കൊന്നപാപം തിന്നുതീർക്കുന്ന ഒരുതരം മറ്റേപ്പരിപാടിയാണ് നാഗ്പൂരിലെ ആർഎസ്എസ് മുഖ്യന്റെ ഗാന്ധി സന്ദേശം

273

Adv Sreejith Perumana

സങ്കരയിനം ഗോഡ്‌സെ കുഞ്ഞുങ്ങൾക്ക് അടയിരുന്നുകൊണ്ട് ബാപ്പുജിക്ക് ജന്മദിനാശംസകൾ നേരുന്ന ഊളകൾ അറിയാൻ വേണ്ടിയാണ്..,

ഉഗ്രവിഷമുള്ള ഗോഡ്‌സെ കുഞ്ഞുങ്ങളെ അടയിരുന്നു വിരിച്ചിറക്കുകയും, ഗോഡ്‌സെയെ ദേശസ്നേഹിയായി വാഴ്ത്തി ക്ഷേത്രം നിർമ്മിച്ച് ആരാധിക്കുകയും ചെയ്യുന്ന ഒരു ദുരന്തകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

ഒറ്റമുണ്ടു ഉടുത്ത്, കുറുവടി കയ്യിലേന്തി അഹിംസയിലൂടെയും, സത്യാഗ്രഹത്തിലൂടെയും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കീഴടക്കിയ അർദ്ധനഗ്നനായ ഫക്കീറിനെ പോയന്റ് ബ്ളാങ്കിൽ ഇറ്റാലിയൻ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തിയത് നമുക്കിടയിലെ ഒരു ഒരു ഹിന്ദു തീവ്രവാദിയാണെന്ന് മറക്കരുത്. കാലം ഏറെ മുന്നോട്ട് സഞ്ചരിച്ചപ്പോൾ ജനങ്ങൾ മതാടിസ്ഥാനത്തിൽ ചിന്തകളും കർമ്മങ്ങളും രൂപപ്പെടുത്തിയപ്പോൾ ഗാന്ധി വഞ്ചകനും ഒറ്റുകാരനും ഭീകരനുമായി മാറുകയും ഗോഡ്‌സെ ദൈവതുല്യനായ മാറ്റി പ്രതിഷ്ഠിക്കപ്പെടും ചെയ്തു….

ആർ എസ് എസ്സുകാരൻ സമ്മാനിച്ച ഇറ്റാലിയൻ പിസ്റ്റൾ ഉപയോഗിച്ച് വയോധികനും, നിരായുധനുമായ ഒരു മനുഷ്യനെ പോയന്റ് ബ്ളാങ്കിൽ വെടിവെച്ചു കൊന്നതിന് രാജ്യം മരണവരെ തൂക്കിലേറ്റിയ ലോകംകണ്ട ഏറ്റവും ക്രൂരനായ തീവ്രവാദിയെ ധീരനായ ദേശസ്നേഹിയായി പ്രചരിപ്പിക്കുന്ന കാലത്ത് അങ് നാഗ്പൂരിലുള്ള രാമരാജ്യ നിർമ്മാണ കമ്പനിയുടെ ആപ്പീസിൽ നിന്നും ഗാന്ധിജിയുടെ ജന്മദിന ആശംസകൾ മലയാളികൾക്ക് പകർന്നു നൽകിയ മാറൂമിയുടെ ആ വലിയ മാസ്സ് ആരും കാണാതെ പോകരുത്.

ഏതെങ്കിലും പുതിയ എഡിറ്റർക്ക് പറ്റിയ ഒരു അബദ്ധമായി ഇതിനെ കാണാൻ സാധിക്കില്ല. കൃത്യമായ അജണ്ട സ്വാതന്ത്ര്യസമര ചരിത്രം പേറുന്ന മാറൂമിക്കുണ്ടെന്നുവേണം മനസിലാക്കാൻ.

Image may contain: 1 personഗാന്ധി ദർശനങ്ങളെയും, ഗാന്ധിജിയെത്തന്നെയും രാഹ്സ്ത്രത്തിന്റെ ഹൃദയത്തിൽ നിന്നും പറിച്ചെടുത്ത് സ്വച്ച് ഭാരത് എന്ന പേരിൽ കക്കൂസ് ചുമരുകളിലേക്ക് ഒട്ടിക്കുന്ന രാമരാജ്യ ദേശസ്നേഹികൾക്കെതിരെ ഓർ വാക്കുകൊണ്ടെങ്കിലും ഈ ദിനത്തിൽ പ്രതിഷേധിച്ചില്ലെങ്കിൽ നാം അറിഞ്ഞോ അറിയാതെയോ ബലി കൊടുക്കുന്നത് കൊട്ടിഘോഷിച്ചു നാം അനുഭവിക്കുന്ന “India a sovereign, socialist, secular, democratic republic, assuring its citizens of justice, equality, and liberty, and endeavours to promote fraternity among them” എന്ന അഹങ്കാരമായിരിക്കും എന്നത് മറക്കേണ്ട.

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ ഇറ്റാലിയൻ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചു കൊല്ലും മുൻപ് നാഥൂറാം വിനായക് ഗോഡ്സെയും,

രാഷ്ട്രശില്പി മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ചാവേർ ബോംബായി കൊല്ലുന്നതിനു മുൻപ് തേൻമൊഴി രാജരത്നം എന്ന ധനുവും..

കാലുതൊട്ട് ഗുരുവന്ദനം അഥവാ പാദപൂജ നടത്തിയിരുന്നു എന്നതൊരു പഴയ ആർഷ ഭാരത സംസ്കാരത്തിന്റെ
കഥ ആരും മറക്കാനിടയില്ല. 🙏

ഒരു രാഷ്ട്രം ഒരു ഭാഷ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഗാന്ധിജിയുടെ മണ്ണിന്റെ സംസ്കൃതിയെത്തന്നെ വെല്ലുവിളിക്കുന്ന സംഘപരിവാർ ഹിന്ദുരാഷ്ട്രത്തിനായുള്ള തറക്കല്ല് പാകി കാത്തിരിക്കുകയാണ്. ഗാന്ധിജിയുടെ ജന്മ ദിനത്തിൽ ആ ഹിന്ദിയുടെ രാഷ്ട്രീയവും ഓർക്കാതിരുന്നുകൂടാ..

സംഘ്പരിവാർ സംഘടനകൾ എന്നും നിലകൊണ്ടത് ഒരിക്കലും ജനകീയമായിരുന്നില്ലാത്ത ദേവനാഗിരി ലിപിയിലുള്ള സംസ്‌കൃതവല്ക്കരിക്കപ്പെട്ട ഹിന്ദിക്കായിരുന്നു. ജനങ്ങള് സംസാരിച്ചത് ഹിന്ദുസ്ഥാനിയായിരുന്നു. ഉറുദുവും ഹിന്ദിയും ചേര്ന്ന മിശ്രിതം. പിന്നീട് ബോളിവുഡ് സിനിമകളും ഹിന്ദുസ്ഥാനി ഭാഷയ്ക്കായിരുന്നു പ്രാമുഖ്യം നല്കിയത്. ഹിന്ദുസ്ഥാനിക്ക് വേണ്ടി വാദിച്ച ഗാന്ധിജിക്കെതിരെ സംഘപരിവാര് സംഘടനകള് മാത്രമല്ല ഹിന്ദുത്വവാദികളായ കോണ്ഗ്രസുകാര് വരെ രംഗത്തുവന്നു. ഗാന്ധിജിയെ വധിക്കുന്നതിന് നാഥുറാം ഗോഡ്‌സെ പറഞ്ഞ കാരണങ്ങളിലൊന്ന് ഹിന്ദിക്ക് പകരം ഹിന്ദുസ്ഥാനി രാഷ്ട്രഭാഷയാക്കാന് ഗാന്ധിജി ശ്രമിക്കുന്നുവെന്നായിരുന്നു. വിചാരണാ വേളയില് നാഥുറാം ഗോഡ്‌സെ പറഞ്ഞത്’മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതിനു വേണ്ടി ഹിന്ദിയുടെ സൗന്ദര്യവും സംശുദ്ധതയും വേശ്യാവല്ക്കരിക്കുന്നുവെന്നായിരുന്നു’. ഉറുദു കലര്ന്ന ഹിന്ദിയോടായിരുന്നു ഗോഡ്‌സെക്ക് വിരോധം എന്ന് സംഘപരിവാറും വ്യക്തമാക്കിയിട്ടുണ്ട്.

വർത്തമാന രാഷ്ട്രീയത്തിലെ വിശുദ്ധ പുണ്യാളൻ നാഥൂറാം വിനായക് ഗോഡ്‌സെ എന്ന നരാധമൻ തീവ്രവാദം എങ്ങനെ സംഭവിക്കുന്നു എന്നതിനുള്ള ചരിത്രപരമായ ഉദാഹരണമാണ്. അയാൾ ഒരു ഹിന്ദുവല്ല. മറ്റേതൊരു തീവ്രവാദിയെക്കാളും ക്രൂരനായ തീവ്രവാദി മാത്രമാണ്. ബാപ്പുജി സ്വപ്നം കണ്ട ഇന്ത്യയിൽ നിന്നും ഗോഡ്‌സെ സ്വപ്നം കണ്ട ഇന്ത്യയിലേക്ക് നമ്മുടെ മഹത്തായ ജനാധിപത്യം U -TURN എടുത്തുകൊണ്ടിരിക്കുകയാണ്. ഗോഡ്‌സെയെമുൻ നിർത്തി രാമരാജ്യ നിർമ്മാണത്തിനായുള്ള കോപ്പുകൂട്ടലുകൾക്ക് ചരിത്രപരമായ ജന വഞ്ചനയിലൂടെ കൂട്ടുനിൽക്കുകയാണ് മാതൃഭൂമി.

കൊന്നപാപം തിന്നുതീർക്കുന്ന ഒരുതരം മറ്റേപ്പരിപാടിയാണ് നാഗ്പൂരിലെ ആർഎസ്എസ് മുഖ്യന്റെ ഗാന്ധി സന്ദേശത്തിലൂടെ സ്വാതന്ത്ര്യസമര പങ്കുവഹിച്ച പത്രം പ്രകടമാകുന്നത്.

ഡിയർ മാറൂമി..,

നിങ്ങളുടെ സിദ്ധാന്ത പ്രകാരം ആ അർദ്ധനഗ്നനായ ഫക്കീർ ആയിരിക്കില്ല നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ കാരണക്കാരൻ, ശരിയാണ് മുളവടിയുമായ് നടക്കുന്ന ആ കുറിയ മനുഷ്യൻ ജനിച്ചില്ലായിരുന്നൂ എങ്കിലും നിശ്ചയമായും നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു…

പക്ഷേ, എപ്പോൾ എങ്ങനെ എന്നുമാത്രം നിശ്‌ചയപ്പെടുത്താൻ സാധിക്കുമായിരുന്നില്ല മറ്റേതൊരു ചെറുത്തുനിൽപിനും. അതെ, അയാൾ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമാരാജ്യത്തിനെതിരെ കോളനി രാജ്യത്തിന്റെ ആയുധമെടുക്കാത്ത പടത്തലവനായി മാറി, അത് ലോക ചരിത്രത്തിലാദ്യം. ആയുധമില്ലാതെ യുദ്ധം ചെയ്തു, അതും ലോകത്തിന് ആദ്യാനുഭവം. പിന്നീട് ചരിത്രം പതിവ് തെറ്റിച്ച് ബാപ്പുജിക്കു മുന്നിലായി സഞ്ചരിച്ചു, ഛിന്നഭിന്നമായി പകച്ചു നിന്ന ഒരു ഉപഭൂഖണ്ഡം ആ കുറിയ മനുഷ്യന്റെ ഇച്ഛശക്തിയിലൂടെ സ്വാതന്ത്ര്യത്തിലേക്ക് പിച്ചവെച്ചു….

അയാളുടെ ഇച്ഛാശക്തി, അസാമാന്യ ധൈര്യം, നിസ്വാർത്ഥത, സേവനം, മഹത്വം അതിലുപരി ആ മഹത് ജീവിതം, അത് അവഹേളിക്കപ്പെടുകയോ അവഗണക്കപ്പെടുകയോ അനാദരിക്കപ്പെടുകയോ ചെയ്യരുത് നിങ്ങളുടെ ഏതു കോത്താഴത്തിലെ സിദ്ധാന്ത പ്രകാരമാണെങ്കിലും.

അഡ്വ ശ്രീജിത്ത് പെരുമന