ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കണമെന്നു കേരള സർക്കാരിനോട് സുപ്രീംകോടതി

468

Adv Sreejith Perumana

ശബരിമല സുപ്രീംകോടതി വിധിക്ക് സ്റ്റേ ഇല്ല !

ശബരിമലയിലെ യുവതീ പ്രവേശന കേസിലെ പുനഃപരിശോധന 7 അംഗം ബെഞ്ചിന് കൈമാറി സുപ്രീംകോടതി ; ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മൂന്നംഗങ്ങൾ കേസ് വിശാല ബെഞ്ചിന് വിടാൻ അനുകൂലിച്ചു. മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും, പാഴ്‌സി കേഷത്രങ്ങളിലെ സ്ത്രീ പ്രവേശനവും സ്ത്രീകളിലെ ചേലകർമ്മവും പരിശോധിക്കും.ജസ്റ്റിസ് ചന്ദ്രചൂടും , ജസ്റ്റിസ് നരിമാനും വിയോജിച്ചു; ആരോഗ്യകരമായി വിധികളെ വിമർശിക്കാം എന്നാൽ കോടതി വിധി അനുസരിക്കുക എന്നത് ഓപ്‌ഷണൽ അല്ല ഇരുവരും വിധിയിൽ പറയുന്നു.

സത്യസന്ധമായ ഉദ്ദേശത്തോടുകൂടെ ഫയൽ ചെയ്യപ്പെട്ട ഒരു പൊതുതാപര്യ ഹർജ്ജിയിലാണ് ശബരിമല യുവതീ പ്രവേശന വിധിയുണ്ടായതെന്നും, അത്തരമൊരു വിഷയം മറ്റു വിഷയങ്ങളുമായി ബന്ധിപ്പിച്ച് വിശാല ബെഞ്ചിന് കൈമാറണേണ്ടതില്ല എന്നും സുപ്രീംകോടതി വിധിയെ സത്യസന്ധമായി വിമർശിക്കാം എന്നാൽ വിധിക്കെതിരെ നടക്കുന്ന സംഘടിത പ്രചാരണങ്ങളും ആക്രമണങ്ങളും അനുവദിക്കാനാകില്ലെന്നും, ഒരിക്കൽ വിധി പ്രഖ്യാപിച്ചാൽ അത് അന്തിമമാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടിന്റെ ശക്തമായ വിയോജന വിധി

ശബരിമലയിൽ യുവതികളെ കയറ്റണം എന്ന് പറഞ്ഞപ്പോൾ “ആദ്യം പോയി മുസ്ലീം സ്ത്രീകളെ പള്ളിയിൽ കയറ്റിയിട്ട് വാ ” എന്ന കേരളത്തിൽ മുഴങ്ങിക്കേട്ട വർഗ്ഗീയ വരട്ട് തത്വവാദം ഇപ്പോൾ ഇതാ ഡൽഹിയിൽ നിന്നും കേൾക്കുന്നു !സെയിം പിഞ്ച് !!! ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന റിവ്വ്യൂ ഹർജ്ജി പരിഗണിച്ച് കോടതി പറയുവാ “മുസ്ലീം പള്ളികളിലും പ്രശ്നമുണ്ട് അതുകൊണ്ട് ഒരുമിച്ച് കേൾക്കാമെന്ന് “.എന്നാപ്പിന്നെ ബൈബിളും, ഖുറാനും രാമായണവും വെച്ച് മതമേലധ്യക്ഷൻമാരെ വിളിച്ച് കൂട്ടി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിച്ചപോരെ?

.ശബരിമല കേസിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബർ 28 ലെ സുപ്രീംകോടതി വിധിക്ക് സ്റ്റേ ഇല്ല !

ശബരിമല കേസിലെ 77 പേജുള്ള വിധി പകർപ്പ് ലഭ്യമായി.കേസിലെ റിവ്യൂ ഹര്ജികളും, റിട്ട് ഹര്ജികളും 7 അംഗ ഭരണഘടനാ ബെഞ്ചിന്റെ അന്തിമ വിധിവരെ നിലനിൽക്കുമെന്നും, കേസിലെ എല്ലാ കക്ഷികൾക്കും അവരുടെ ഭാഗങ്ങൾ പറയാൻ പുതിയ അവസരം നൽകണോ എന്ന കാര്യം പുതിയ ബെഞ്ച് തീരുമാനിക്കുമെന്നും വിധിയിൽ പറയുന്നു. മൂന്നംഗങ്ങളുടെ ഭൂരിപക്ഷ വിധി വെറും 9 പേജുകളിൽ മാത്രം, ബാക്കി 68 പേജുകളുള്ള വിധി ജസ്റ്റിസ് ചന്ദ്രചൂടിന്റെയും, ജസ്റ്റിസ് നരിമാന്റെയും

ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കണമെന്നു കേരള സർക്കാരിനോട് സുപ്രീംകോടതി

ശബരിമലയിലെ യുവതീ പ്രവേശന വിധി വലിയ പരസ്യം നൽകി നടപ്പിലാക്കണമെന്നും, വിധി നടപ്പിലാക്കുന്നത് എതിർക്കുന്നവരെ ശക്തമായ നടപടിയെടുക്കണമെന്നും സുപ്രീംകോടതി കേരള സർക്കാരിന് നിർദേശം നൽകി. ശബരിമലയിൽ യുവതീ പ്രവേശനം സാധ്യമാക്കിയ സെപ്റ്റംബർ 28 ലെ വിധി കേരളത്തിലെ എല്ലാ പത്രങ്ങളിലൂടെയും, മാധ്യമങ്ങളിലൂടെയും പരസ്യപ്പെടുത്തി പരമാവധി പരസ്യപ്പെടുത്തണമെന്നു കേരള സർക്കാരിനോട് സുപ്രീംകോടതി ശബരിമല കേസിലെ വിധി നടപ്പിലാക്കാൻ എല്ലാവിധ സംസ്ഥാന സർക്കാർ സാഹചര്യങ്ങളും ഒരുക്കണം. ശബരിമല കേസിലെ വിധി നടപ്പിലാക്കുന്നത് അട്ടിമറിക്കാൻ നടക്കുന്ന സംഘടിത പ്രവൃത്തികളെ ഇല്ലായ്മചെയ്യണമെന്നു കോടതി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി സമുദായത്തിന്റെ വിശ്വാസമാർജ്ജിക്കണമെന്നു സർക്കാരിനോട് സുപ്രീംകോടതി. ശബരിമല കേസിലെ വിധി നടപ്പിലാക്കുന്നത് ആസൂത്രണം ചെയ്യുമ്പോൾ സമാധാനം ഉറപ്പുവരുത്തണമെന്നും, ഭരണഘടനാപരമായ മാനുഷിക മൂല്യങ്ങൾ കണക്കിലെടുക്കണമെന്നും കോടതി. സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി കേരള സർക്കാരിനോട്.

1965 ലെ Kerala Hindu Places of Public Worship
(Authorisation of Entry) Rules, ലെ യുവതീ പ്രവേശനം വിലക്കുന്ന ചട്ടം 3 ആണ് സെപ്റ്റംബർ 28 ലെ സുപ്രീംകോടതി വിധിയിലൂടെ റദ്ദാക്കിയത്. പ്രസ്തുത വിധി സുപ്രീംകോടതിയുടെ ഇന്നത്തെ 14 .11 .2019 ലെ വിധിയിലൂടെ റദ്ദാക്കുകയോ , സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ലാത്തതിനാൽ യുവതീപ്രവേശന വിധി നിലനിൽക്കും.

യുവതികളെ വിലക്ക് എന്നത് മതത്തിന്റെ അവിഭാജ്യമായ ആചാരമാണോ അതോ അന്ധ വിശ്വാസമോ, മതേതര ഏകാഹാരമാണോ എന്നാണ് 7 അംഗ ഭരണഘടന ബെഞ്ച് പരിശോധിക്കുക. role for the court in this regard to exclude what the courts determine to be secular practices or superstitious beliefs seem to be
in apparent conflict requiring consideration by a larger Bench.

അതായത് യുവതീപ്രവേശനത്തിനു അനുകൂലമായ വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണ് എന്നർത്ഥം. മാത്രവുമല്ല വിയോജിച്ചുകൊണ്ട് ബെഞ്ചിലെ രണ്ട് അംഗങ്ങളെഴുതിയ വിധിന്യായത്തിൽ വിധിഎതിരേ നടക്കുന്ന സംഘടിതമായ പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാനും വിധി നടപ്പിലാക്കാനും ഉത്തരവിട്ടിരുന്നു. ന്യൂനപക്ഷ വിധിക്ക് നിയമസാധുതയില്ലെങ്കിലും യഥാർത്ഥ വിധി സ്റ്റേ ചെയ്യാത്തതിനാൽ തത്വത്തിൽ സെപ്റ്റംബർ 28 ലെ യുവതീ പ്രവേശനം അനുവദിച്ചുള്ള വിധിയാണ് രാജ്യത്തെ നിയമം.

അഡ്വ ശ്രീജിത്ത് പെരുമന