വീഡിയോ ഡിലീറ്റാക്കിയതുകൊണ്ടൊന്നും കാര്യം തീരില്ല മക്കളെ

0
441

അഡ്വ ശ്രീജിത്ത് പെരുമന

മിത്രങ്ങൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്, നമോ ടീവിക്കെതിരെ നൽകിയ പരാതി പിവലിച്ചില്ലെങ്കിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയുടെ പെൺവാണിഭം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ മിത്രം എറണാകുളം സ്വദേശി അജിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഭീഷണി ഉണ്ടായ ഉടൻ വിഷയം മന്ത്രി മേഴ്സിക്കുട്ടിയെ അറിയിക്കുകയും തുടർന്ന് മന്ത്രിയുടെ ഓഫീസ് പരാതി നൽകുകയും എന്റെ പരാതിയോടൊപ്പം ഉൾപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കൊറോണക്കാലത്തും വർഗീയ വ്യാപനം നടത്തുന്ന നമോ ടീവിയെന്ന ഉഡായിപ്പ് ഓൺലൈൻ സൈറ്റിനെതിരെ പരാതി നൽകിയ ശേഷം വർഗീയ വാദികൾ ശക്തമായ സൈബർ ആക്രമണമാണ് നടത്തുന്നത്. അതിൽ ഫോൺ ചെയ്ത് ഭീഷണി മുഴക്കികൊണ്ടിരിക്കുന്ന അജിൻ കെ പി, പുത്തൻകുരിശ് ,എറണാകുളം എന്നയാളാണ് ഇന്ന് റിമാന്റിലായത്.

നമോ ടീവിക്കെതിരെ പരാതി നൽകി മിനുറ്റുകൾക്കകം തന്നെ ഇയാളുടെ എന്ന നമ്പറിൽ നിന്നും ഫോൺ വരികയായിരുന്നു. ഞാൻ കമ്മ്യുണിസ്റ്റുകാരനാണ് എന്ന മുൻവിധിയോടെ സംസാരിച്ചു തുടങ്ങിയ ഇയാൾ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി കുണ്ടറയിൽ പെൺവാണിഭം നടത്തുന്നതിനെക്കുറിച്ചാണ് ആക്രോശിക്കുന്നത്. മന്ത്രി തന്റെ പേഴ്‌സണൽ സ്റ്റാഫിനെ ഉപയോഗിച്ച് പെൺവാണിഭം നടത്തുകയാണെന്നും തന്റെ പക്കൽ തെളിവുകൾ ഉണ്ടെന്നും, ഇക്കാര്യം മന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇയാൾ പറയുന്നു. കൂടാതെ ഇക്കാര്യം കോടിയേരി ബാലകൃഷ്ണനെ അറിയിച്ചെന്നും അയാൾ മിണ്ടിയില്ലെന്നും അജിൻ പറയുന്നുണ്ട്. ഇതിനിടയിൽ നമോ ടീവിക്കെതിരെ പരാതി നൽകിയതിന് തെറിയും ഭീഷണിയും മുഴക്കുകയായിരുന്നു.

അതേസമയം നമോ ടീവിക്കെതിരെ നൽകിയ പരാതിയിൽ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് അറിയിക്കുന്നു. കൊറോണക്കാലത്ത് സാമുദായിക സംഘർഷവും, വംശീയ അധിക്ഷേപവും ലക്ഷ്യമിട്ട് തീവ്ര വർഗീയവാദികൾ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ നിലപാടെടുത്തതിന്റെ വക്കീലന്മാരിലെ ചില സങ്കികളും സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ട്. കോടതിയിൽ കണമെന്നാണ് വെല്ലുവിളി ആ വെല്ലുവിളി ഈയുള്ളവൻ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. വെല്ലുവിളികളൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും കേരളത്തെ ഒന്നടങ്കം അപമാനിച്ച വർഗീയ വെല്ലുവിളി നടത്തുന്ന അശ്‌ളീല വീഡിയോ നമോ ടീവിയുടെ സൈറ്റിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.

കാണിച്ചത് ഒന്നാന്തരം ഭീകരതയും തോന്ന്യാസവുമാണെന്ന് നമോക്കാർക്ക് മനസിലായി എന്നർത്ഥം. എന്നാൽ കളി വീഡിയോ ഡിലീറ്റാക്കിയതുകൊണ്ടൊന്നും തീരില്ല മക്കളെ, ഇന്ന് ജയിലിലായ അജിൻ നിങ്ങൾക്കുള്ള ഒരു മുന്നറിയിപ്പാണ്. നമോക്കാരെ നാളെ പിടിച്ച് തൂക്കിക്കൊല്ലും എന്ന് പ്രതീക്ഷിച്ചിട്ടൊന്നുമല്ല പക്ഷെ ഇന്റർനെറ്റും ഓൺലൈൻ സൈറ്റും ഉണ്ടെന്നു കരുതി ഇനിയൊരു വർഗീയ വെട്ടാവളിയനും ഇമ്മാതിരി തോന്ന്യാസത്തിനിറങ്ങരുത്. അന്തഭയമിറുക്കണം