പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ ഞങ്ങൾ നിങ്ങളെ കേൾക്കില്ലെന്ന് പറയുന്ന കോടതികളേ …

1259

അഡ്വ ശ്രീജിത്ത് പെരുമന

പാതിരാത്രിക്ക് സുപ്രീംകോടതി തുറന്ന് മനുഷ്യരെ തൂക്കികൊല്ലാൻ ഉത്തരവിടുകയും, ഞായറാഴ്ച തുറന്ന് മഹാരാഷ്ട്ര കുതിര കച്ചവടത്തിന് വഴിതുറക്കുകയുമൊക്കെ ചെയ്യുന്ന കോടതി പറയുകയാണ് ” പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ ഞങ്ങൾ നിങ്ങളെ കേൾക്കില്ലെന്ന് ” 2002 ൽ ഗോദ്രയിൽ കത്തിച്ചാമ്പലാക്കിയ തീവണ്ടി ഉൾപ്പെടെ ഗോഡ്സെമാരുടെ തറവാട്ടീന്നു സ്ത്രീധനം കിട്ടിയവയായിരുന്നുല്ല എന്ന് കോടതികൾ ഓർക്കുന്നത് നല്ലതായിരിക്കും.

അടിയന്തര പ്രധാന്യമുള്ള വിഷയത്തിൽ കോടതി പറയുകയാണ് “പോയിട്ട് നാളെ വരൂ, നാളെ ആലോചിക്കാമെന്ന്” പരമാവധി ക്യാമ്പസുകളെല്ലാം കത്തി ചാമ്പലാകട്ടെ എന്നിട്ട് ക്രിസ്തുമസ് അവധിക്ക് ശേഷം കേൾക്കാം എന്ന് പറയാത്തത് നന്നായി എന്ന് ആശ്വസിക്കാം നിഷ്ക്കളങ്കരെ നമുക്ക്. ജിന്നയുടെ മത രാഷ്ട്രത്തെ അംഗീകരിക്കാതെ, ഇന്ത്യയുടെ മതേതര ഭരണഘടനയ്ക്ക് കീഴിൽ അഭിമാനത്തോടെ ജീവിക്കാൻ തീരുമാനിച്ച മുസ്ലീങ്ങൾക്ക് നേരെ ഇപ്പോൾ യുദ്ധം നടത്തുന്നത് വെള്ളക്കാർക്ക് മാപ്പെഴുതി കൊടുത്ത് , സ്വാതന്ത്രസമരത്തെ തള്ളിപ്പറഞ്ഞ, ഷൂ നക്കിയ പാരമ്പര്യമുള്ള സങ്കരയിനം ഗോഡ്‍സെ കുഞ്ഞുങ്ങളാണ്.

44 നദികൾ ഉള്ള കേരളത്തിൽ നിന്നും നദികൾ സംരക്ഷിക്കാൻ വേണ്ടി ബുള്ളറ്റിൽ കേരളത്തിൽ നിന്നും കുളു മണാലിയിലേക്ക് പോവുന്ന പ്രബുദ്ധന്മാർ. ഇത്തരം പ്രബുദ്ധരെ പോളാറിൽ എത്തിക്കാൻ വാട്സപ്പിൽ സ്പാം ചെയുന്ന മറ്റു പ്രബുദ്ധന്മാർ. നാഴികയ്ക്ക് നാൽപ്പതു പ്രാവശ്യം അന്തവും കുന്തവുമിലാതെ പ്രബന്ധങ്ങളെഴുതുന്ന വാട്സാപ്പ് ഗവേഷകർ നിങ്ങളറിയണം.ജാമിയയിലെയും, അലിഗഡിലെയും വിദ്യാർത്ഥികൾ തെരുവിൽ ചിന്നിച്ചിതറുന്നത് ക്യാമ്പസിയിലെ മേശയുടെ കാലൊടിഞ്ഞതിനല്ല. ജനിച്ച രാജ്യത്ത് ഒരു സുപ്രഭാതത്തിൽ അന്യരായും അഭയാർത്ഥികളായും മാറിയ കോടാനുകോടി സഹജീവികൾക്ക് വേണ്ടിയാണ്. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ മതേതര ആത്മാവിനെ സംരക്ഷിക്കാനാണ്. ഇന്നാണ്, ഇന്നീ നിമിഷമാണ് രാജ്യത്തിനു നിങ്ങളുടെ പിന്തുണ ആവശ്യമായിട്ടുള്ളത്.

പൊതുമുതൽ ആരാണ് നശിപ്പിക്കുന്നത് ? വീഡിയോ കാണുക