായി പ്രഖ്യാപിച്ചു.
വാൽ: രാജ്യവും അതിലെ ജനതയും നിലനില്പിന്റെ പോരാട്ടത്തിൽ തെരുവിൽ വെടിയേറ്റ് വീണപ്പോൾ നീതിയുടെ ചെറു മെഴുതിരി വെട്ടമായി പ്രകാശിച്ച ജസ്റ്റിസ് മുരളീധരന് ഡൽഹി ബാറിലെയും, ഹൈക്കോടതി ബാറിലേയും അംഗമെന്ന നിലയിൽ വിപ്ലവാഭിവാദ്യങ്ങൾ നേരുന്നു.
**