മുൻ പാകിസ്താൻ പ്രസിഡന്റിനെ വധശിക്ഷക്ക് വിധിച്ച കേസ് ; അറിയേണ്ടതെല്ലാം

208

Adv Sreejith Perumana

മുൻ പാകിസ്താൻ പ്രസിഡന്റിനെ വധ ശിക്ഷക്ക് വിധിച്ച കേസ് ; അറിയേണ്ടതെല്ലാം

ഭരണഘടന സസ്പെൻഡ് ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു രാജ്യദ്രോഹക്കേസ് നേരിടുന്ന പാക്കിസ്ഥാൻ മുൻ പ്രസിഡന്റും പട്ടാള മേധാവിയുമായ പർവേസ് മുഷാറഫിന് ഇസ്ളാമാബാദിലെ പ്രത്യേക കോടതിയാണ് വധ ശിക്ഷയ്ക്ക് വിധിച്ചത്.

2013 ഡിസംബറിലാണ് മുഷാറഫിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നത്.

2007 നവംബർ 3 നാണ് മുഷറഫ് ഭരണഘടന സസ്‌പെന്റ് ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡിസംബർ 15 വരെ അടിയന്തരാവസ്ഥ തുടർന്നു. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് ഇഫ്തിക്കർ മുഹമ്മദ് ചൗധരി ഉൾപ്പെടെ 61 ജഡ്ജിമാരെ ഉൾപ്പെടെ തടവിലാക്കികൊണ്ടാണ് അടിയന്തരവസ്ഥ പ്രഖ്യാപിച്ചത് . 1973 ൽ നിലവിൽ വന്ന ഭരണഘടന മുഷറഫ് സസ്‌പെന്റ് ചെയ്തു. പാകിസ്ഥാൻ ടെലിവിഷനായ PTV ഒഴികെയുള്ള എല്ലാ സ്വകാര്യ ചാനൽകുകളും നിരോധിച്ചു.

ഡിസംബർ 15 ;അടിയന്തരാവസ്ഥ പിൻവലിച്ചു ഭരണഘടനാ അധികാരങ്ങൾ തിരികെ കൊണ്ടുവന്നു. എന്നാൽ 42 ദിവസത്തെ അടിയന്തരാവസ്ഥയെ സാധൂകരിക്കുന്ന രീതിയിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു.

1999 ഒക്ടോബർ 12-; പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കിയാണ് മുഷറഫ് അധികാരം പിടിച്ചെടുത്തത്.

2008 ആഗസ്റ്റ് 18 ; മുഷറഫ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. 9 വർഷത്തെ പ്രസിഡന്റ് പദവിയാണ് അദ്ദേഹം എംപീച്ച്മെന്റിനെ ഭയന്നുകൊണ്ട് രാജിവെച്ചത്.

മുഷറഫ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും, ഭരണഘടനാ സസ്പെന്റ് ചെയ്തതും നിയമവിരുദ്ധമാണെന്ന് പാകിസ്ഥാൻ സുപ്രീംകോടതി 2009 ജൂലൈ 31 നു വിധിച്ചു. 7 ദിവസത്തിനകം മറുപടി നൽകാൻ മുഷാറഫിനോട് ആവശ്യപ്പെട്ടു.

എന്നാൽ മുഷറഫ് മറുപടി നൽകാൻ തയ്യാറാകാതെ 2009 ആഗസ്റ്റ് 6 നു ലണ്ടനിലേക്ക് പറന്നു.

2010 ജൂൺ 8 ; മുഷറഫിന്റെ അനുയായികൾ പാകിസ്ഥാനി മുഷാറഫിനെ പ്രസിഡന്റാക്കികൊണ്ട് ഓൾ പാകിസ്ഥാൻ മുസ്‌ലിം ലീഗ് (APML ) എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു

2013 മാർച്ച് 22 ; മുഷാറഫിന് പാകിസ്ഥാനിൽ വരാൻ 10 ദിവസത്തെ ജാമ്യം അനുവദിച്ചു. പ്രധാനപ്പെട്ട മൂന്നു കേസുകളിലും മുക്കൂർ ജാമ്യം ലഭിച്ചു

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 2013 മാർച്ച 24 നു മുഷറഫ് പാകിസ്താനിലെത്തി.

2013 മാർച്ച 27 ;സീനിയർ അഭിഭാഷകൻ എ കെ ഡോഗാർ മുഷാറഫിനെതിരെ സുപ്രീംകോടതിയിൽ ശക്തമായി വാദിച്ചു. ഭരണഘടന സസ്പെന്റ് ചെയ്തതിലൂടെ മുഷറഫ് ഗുരുതരമായ ഹൈ ട്രീസൺ അഥവാ രാജ്യദ്രോഹ കുറ്റമാണ് നടത്തിയതെന്നും അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.

2013 മാർച്ച 29 ; സിന്ധ് ഹൈ കോടതി മുഷറഫിന്റെ ജാമ്യം നീട്ടി നൽകി. എന്നാൽ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് ഉത്തരവിട്ടു.

2013 ഏപ്രിൽ 5 ; മുഷാറഫിനെതിരെ High Treason (Punishment) Act 1973.നിയമത്തിലെ 2 , 3 വകുപ്പുകൾപ്രകാരം കേസെടുക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.

2013 ഏപ്രിൽ 7 ;ചീഫ് ജസ്റ്റിസ് ഇഫ്തിക്കർ മുഹമ്മദ് ചൗധരി മുഷറഫിന്റെ രാജ്യദ്രോഹ കുറ്റം കേൾക്കുന്ന ബെഞ്ചൽ നിന്നും പിന്മാറി

2013 ഏപ്രിൽ 8 ; സുപ്രീംകോടതി മുഷാറഫിന് സമൻസ് അയച്ചു. കൂടാതെ വിദേശത്തേക്ക് സഞ്ചരിക്കുന്നതിനു വിലക്കുന്ന Exit Control List (ECL) ൽ മുഷറഫിന്റെ പേര് ഉൾപ്പെടുത്താനും ഉത്തരവിട്ടു.

2013 ഏപ്രിൽ 18 ; ഇസ്ളാമാബാദ് ഹൈക്കോടതി മുഷറഫിന്റെ ജാമ്യഅപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം കോടതിയിൽ നിന്നും രഹസ്യമായി കടന്നുകളഞ്ഞു.

അടിയന്തരാവസ്ഥ കാലത്ത് ജഡ്ജിമാരെ തടങ്കലിലാക്കിയ കേസിൽ
2013 ഏപ്രിൽ 19 ; മുഷറഫ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരായി. തുടർന്ന് അദ്ദേഹത്തിന്റെ ഇസ്ളാമാബാദിലെ ചക് ഷാസാദ് വീട് സബ് ജയിലായി പ്രഖ്യാപിക്കുകയും അവിടെ പാർപ്പിക്കുകയും ചെയ്തു.

2013 ഏപ്രിൽ 30 ; മുഷറഫിന്റെ നാഷണൽ അസംബ്ലിയിലേക്കോ, സെനറ്റിലേക്കോ മത്സരിക്കുന്നതിന് വിലക്കിക്കൊണ്ട് പെഷവാർ ഹൈക്കോടതി ഉത്തരവിടുന്നു.

2013 ജൂൺ 24 ; മുഷാറഫിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 6 പ്രകാരം വിചാരണ ചെയ്യണമെന്ന് സുപ്രീംകോടതിയോടു ആവശ്യപ്പെടുമെന്നു പ്രധാനമന്ത്രി നവാസ് ഷെരീഫ് പാർലമെന്റിനെ അറിയിക്കുന്നു.

2013 നവംബർ 18 ;’ മുഷാറഫിനെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യുണൽ രൂപീകരിച്ചതായി പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഇഫ്തിക്കർ ചൗധരി പ്രഖ്യാപിക്കുന്നു.

2013 നവംബർ 19 ; മുഷാറഫിനെതിരായ രാജ്യദ്രോഹ കുറ്റംകേൾക്കാനായി പ്രത്യേക ട്രൈബ്യുണലും മൂന്ന് ജഡ്ജിമാരും നിയമിക്കപ്പെട്ടു. അഞ്ച് ചാർജുകളാണ് സർക്കാർ മുഷാറഫിനെതിരെ കോടതിയിൽ നൽകിയത്.

2013 ഡിസംബർ 12 ; മുഷാറഫിന് പ്രത്യേക കോടതി സമൻസ് അയക്കുന്നു.

2013 ഡിസംബർ 20 ; തന്റെ 9 വർഷത്തെ ഭരണത്തിനിടെയുണ്ടായിട്ടുള്ള തെറ്റുകൾക്ക് തനിക്ക് മാപ്പുതരണമെന്ന് മുഷറഫ് ഒരു അഭിമുഖത്തിൽ ആവശ്യപെടുന്നു.

2014 ജനുവരി 2 ; സ്‌പെഷ്യൽ കോടതിയിലേക്കുള്ള വഴിയിൽ വെച്ച് ഹൃദയസ്തംഭനം വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ സാധിക്കാതെ വരുന്നു.

2014 ജനുവരി 7 ;”triple-vessel coronary artery disease and eight other diseases” എന്ന അവസ്ഥയിലാണെന്നും ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശനങ്ങൾ ഉണ്ടന്ന് കാണിച്ച The Armed Forces Institute of Cardiology (AFIC) റിപ്പോർട്ട് നൽകുന്നു.

2014 ജനുവരി 7 ; പ്രത്യേക കോടതി മുൻപാകെ ഹാജരാകാൻ നിർദേശം

2014 ഫെബ്രുവരി 18 ; മുഷറഫ് 22 പ്രാവശ്യം കോടതി സംസ്‌ അയച്ചിട്ടും ഹാജരാകുന്നില്ല. കേസ് മിലിട്ടറി കോടതി കേൾക്കണം എന്ന് ആവശ്യം.

2014 ഫെബ്രുവരി 21 ; മുഷറഫിന്റെ കേസ് മിലിറ്ററി കോടതി കേൾക്കണം എന്ന ആവശ്യം പ്രത്യേക കോടതി തള്ളുന്നു

2014 മാർച്ച് 30; തൻ ഒരു കുറ്റവും ചെയ്തില്ലെന്ന് മുഷറഫിന്റെ വാദം

2014 ജൂൺ 12 ; അസുഖ ബാധിതനായ അമ്മയെ കാണാൻ ഷാർജയിലേക്ക് പോകാൻ അനുവദിക്കാത്ത സർക്കാർ നടപടി സിന്ധ് ഹൈക്കോടതി റദ്ദാക്കുന്നു.

2014 ജൂൺ 23; സിന്ധ് കോടതിയുടെ വിധി സുപ്രീംകോടതി ശ്രദ്ധകുന്നു. അപ്പീലിൽ വിധിപറയുന്നതുവരെ വിദേശ സഞ്ചാരം അനുവദിക്കില്ലെന്ന് സുപ്രീംകോടതി

2016 മാർച് 14 ; മാതാവിനെ കാണാൻ ഒറ്റത്തവണ വിദേശത്തു പോകാൻ അനുവദിക്കണമെന്ന്‌ മുഷറഫ് സുപ്രീംകോടതിയിൽ

2016 മാർച് 16 ; ചികിത്സയ്ക്കായി ഒരുതവണ വിദേശത്തു പോകാനും , ട്രാവൽ നിരോധനമുള്ള ECL ലിസ്റ്റിൽ നിന്നും മുഷറഫിന്റെ പേര് നീക്കാനും സുപ്രീംകോടതി നിർദേശം

2016 മാർച് 18 ; കുറച്ച് ആഴ്ചകൾക്കുള്ളിൽ തന്റെ സ്വന്തം സ്ഥലത്തേക്ക് മടങ്ങി വരും എന്ന് പ്രഖ്യാപിച്ച മുഷറഫ് ദുബായിലേക്ക് പോകുന്നു.

2016 മെയ് 11 ; മുഷാറഫിനെ പ്രത്യേക കോടതി പിടി കിട്ടാപുള്ളിയായി പ്രഖ്യാപിക്കുന്നു.

2016 നവംബർ 16 ; മുഷറഫിന്റെ വസതിയും, ഫാം ഹൌസം കോടതി അറ്റാച്ച് ചെയ്യുന്നു

തുടർന്ന് പാകിസ്ഥാനിൽ രാഷ്ട്രീയ ഗതിവിഗതികൾ മാറി മറയുന്നു. ഒടുവിൽ മുഷറഫ് ഇല്ലാതെ വിചാരണ പൂർത്തിയാക്കി ഡിസംബർ 17 , 2019 നു മുഷാറഫിന് വധ ശിക്ഷ നൽകികൊണ്ട് പ്രത്യേക കോടതി വിധി പ്രഖ്യാപിക്കുന്നു.

പെഷവാർ ഹൈക്കോർട്ട് ജസ്റ്റിസ് വഖാർ അഹമ്മദ് സേട്ട്, സിന്ധ് ഹൈക്കോർട്ട് ജസ്റ്റിസ് നാസർ അക്ബർ, ലാഹോർ ഹൈക്കോർട്ട് ജസ്റ്റിസ് ഷാഹിദ് കരിം എന്നിവരുടെ പ്രത്യേക ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ഇതിൽ രണ്ട് ജഡ്ജിമാർ വധശിക്ഷയെ അനുകൂലിച്ചുകൊണ്ടാണ് വിധിയെഴുതിയത്. ഒരാൾ വിയോജിച്ചു.

കൂടുതൽ വിവരങ്ങൾ വിധി പകർപ്പ് ലഭ്യമായ ശേഷം

അഡ്വ ശ്രീജിത്ത് പെരുമന