ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, അയോധ്യകേസിൽ സംഘപരിവാറിന് അനുകൂലമായ വിധിപറഞ്ഞ രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്

327

അഡ്വ ശ്രീജിത്ത് പെരുമന

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് അർദ്ധരാത്രി രാഷ്‌ട്രപതി ഉത്തരവിറക്കി. എങ്ങനെയാണ് ഏകപക്ഷീയമായ വിധി സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാവുന്നത് എന്ന് മനസ്സിലായോ ഇതാണ് അതിനുള്ള ഉത്തരം.
“സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻഗോഗോയ് രാജ്യസഭയിൽ”.ഈ കോടതിയിൽ വിശ്വാസം അർപ്പിച്ചിട്ടാണോ പൗരത്വവിഷയം ഉൾപ്പെടെയുള്ള നിരവധി വിഷയത്തിൽ നാം സംയമനം പാലിച്ചു നിൽക്കേണ്ടത്. ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെവരെ ലൈംഗിക ആരോപണം ഉയർന്ന നാടാണിത്, നാല് പ്രതികളെ പോയന്റ് ബ്ളാങ്കിൽ വെടിവെച്ചുകൊന്ന ഹൈദ്രബാദ് ആഘോഷകമ്മറ്റിക്കാരുടെ കാട്ടാള നീതി അന്ന് എന്തുകൊണ്ട് രഞ്ജൻ ഗൊഗോയിക്കെതിരെ ഉണ്ടായില്ല. പ്രസ്തുത കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണയിലുണ്ടല്ലോ.ഒടുവിൽ പരാതിക്കാരിയെ സാഷ്ടാംഗം സുപ്രീംകോടതിയിലേക്ക് ആനയിക്കുകയും ചെയ്തത് ചരിത്രം.ഒരേ കുറ്റത്തിന് കേസെടുക്കപ്പെട്ട പ്രതികൾ ദരിദ്രരാകുമ്പോൾ ഒരു നീതിയും പ്രതികൾ പ്രിവിലേജ്ഡ് ക്ലാസ്സിൽ ഉൾപ്പെട്ട ആളുകളാകുമ്പോൾ മറ്റൊരു നീതിയും ഏതു കോത്താഴത്തിലെ നീതിയാണ് ?
വെറുതേ ഓർമ്മിപ്പിച്ചെന്നേ ഉള്ളൂ.. മാഫി മുഷ്‌ക്കിൽ. ജയ് ശ്രീറാം ! ജയ് ലോയ