“ശബരിമല കേസിലെ റിവ്യൂ ഹർജ്ജികൾ വിശാല ബെഞ്ചിന് വിട്ടിട്ടില്ല ” ; ദയവായി ഒരു ഭരണഘടനാ വിധിയെ തനിക്കാക്കി വെടക്കാക്കരുത് !

317

Adv Sreejith Perumana

“ശബരിമല കേസിലെ റിവ്യൂ ഹർജ്ജികൾ വിശാല ബെഞ്ചിന് വിട്ടിട്ടില്ല ” ; ദയവായി ഒരു ഭരണഘടനാ വിധിയെ തനിക്കാക്കി വെടക്കാക്കരുത് !

“എഫക്റ്റിവ് സ്റ്റേ ആണ്, റിവ്യൂ ഹർജികൾ തള്ളാത്തതിനാൽ യതാർത്ഥ വിധിയിൽ സ്റ്റേ നിലവിൽ വരും ” തുടങ്ങിയ വ്യാജ വാർത്തകൾ പ്രച്ചരിപ്പിച്ച് വിശ്വാസികളെ ശബരിമലയിലെത്തുന്ന യുവതികൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടാൻ തെരുവിലിറക്കുന്നവരുടെ ഉദ്ദേശലക്ഷ്യങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നു !

ഭരണഘടന നിയമങ്ങളിൽ കൂടുതൽ വ്യക്തമായ വ്യാഖ്യാനങ്ങൾ ആവശ്യമാണ് എന്ന് വിലയിരുത്തിയ കോടതി മതവിശ്വാസവുമായി ബന്ധപ്പെട്ട ഭരണഘടനാ നിയമങ്ങളെ പാർട്ട് മൂന്നിലെ മൗലികാവകാശങ്ങളുമായി പരസപരം ബന്ധപ്പെടുത്തി വ്യാഖ്യാനിച്ച് തീരുമാനമെടുക്കാനാണ് അഞ്ചംഗങ്ങളിൽ കൂടുതലുള്ള ഭരണഘടനയുടെ വിശാല ബെഞ്ചിലേക്ക് കൈമാറിയത്.

എന്നാൽ ശബരിമല പുനപരിശോധന ഹർജികളും റിട്ട് ഹർജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല. ഇപ്പോൾ ഇവ തീർപ്പ് കല്പിക്കാതെ അഞ്ചംഗ ബഞ്ച് തന്നെ പിന്നീട് പരിഗണിക്കട്ടെയെന്ന് നിശ്ചയിച്ചു. പക്ഷെ അത് വിശാല ബെഞ്ചിന്റെ വിധി വന്നതിനു ശേഷം മാത്രമായിരിക്കും പരിഗണിക്കുക. പുതുതായി രൂപീകരിക്കുന്ന വിശാല ഭരണഘടന ബെഞ്ച് പ്രധാനമായും തീരുമാനമെടുക്കേണ്ട ഏഴ് വിഷയങ്ങൾ സുപ്രീം കോടതി വിധിയിൽ വ്യക്തമായി എടുത്ത് പറയുന്നുണ്ട്

1 . മതവിശ്വാസത്തിനും, ആചാരത്തിനുമുള്ള മൗലികാവകാശം ഉറപ്പു തരുന്ന ആർട്ടിക്കിൾ 25 26 എന്നിവയും, ഭരണഘടനയുടെ പാർട്ട് മൂന്നിലെ അനുച്ഛേദങ്ങൾ, പ്രത്യേകിച്ച് സമത്വത്തിനുള്ള ആർട്ടിക്കിൾ 14 ഉം തമ്മിലുള്ള പരസ്പര പ്രവർത്തനം തീർച്ചപ്പെടുത്തുക.

2 ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1 ) ൽ പ്രതിപാദിക്കുന്ന ‘public order, morality and health’ എന്നിവയുടെ വ്യാപ്തി നിർണ്ണയിക്കുക.

3 . ധാർമ്മികത അല്ലെങ്കിൽ ഭരണഘടനാ ധാർമ്മികത ‘morality’ or ‘constitutional morality’ എന്നിവ ഭരണഘടനയിലെവിടെയും നിർവചിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മതവിശ്വാസവും, ആചാരവുമായി ബന്ധപ്പെട്ട് മാത്രമാണോ അതോ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ടാണോ ധാർമ്മികത വ്യാഖ്യാനിക്കപ്പെണ്ടത്. ഭരണഘടനാ ധാർമികതയുടെ അതിർത്തി നിർണ്ണയിച്ചു രേഖപ്പെടുത്തണം.

4 . ഒരു മതത്തിന്റെ പ്രത്യേക ആചാരം ആ മതത്തിന്റെ അനിവാര്യമായ ഭാഗമാണോ എന്നോ, പ്രത്യേക മത വിഭാഗങ്ങളുടെ മതപരമായ ആചാരം ആ മതത്തിന്റെ അനിവാര്യമായ ഭാഗമാണോ തുടങ്ങിയ വിഷയങ്ങളിൽ കോടതിക്ക് ഏത് പരിധിവരെ അന്വേഷണം നടത്താം ? അല്ലെങ്കിൽ ഒരു പ്രത്യേക മതത്തിന്റെ മതാചാര്യന്മാർക്ക് ഒരു ആചാരം ആ മതത്തിന്റെ അനിവാര്യമായ ആചാരമാണെന്നു തീരുമാനിക്കാനുള്ള പ്രത്യേക അധികാരം നൽകണോ?

5 . ഭരണഘടനയുടെ ആർട്ടിക്കിൾ 25(2)(b) ൽ പ്രതിപാദിക്കുന്ന ‘sections of Hindus’ അഥവാ “ഹിന്ദുക്കളിലെ വിഭാഗങ്ങൾ ‘ എന്ന പദത്തിന്റെ അർഥം എന്താണ് ?

6 . ഒരു പ്രത്യേക മത സമുദായത്തിന്റെ അല്ലെങ്കിൽ ആ മതത്തിലെ ഒരു വിഭാഗത്തിന്റെ അനിവാര്യമായ മത ആചാരങ്ങൾക്ക് “essential religious practices” ഭരണഘടനയുടെ ആർട്ടിക്കിൾ 26 പ്രകാരമുള്ള സംരക്ഷണത്തിന് അർഹതയുണ്ടോ ?

7 . ഒരു പ്രത്യക മത സമുദായത്തിന്റെ അല്ലെങ്കിൽ മതത്തിലെ ഒരു വിഭാഗത്തിന്റെ മതപരമായ ആചാരങ്ങൾ ചോദ്യം ചെയ്തുകൊണ്ട് അന്യ മതത്തിൽപെട്ട വ്യക്തികൾ നൽകുന്ന പൊതുതാൽപര്യ ഹർജികൾ ഏതു പരിധിവരെയാണ് നിയമപരമായി അംഗീകരിച്ചുകൊണ്ട് കോടതിക്ക് അനുവദിക്കാൻ സാധിക്കുക ?

മുകളിൽ പ്രതിപാദിച്ച ചോദ്യങ്ങളിൽ തീരുമാനം എടുക്കുന്നതിനോടൊപ്പം Kerala Hindu Places of Public Worship(Authorisation of Entry) Rules, 1965 പ്രകാരം ശബരിമലയുടെ ഭരണകൃത്യം നിർവഹിക്കാൻ സാധിക്കുമോ എന്നുൾപ്പെടെയുള്ള മറ്റെല്ലാ വിഷയങ്ങളിലും വിശാല ഭരണഘടനാ ബെഞ്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കണം . മുകളിൽ പ്രതിപാദിച്ച വിഷയങ്ങളുടെ പരിഗണനയ്ക്കായി ആവശ്യമെങ്കിൽ എല്ലാ തത്പര കക്ഷികൾക്കും അവരുടെ ഭാഗങ്ങൾ വിശദീകരിക്കാൻ പുതിയ അവസരം നൽകുന്നത് പരിഗണിക്കാവുന്നതാണ്.

മുകളിൽ പ്രതിപാദിച്ച ചോദ്യങ്ങളിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ രൂപീകരിക്കുന്ന വിശാല ഭരണഘടനാ ബെഞ്ച്
തീരുമാനം കൈക്കൊള്ളുന്നതുവരെ എല്ലാ റിവ്യൂ ഹർജ്ജികളും, റിട്ട് ഹർജ്ജികളും തീർപ്പു കൽപ്പിക്കപ്പെടാതെ നിലനിൽക്കും.

The subject review petitions as well as the writ petitions may, accordingly, remain pending until determination of the questions indicated above by a Larger Bench as may be constituted by the Hon’ble the Chief Justice of India

വിധിയുടെ പ്രത്യക്ഷ വായനയിൽ മനസിലാകുന്ന മറ്റു വസ്തുതകൾ ✍️

വിധിക്ക് സ്റ്റേ അനുവദിക്കുന്നു എന്നോ, റീകോൾ ചെയ്യുന്നു എന്നോ വിധിയിൽ പറയാത്തതിനാൽ സെപ്റ്റബർ 28 ലെ വിധി നിലനിൽക്കുന്നു എന്ന് വ്യക്തമായി മനസിലാക്കാം. അതായത് ശബരിമലയിൽ യുവതീ പ്രവേശനം നിയമപരമായി അനുവദിക്കണം.

മൗലികാവകാശ കേസുകളിലെ തീർപ്പ് സ്റ്റേ ചെയ്യാനാകില്ല. പൗരന്റെ മൗലികാവകാശ തർക്കങ്ങളിൽ ഭരണഘടന വ്യാഖ്യാനം നിലനിൽക്കുന്നതിനാൽ മറ്റൊരു ഉയർന്ന ബെഞ്ചിന്റെ ഉത്തരവുണ്ടായാൽ മാത്രമാണ് പ്രഖ്യാപിക്കപ്പെട്ട ഭരണഘടനാ അവകാശം തടയാനോ, നിർത്തലാക്കാനോ സാധിക്കുകയുള്ളൂ.

സമർപ്പിക്കപ്പെട്ട ഏതെങ്കിലും റിവ്യൂ ഹർജ്ജികളിൽ എന്തെങ്കിലും മെറിറ്റ് ഉണ്ടെന്ന് കോടതി കണ്ടെത്തിയിട്ടില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മൂന്ന് സമാന സ്വഭാവമുള്ള കേസുകളുമായി ശബരിമല കേസിന് ബന്ധമുള്ളതിനാൽ ഭരണഘടനാ വ്യാഖ്യാനം ആവശ്യമായുണ്ട് എന്ന് കണ്ടെത്തുകയും വിശാല ബെഞ്ചിലേക്ക് കൈമാറുകയുമായിരുന്നു.

മുസ്‌ലിം സ്ത്രീകളുടെ പള്ളിയിലെ പ്രവേശനവുമായും, പാഴ്‌സി സ്ത്രീകളുടെ വിഷയവുമായും, ദാവൂദി ബോറ സമുദ്യത്തിലെ സ്ത്രീകൾക്കിടയിലെ ചേലാകർമ്മവുമായും വ്യാപിച്ചു കിടക്കുന്ന കേസാണ് ശബരിമല എന്നതിനാൽ മേൽ കേസുകളിൽ മതവിശ്വാസത്തിനും, ആചാരത്തിനുമുള്ള ആർട്ടിക്കിൾ 25, 26 എന്നിവയും, സമത്വത്തിനുള്ള ആർട്ടിക്കിൾ 14 ഉം ഭരണഘടനാപരമായി വ്യാഖ്യാനിക്കാനാണ് ഏഴംഗ ബെഞ്ചിന് നൽകിയത്.

ജനങ്ങളുടെ വിശ്വാസം കണക്കിലെടുത്ത് പൂർണ്ണമായും നീതി നടപ്പിലാക്കാനാണ് വിശാല ബെഞ്ചിലേക്ക് ഭരണഘടനാ ചോദ്യങ്ങളുടെ തീരുമാനത്തിനായി നൽകിയത്.

1950 ൽ സുപ്രീംകോടതിയിൽ ആകെ 7 ജഡ്ജിമാർ ഉള്ളപ്പോഴാണ് ആർട്ടിക്കിൾ 145 (3 ) പ്രകാരം ഭരണഘടനാ നിയമങ്ങളും, അവയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ഹർജികൾ ചുരുങ്ങിയത് അഞ്ച് അംഗങ്ങൾ
ഒരു ഭരണഘടനാ വിധിയെ തനിക്കാക്കി വെടക്കാക്കരുത് !

1950 ൽ സുപ്രീംകോടതിയിൽ ആകെ 7 ജഡ്ജിമാർ ഉള്ളപ്പോഴാണ് ആർട്ടിക്കിൾ 145 (3 )പ്രകാരം ഭരണഘടനാ നിയമങ്ങളും, അവയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ഹര്ജികൾ ചുരുങ്ങിയത് അഞ്ച് അംഗങ്ങൾ കേൾക്കണം എന്ന ചട്ടമുണ്ടായിട്ടുള്ളത്. മതത്തിൽ വിശ്വസിക്കാനും, ആരാധിക്കാനും, പ്രചരിപ്പിക്കാനും ഉള്ള മൗലികമായ അവകാശങ്ങളെ കുറിച്ചുള്ള വിഷയത്തിൽ ഭരണഘടനാ വ്യാഖ്യാനം നടത്തുമ്പോൾ ഇന്നത്തെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണത്തിന് ആനുപാതികമായി വിശാലമായ ബെഞ്ചും ജഡ്ജിമാരും ഉണ്ടാകേണ്ടതാണ്. അത് വിധിയുടെ ആധികാരികത വർധിപ്പിക്കുകയും വ്യത്യസ്ത അഭിപ്രായരൂപീകരണത്തിനു സഹായിക്കുകയും ചെയ്യും . അത് ഭാവിതലമുറയുടെ സമീപനങ്ങളിൽ കൂടുതൽ യോജിപ്പ് ഉറപ്പുവരുത്തുമെന്നും സുപ്രീംകോടതി ശബരിമല വിധിയിൽ നിരീക്ഷിച്ചു.

പുനഃപരിശോധന ഹര്ജികള് വിശാല ബെഞ്ചിന് വിടണമെന്ന നിലപാടെടുത്ത് 9 പേജുകളിലായി ഭൂരിപക്ഷ ബെഞ്ച് വിധി പുറപ്പെടുവിച്ചപ്പോള് ജസ്റ്റിസ് റോഹിങ്ടൺ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും 68 പേജുകളിലായി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. എന്നുമാത്രമല്ല റിവ്യൂ ഹർജ്ജികൾ എന്തടിസ്ഥാനത്തിലാണ് പരിശോധിക്കേണ്ടത് എന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വിധിന്യായം ന്യുനപക്ഷ വിധിയിൽ ഉദ്ധരിക്കുകയും ചെയ്തു.

ജസ്റ്റിസ് ആർ എഫ് നരിമാൻ ഭൂരിപക്ഷ വിധിക്കെതിരെ പ്രകടിപ്പിച്ച സമാനതകളില്ലാത്ത വിയോജിപ്പ് ഇങ്ങനെ.., ✍️

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകള്ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന് യംഗ് ലോയേഴ്‌സ് അസോസിയഷന് നല്കിയ ഹര്ജിയാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. ഇന്ത്യന് യങ് ലോയേഴ്‌സ് അസോസിയേഷന് ആന്ഡ് അദേഴ്സ്കോ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന കേസും അതുമായി ബന്ധപ്പെട്ട ഹര്ജികളും മാത്രമാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവും പാഴ്‌സി സ്ത്രീകളുടെ പ്രശ്‌നങ്ങളും സ്ത്രീകളുടെ ചേലാകര്മ്മവും അടക്കമുള്ള വിഷയങ്ങള് ഈ കേസില് പരാമര്ശിച്ച ചീഫ് ജസ്റ്റിസിന്റെ നടപടിയോട് ജസ്റ്റിസ് ആര് എഫ് നരിമാന് വിയോജിപ്പ് രേഖപ്പെടുത്തി. ഇത് ഭാവിയില് രൂപീകരിക്കുന്ന ഭരണഘടനാ ബെഞ്ചുകള്ക്ക് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. ഇപ്പോള് നിലവിലുള്ള പ്രശ്‌നം യംഗ് ലോയേഴ്‌സ് കേസിലെ വിധി ചോദ്യം ചെയ്തുള്ള പുനരിശോധന ഹര്ജികള് സ്വീകരിക്കുകയോ തള്ളുകയോ ആണ് വേണ്ടത് എന്നാണ് എന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ ആര്ട്ടിക്കിള് 137 പ്രകാരം ഫയല് ചെയ്യുന്ന പുനപരിശോധന ഹര്ജികള് പരിഗണിക്കുന്നതിന് കൃത്യമായ മാര്ഗനിര്ദ്ദേശങ്ങളുണ്ടെന്ന് 2013ലെ സുപ്രീം കോര്ട്ട് റൂള്സ് ചൂണ്ടിക്കാട്ടി നരിമാന് പറഞ്ഞു. ചന്ദ്രകാന്ത ആന്ഡ് അദേഴ്‌സ് വേഴ്‌സസ് ഷെയ്ഖ് ഹബീബ് എന്ന കേസില് 1975ല് ജസ്റ്റിസ് വി ആര് കൃഷ്ണയ്യര് പുറപ്പെടുവിച്ച വിധിന്യായത്തിലെ ഒരു പാരഗ്രാഫ് ജസ്റ്റിസ് നരിമാന് എടുത്തുകാട്ടുന്നു. ഗുരുതരമായ തെറ്റുകളോ വീഴ്ചകളോ വരുന്ന പക്ഷം മാത്രമേ റിവ്യൂ ഹര്ജികള് അംഗീകരിച്ച് തീരുമാനമെടുക്കേണ്ടതുള്ളൂ എന്ന് ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിന്യായം വ്യക്തമാക്കുന്നു. ഒരേ വാദങ്ങള് റിവ്യൂ ഹര്ജിയിലും ആവര്ത്തിക്കുന്നത് അംഗീകരിക്കാനാകില്ല. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതും അംഗീകരിക്കാനാകില്ലെന്നും ഈ വിധി ന്യായത്തില് പറയുന്നു. 2013ലെ കമലേഷ് വര്മ വേഴ്‌സസ് മായാവതി കേസിലെ വിധിന്യായത്തിന്റെ ഭാഗവും എടുത്തുകാട്ടുന്നുണ്ട്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിയോജന വിധിയിൽ പറയുന്നതിങ്ങനെ, ✍️

സ്ത്രീകളുടെ വ്യക്തിത്വവും അന്തസും സ്വാതന്ത്ര്യവുമെല്ലാം മത സ്വാത്ര്യത്തിന്റെ ഭാഗമാണ്. ഭരണഘടനയുടെ മൂന്നാം ഭാഗത്തില് പറയുന്ന വ്യക്തി സ്വാതന്ത്ര്യവും സമത്വവും അംഗീകരിച്ചുകൊണ്ടുള്ള മതസ്വാതന്ത്ര്യം മാത്രമേ അംഗീകരിക്കാനാകൂ. ആരാധനാലയങ്ങില് തുല്യ പങ്കാളിത്തം സ്ത്രീകള്ക്ക് ഭരണഘടന നല്കുന്നുണ്ട്. ആര്ട്ടിക്കിള് 26 പ്രകാരം പ്രത്യേക മതശാഖയോ വിഭാഗമോ ആണ് അയ്യപ്പ ക്ഷേത്രം എന്ന് തെളിയിക്കാന് റിവ്യൂ ഹര്ജി നല്കിയ അയ്യപ്പ ഭക്തര്ക്ക് കഴിഞ്ഞിട്ടില്ല എന്ന് ജസ്റ്റിസ് നരിമാനോട് യോജിച്ചുകൊണ്ട് ചന്ദ്രചൂഡ് പറഞ്ഞു.

ആരാധാനാലയങ്ങളില് സ്ത്രീകള്ക്ക് പ്രവേശനം നിഷേധിക്കാന് ഒരു മതഗ്രന്ഥം പറഞ്ഞാല് പോലും ഭരണഘടനയ്ക്ക് വിരുദ്ധമായി അത് നടപ്പാക്കാനാകില്ല എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നു. ശബരിമലയില് പ്രത്യേക പ്രായത്തില് സ്ത്രീകള്ക്ക് പ്രവേശനം നിഷേധിക്കുന്നത് അനിവാര്യമായ ഒരു മത വിശ്വാസ രീതിയല്ല. സ്ത്രീകള്ക്ക് തുല്യ പൗരത്വം നിഷേധിക്കുന്ന തരത്തിലുള്ള രീതികളെ കോടതി അംഗീകരിക്കരുത്. ആര്ത്തവത്തിന്റെ പേരില് സ്ത്രീകള്ക്ക് തൊട്ടുകൂടായ്മ കല്പ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. 1955 ഒക്ടോബര് 21നും 1956 നവംബര് 27നും ദേവസ്വം ബോര്ഡ്, സ്ത്രീകളുടെ പ്രവേശനം വിലക്കി ഇറക്കിയ വിജ്ഞാപനങ്ങളും 1965ലെ കേരള ഹിന്ദു ആരാധന ചട്ടത്തിന്റെ സെക്ഷന് 3ഉം ഭരണഘടനാവിരുദ്ധമാണ്.

സെപ്റ്റംബർ 28 , 2018 ൽ യുവതീ പ്രവേശനം അനുവദിച്ച ചരിത്ര വിധിയില് യുവതീ പ്രവേശന നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് വിധിയെ അനുകൂലിച്ച അംഗമായിരുന്നു ജസ്റ്റിസ് ഖാന്വില്ക്കര്. എന്നാൽ ചന്ദ്രചൂഡും വിശാല ബെഞ്ചിന് വിടുന്നതിനെ എതിത്തപ്പോള് ഖാന്വില്ക്കര് ഭൂരിപക്ഷ വിധിയോട് യോജിക്കുകയാണ് ചെയതതെന്നതും ശ്രദ്ധേയമാണ്.

ഭൂരിപക്ഷ വിധിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ് ഖാൻവിൽക്കർ, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നവർ ഐക്യകണ്ഡേന സ്വീകരിച്ചനിലപാടുകളും , ന്യുനപക്ഷ വിധിന്യായത്തിലെ രണ്ടു ജഡ്ജിമാരുടെ നിലപടുകളുമാണ് മുകളിൽ വ്യക്തമാക്കിയത്. മത വിശ്വാസവും ആചാരങ്ങളും, സമത്വവും, ഭരണഘടനാ ധാർമികതയും, ഇതര മൗലികാവകാശങ്ങളും തമ്മിലുള്ള പരസപര വ്യാപ്തിയുടെയയും വ്യാഖ്യാനങ്ങളിൽ തീരുമാനമെടുക്കേണ്ട ഏറ്റവും ഗൗരവരമായ ജോലിയായതിനാൽതന്നെ സ്വാഭാവിക കാലതാമസം കണക്കാക്കിയാൽ പോലും ശബരിമല വിഷയത്തിലെ വിധിക്കായി വർഷത്തോളം കാത്തിരിക്കേണ്ടവവരും.

നിയമപരമായി വിലയിരുത്തിയാൽ ഭരണഘടനയുടെ വിശാല ബെഞ്ചിലേക്ക് കൈമാറിയ കോടതി നിലപാട് ജനാധിപത്യപരവും സ്വാഗതാർഹവുമാണ്. എന്നാൽ ഭരണഘടനാ മൂല്യങ്ങൾക്കുമപ്പുറം വിശ്വാസവും ആചാരങ്ങളും പരിഗണിക്കപ്പെടേണ്ടതാണ് എന്ന തോന്നൽ ഉളവാക്കുന്ന വിധിയിലെ പരാമർശങ്ങൾ നിയമവാഴ്ച്ചയ്ക്കും, മതേതര കാഴ്ചപ്പാടുകൾക്കും വിരുദ്ധമാണ് എന്നുമാത്രമല്ല ജനാധിപത്യ സമൂഹത്തിന് ആപത്കരവവുമാണ് എന്ന് വിലയിരുത്താതെ വയ്യ.

കാലങ്ങളോളം രാജ്യത്ത് വർഗ്ഗീയ ചേരിതിരിവുകൾക്കും, കലാപങ്ങൾക്കും, രാഷ്ട്രീയ അധികാര കിടമത്സരങ്ങൾക്കും വഴിവെച്ച ബാബറി മസ്ജിദ് അയോദ്ധ്യ വിഷയത്തിന് സമാനമായി ദക്ഷണേന്ത്യയിലെ അശാന്തിക്ക് തീകൊളുത്തുന്ന ഒന്നായി മാറാതിരിക്കട്ടെ ശബരിമല.

അഡ്വ ശ്രീജിത്ത് പെരുമന