ഉന്നാവോ സംഭവങ്ങളുടെ നാൾ വഴികൾ ഇങ്ങനെ

142

Adv Sreejith Perumana

ഉന്നാവ് കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗർ കുറ്റക്കാരനെന്ന് കോടതി. ബലാത്സംഗം വകുപ്പ് 376 of the Indian Penal Code and sections 5(c) and 6 of Protection of Child from Sexual Offences Act (POCSO) എന്നിവയാണ് പ്രതിയായ എംഎൽഎക്കെതിരെ തെളിഞ്ഞത്. ശിക്ഷയിന്മേലുള്ള വാദം നാളെ നടക്കും. കെയിലെ മറ്റൊരു പ്രതിയായ ശശി സിംഗിനെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടു.വിധി കേട്ട സെൻഗർ കോടതിയിൽ പൊട്ടിക്കരഞ്ഞു..

മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ച ഉന്നാവോ സംഭവങ്ങളുടെ നാൾ വഴികൾ ഇങ്ങനെ..,

👉17 വയസുള്ള ഒരു പെൺകുട്ടിയെ വീട്ടിൽ കയറി ക്രൂരമായി ബലാത്സംഗം ചെയ്തു ബിജെപി എംഎൽഎ കുൽദീപ് സെംഗാർ.

👉എംഎൽഎ പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നൽകി. ഒട്ടും താമസിച്ചില്ല ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഇരയായ പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി കൊല്ലപ്പെട്ടു.

👉കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് കുൽദീപ് സെംഗാറിന്റെ സഹോദരൻ അതുൽ സെംഗാറും കൂട്ടാളികളും പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി മർദ്ധിക്കുന്നു.

👉ഇരയായ പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി മർദ്ദിക്കുന്നത് നേരിട്ട് കണ്ട, സാക്ഷിയായ ഒരാളും ദൂരൂഹമായ സാഹചര്യത്തിൽ മരിക്കുന്നു.

👉ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. സംഭവം ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നു.

👉ബലാത്സംഗ ഇരയായ പെൺകുട്ടിയും അഭിഭാഷകനും സഞ്ചരിച്ച കാർ ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെടെയുന്നു. ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുന്നു.

👉റായ്ബറേലിയിൽ നടന്ന കാറപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിക്കുന്നു.

👉പെൺകുട്ടിയോടൊപ്പം 24 മണിക്കൂറും സഞ്ചരിക്കേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അപകടസമയത്ത് കാറിലില്ലാതാകുന്നു.

👉കേസ് സുപ്രീംകോടതിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ പ്രത്യേക കോടതിയിൽ വിചാരണ നടത്തുന്നു.