വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ വഞ്ചിക്കുന്നത് ഇനിമുതൽ കുറ്റമല്ലെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ അടിസ്ഥാനം എന്ത് ?

248

എഴുതിയത്  : Adv Sreejith Perumana

 

“പ്രായപൂർത്തിയായവർ തമ്മിൽ പ്രണയിക്കുമ്പോൾ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമല്ലെന്നു” ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന വിധി ;

“പ്രണയിച്ചു വഞ്ചിക്കുന്നതും” ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്നു കോടതി നിരീക്ഷിച്ചു

എന്നാൽ ഈ വാർത്തയെ ഉദ്ധരിച്ചുകൊണ്ട് “വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ വഞ്ചിക്കുന്നത് ഇനിമുതൽ കുറ്റമല്ലെന്ന” രീതിയിലുള്ള പ്രചാരണങ്ങൾ മലയാളത്തിലെ മുഖ്യധാരാ- ഓൺലൈൻ മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മാത്രവുമല്ല പ്രസ്തുത വ്യാജ പ്രചാരണം വ്യാപകമായി വാട്ട്സാപ്പുകളിൽ മറ്റും പ്രചരിച്ച് യുവാക്കളെ കൂടുതൽ തെറ്റിദ്ധരിപ്പിക്കാൻ ഇടയാകും എന്നതിനാൽ ഈ പോസ്റ് പരമാവധി ഷെയർ ചെയ്യണെമെന് അഭ്യർത്ഥിക്കുന്നു.

എന്താണ് കോടതി വിധി ?

ഡൽഹിയിലെ നരേലയിൽ ബ്യുട്ടീഷൻ കോഴ്സ് പഠിക്കാൻ പോയ ഒരു പെൺകുട്ടി 2013 ൽ ഒരു ആൺകുട്ടിയുമായി പ്രണയത്തിലാകുന്നു. തുടർന്ന് എല്ലാ ദിവസവും ഇരുവരും കാണുകയും പ്രണയം ദൃഢമാകുകയും ചെയ്തു. അതിനിടയിൽ ആൺകുട്ടി പെൺകുട്ടിക്ക് വിവാഹ വാഗ്‌ദനവും നൽകി മൂന്ന് വർഷത്തിലേറെ അവരുടെ പ്രണയിച്ചുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ 08.09.2016 നു ആൺകുട്ടി തന്റെ അമ്മയെ പരിചയപ്പെടുത്താൻ എന്ന പേരിൽ യുവതിയെ അയാളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. എന്നാൽ വീട്ടിൽ എത്തിയപ്പോൾ ‘അമ്മ അമ്മാവന്റെ വീട്ടിൽ പോയതായും വീട്ടിൽ ആരുമില്ല എന്നും മനസിലായി. തുടർന്ന് പെൺകുട്ടിയെ വീട്ടിലെ ഒരു റൂമിൽ കയറ്റി പൂട്ടിയശേഷം അവളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് ബലാത്സംഗം ചെയ്തു എന്നും, ഇത് പുറത്ത് പറയരുതെന്നും താൻ വിവാഹം കഴിച്ചോളാം എന്ന് യുവതിയോട് വാഗ്ദാനം നൽകുകയും ചെയ്തു എന്നും, പിന്നീട് 09 .09 .2016 നു വീണ്ടും ആൺകുട്ടി യുവതിയെ ഒരു ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും ശേഷം വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിഷേധിച്ചുവെന്നും ചൂണ്ടികാണിച്ചു യുവതി 13.09.2016 ബലാത്സംഗ കേസ് നൽകുകയും ഐപിസി വകുപ്പ് 376 ബലാത്സംഗം ചുമത്തി യുവാവിനെതിരെ കേസെടുകയും ചെയ്യുകയായിരുന്നു.

തുടർന്ന് കേസ് നടത്തിയ പ്രതിയായ യുവാവിനെ 3 വർഷങ്ങൾക്ക് ശേഷം 15.07.2019 നു വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു. പര്സപര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായിരുന്നത് എന്നും ബലാത്സംഗമല്ല എന്നും ചൂണ്ടികാണിച്ചായിരുന്നു അന്നത്തെ വിധി. പ്രസ്തുത വിധിക്കെതിരെ ഇരയായ പെൺകുട്ടി നൽകിയ അപ്പീലിലാണ് ദൽഹി ഹൈക്കോടതിയും ഇപ്പോൾ യുവാവിനെ വെറുതേ വിട്ടുകൊണ്ടുള്ള വിധി ശരിവെച്ചത്.

വിധിയിലെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി ഇങ്ങനെ,.✍️

👉“പ്രായപൂർത്തിയായ രണ്ടു ആളുകൾ പരസ്പര സമ്മദത്തോടെ നടത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗമല്ല” two consenting adults
establishing a physical relationship, is not a crime.”

👉പ്രണയിച്ച ശേഷം വഞ്ചിക്കുന്നതും ക്രിമിനൽ പ്രൊസീജ്യർ കോഡുപ്രകാരം കുറ്റമല്ല. Jilting a lover, however abhorent that it may seem to some, is also not an offence punishable under the IPC.

👉പര്സപര സമ്മതം എന്നത് പരിശോധിക്കുന്നത് “n ‘no means no’, ” ഇല്ല എന്നുപറഞ്ഞാൽ ഇല്ല ” എന്ന 1990 മുതൽ തുടങ്ങിയ ഒരു ആശയമനുസരിച്ചാണ്. അതായത് വാക്കാലുള്ള ഒരു ‘NO ” എന്നുപറയുന്നത് ലൈംഗിക ബന്ധത്തിൽ താത്പര്യമില്ല എന്നാണു അർഥം . ഇതാണ് ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള സമ്മതത്തിന്റെ സൂചന.

👉അതുകൊണ്ടുതന്നെ സ്ത്രീയുടെ ദൃഢമായതും, ബോധത്തോടുകൂടിയതും, സ്വതന്ത്രവുമായ ഒരു സമ്മതം ഇല്ലെങ്കിൽ മാത്രമേ അതൊരു ക്രിമിനൽ കുറ്റമാകുകയുള്ളൂ.

കോടതിക്ക് മുൻപാകെ വന്ന കേസിലെ സാഹചര്യങ്ങളും , കോടതി നിരീക്ഷണങ്ങളും ഇങ്ങനെ .,✍️

👉പ്രതി വിവാഹം കഴിക്കാമെന്ന വ്യാജ വാഗ്ദാനം നൽകിയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സമ്മതം മേടിച്ചതെന്നാണ് ബലാത്സംഗ പരാതിക്കാരിയായ ഇര പറയുന്നത്.

👉എന്നാൽ ആദ്യത്തെ ലൈംഗിക ബന്ധത്തിന് ശേഷം കൃത്യം മൂന്നും മാസങ്ങൾ കഴിഞ്ഞു ഇരയായ യുവതിയും, പ്രതിയായ യുവാവും ചേർന്ന് യുവതിയുടെ രേഖകൾ നൽകി രാത്രി 10 മണിക്ക് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുകയും രാവിലെ 8 മണിക് ചെക്ക് ഔട്ട് ചെയ്യുകയും ചെയ്തതായുള്ള രേഖകളിൽ നിന്നും യുവതി സ്വമേധയാ പ്രതിക്കൊപ്പം പര്സപര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണ് എന്ന് കോടതി കണ്ടെത്തി. വിവാഹ വാഗ്ദാനം നൽകി പ്രേരിപ്പിച്ചു എന്ന ഇരയുടെ അവകാശവാദം കോടതി തള്ളി.

👉വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു എന്നത് ലൈംഗിക ബന്ധത്തിന് തൊട്ട് മുൻപുള്ള നിമിഷത്തിൽ സംഭവിച്ചു എന്ന് കൃത്യമായി തെളിയിക്കേണ്ടതുണ്ട് എന്ന കോടതി നിരീക്ഷിച്ചു.

👉എപ്പോഴോ റോയ്‌ക്കൽ വിവാഹം വാഗ്ദാനം നൽകിയപ്പോൾ വളരെ ദീർഘമായതും, അനന്തമായതുമായ കാലയളവിൽ നിരവധി പ്രാവശ്യം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സമ്മതം നൽകാനുള്ള പ്രേരണയായി എന്ന ഇരയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

👉ചില പ്രത്യേക കേസുകളിൽ സ്ത്രീക്ക് സ്വതന്ത്രമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താത്പര്യമില്ലെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്ന ഉദ്ദേശത്തോടുകൂടി പുരുഷൻ സ്ത്രീക്ക് വ്യാജ വിവാഹ വാഗ്ദാനവും പ്രേരണയും നൽകി സമ്മതിപ്പിക്കുകയും വ്യക്തിപരമായി സമ്മതമില്ലെങ്കിലും വിവാഹ വാഗ്ദാനത്തിന്റെ പേരിൽ ആ നിമിഷം സമ്മതം നൽകുകയും അപ്രകാരം സ്ത്രീയെ ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്‌താൽ അതൊരു ക്രിമിനൽ കുറ്റവും, ബലാത്സംഗവുമാണ്.

👉എന്നാൽ യുവാവ് വിവാഹ വാഗ്ദാനം നടത്തി എന്നതിന്റെ പേരിൽ മാത്രം അയാളുമായി തുടർച്ചയായി അടുത്ത ബന്ധത്തിൽ ആയിരിക്കുകയും, നിരവധി പ്രാവശ്യം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതിനെ വ്യാജ വിവാഹ വാഗ്ദാനം നൽകിയോ, പ്രേരിപ്പിച്ചോ ബലാത്സംഗം ചെയ്തതായി കാണാൻ സാധിക്കില്ലെന്ന് കോടതി വിധിച്ചു.

👉ഈ കേസിൽ FIR രജിസ്റ്റർ ചെയ്‌തതിന്‌ ശേഷം ഇരയോട് ഇന്റെർണൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇര നിഷേധിക്കുകയായിരുന്നു എന്നതും അതിനു കാരണമായി ഇര പറഞ്ഞത് പ്രതി വീണ്ടും അവരെ ബന്ധപ്പെട്ടിട്ടുണ്ട് എന്നും വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയിട്ടുണ്ട് എന്നുമാണ് അതുകൊണ്ടുതന്നെ ഇരയുടെ സ്വഭാവ രീതികളും, ആരോപണങ്ങളും മുഖവിലയ്‌ക്കെടുക്കാൻ സാധിക്കാത്തതും അംഗീകരിക്കാൻ സാധിക്കാത്തതുമാണ്.

👉തെളിവുകളും, സാക്ഷിമൊഴികളും പരിശോധിച്ച ശേഷം പ്രതിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ വിധിയിൽ ഇടപെടാൻ സാധിക്കില്ല. കൂടാതെ പ്രോസിക്കൂഷന്റെ നാലാമത്തെ സാക്ഷിയുടെ (ഇരയുടെ ‘അമ്മ )മൊഴികളിലെ വൈരുധ്യവും പ്രത്യക്ഷത്തിൽ കോടതി രക്ഷപ്പെടുത്തിയിട്ടുണ്ട്.

👉മേൽപ്പറഞ്ഞ ഇത്രയും നിരീക്ഷണങ്ങൾ നടത്തിയ ശേഷമാണു ദൽഹി ഹൈക്കോടതി കേസിലെ പ്രതിയെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ശരിവെച്ചതും, ബലാത്സംഗ കേസിലെ പ്രതിയെ നിരുപാധികം വെറുതെ വിട്ടതും.

#വാൽ“: കാര്യങ്ങളുടെ സത്യാവസ്ഥ ഇങ്ങനെയാണ്. പ്രായപൂർത്തിയായവർ തമ്മിൽ പ്രണയിക്കുമ്പോൾ നടത്തുന്ന ലൈംഗിക ബന്ധങ്ങളെല്ലാം ബലാത്‌സംഗങ്ങളല്ല. എന്നാൽ പരസ്പര സമ്മതത്തോടെയുള്ള ചില ലൈംഗികബന്ധങ്ങൾ റേപ്പ് അഥവാ ബലാത്സംഗമാണ്. ഓരോ കേസിന്റെയും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് വിധിപറയുക.

👉അതായത് പ്രായം നടിച്ച് വ്യാജ വിവാഹ വാഗ്ദാനം നൽകി നാളെ പെൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അത് ബലാത്സംഗമാല ഏന് മനസിലാക്കി അത്തരം പ്രക്രുതികളിൽ ഏർപ്പെട്ടാൽ ബലാത്സംഗത്തിന് ജയിലിൽ പോകേണ്ടിവരുമെന്ന്കര്യംകൂടി ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു.

👉ഒപ്പം പരസ്പര ഇഷ്ട്ടത്തോടെയും സമ്മതത്തോടെയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വീട്ടുകാരുടെയും, മറ്റുള്ളവരുടെയും നിർബന്ധത്തിനു വഴങ്ങിയോ, മറ്റു ഉദ്ദേശത്തോടെയോ വ്യാജ ബലാത്സംഗ പരാതികൾ നകുന്നവർക്കെതിരെ വ്യാജ പരാതിയ്ക്ക് കേസെടുക്കാനും സുപ്രീംകോടതി നിർദേശങ്ങളുണ്ട്.

👉ഡൽഹിയിൽ മാത്രം ഫയൽ ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളിൽ അമ്പത് ശതമാനത്തിൽ കൂടുതൽ 52 ,03 ശതമാനം കേസുകളും വ്യാജമാണെന്ന് ദൽഹി വനിതാ കമ്മീഷൻ രേഖകൾ സഹിതം പുറത്തുവിട്ടതും ഈ വർത്തയോടൊപ്പം ചേർത്ത് വായിക്കാം

അതുകൊണ്ടുതന്നെ ഈ പോസ്റ്റ് വായിച്ചതിന് ശേഷം “നെല്ലും പതിരും” നിങ്ങൾ ഓരോരുത്തരും വേർതിരിച്ച് മനസിലാകൂ.

(വിധി പകർപ്പ് പോസ്റ്റിനോടൊപ്പം )

അഡ്വ ശ്രീജിത്ത് പെരുമന