സഞ്ജീവ് ഭട്ടിന് കോടതിയോട് ബഹുമാനമില്ലാത്തതിനാൽ ശിക്ഷ റദ്ദാക്കില്ലെന്ന് കോടതിയുടെ വിചിത്രവിധി, ഇത് മോദി കാലത്തെ കോടതി

16720

എഴുതിയത്  : Adv Sreejith Perumana

സഞ്ജീവ് ഭട്ടിനെതിരെയുള്ള ജീവപര്യന്തം ശിക്ഷ റദ്ദാക്കാത്തത് കോടതിയോട് ബഹുമാനമില്ലാത്ത ആളായതിനാലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിചിത്രമായ വിധി !

(വിധിയുടെ exclusive പകർപ്പ് ഈ പോസ്റ്റിനോടൊപ്പം)

കലാപം തടയാൻ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിന് : കസ്റ്റഡി മരണം ആരോപിച്ച് വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ശിക്ഷ സസ്പെൻഡ് ചെയ്ത ജാമ്യം നൽകാത്തത് നല്‍കാത്തത് കോടതികളെ ബഹുമാനിക്കാത്തതിനാലാണ് എന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിചിത്രമായ നിരീക്ഷണം.

കോടതികളെ ബഹുമാനിക്കാത്തതിനാലും സത്യങ്ങൾ അംഗീകരിക്കാത്തതിനാലുമാണ് സഞ്ജീവ് ഭട്ടിന് ജാമ്യം നിഷേധിക്കുന്നത് എന്നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയിൽ എടുത്ത് പറയുന്നു. സെപ്റ്റംബര്‍ ൨൫, 2019 നു പ്രഖ്യാപിച്ച ഉത്തരവ് ഹൈക്കോടതി വെബ്‌സൈറ്റില്‍ തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചതു. ഭട്ടിനെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റവും 323, 506(1) read with Sections 34 and 114
of IPC എന്നിവയുമാണ് നിലവിലുള്ളത്.

ഭട്ടിന് കോടതികളോട് കടുത്ത അവമതിപ്പുണ്ടെന്നും , കോടതിയുടെ നിയമ നടപടികൾ ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. it appears that the applicant
has scant respect for the Courts and is in the
habit of misusing the process of law and
scandalizing the Court.

സഞ്ജീവ് ഭ ട്ടിന്റെ ഹര്‍ജികളുമായി ബന്ധപ്പെട്ട് ഭട്ടിനെതിരെ സുപ്രീം കോടതി നടത്തിയ നിരീക്ഷങ്ങളും ഉത്തരവില്‍ ശിക്ഷ സ്‍പെൻഡ് ചെയ്യാതിരിക്കാനുള്ള കാരണമായി ഹൈക്കോടതി പറയുന്നുണ്ട്. സെഷന്‍സ് കോടതി രേഖപ്പെടുത്തിയ തെളിവുകളനുസരിച്ച് ഭട്ടിനെതിരെ പ്രഥമദൃഷ്ട്യാ കൊലക്കുറ്റം നിലനിക്കുന്നു എന്ന് കോടതി പറഞ്ഞു. ശിക്ഷ സസ്‌പെൻഡ് ചെയ്യണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല എന്നും ശിക്ഷയ്ക്കുമേൽ സഞ്ജീവ് ഭട്ട് നൽകിയ അപ്പീൽ കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും നിധിയിൽ പറയുന്നു.

കസ്റ്റഡിയിൽ മരണപ്പെട്ടു എന്ന് പറയപ്പെടുന്ന ആളുടെ പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാരെ ഉൾപ്പെടെയുള്ള സാക്ഷികളെ വിചാരണയിൽ വിസ്തരിച്ചിട്ടില്ല എന്നും ഇരയുടെ ബന്ധുക്കളെയും, സുഹൃത്തുക്കളെയുമാണ് സാക്ഷികളാക്കി വിഷാദരിച്ചതെന്നും അതുകൊണ്ടുതന്നെ നീതിയുക്തമായ വിചാരണ നടന്നിട്ടില്ലെന്നുമുള്ള സഞ്ജീവ് ഭട്ടിന്റെ അഭിഭാഷകൻ കെകെ നായിക്കിന്റെ വാദം കോടതി അംഗീകരിച്ചില്ല.

വാൽ: ജലദോഷം മൂർച്ഛിച്ച് മരിച്ച ജസ്റ്റിസ് ലോയ അങ്ങ് പരലോകത്തിലിരുന്നു ഇതെല്ലാം കാണുന്നുണ്ടല്ലോ എന്നതാണ് ഏക ആശ്വാസം 😞

Image may contain: text

Image may contain: text

അഡ്വ ശ്രീജിത്ത് പെരുമന