കലാപങ്ങൾക്ക് ആഹ്വാനം ചെയുന്ന ഈ തീവ്രവാദിക്കെതിരെ സ്വമേധയാ കേസെടുക്കണം

0
710

അഡ്വ ശ്രീജിത്ത്‌ പെരുമന എഴുതുന്നു 

നാട്ടിൽ മത-വർഗ്ഗീയ കലാപങ്ങൾക്ക് ആഹ്വാനം നൽകുന്ന “തീവ്രവാദി വക്കീലിനെതിരെ” പോലീസും, വനിത കമ്മീഷനും സ്വമേധയാ കേസെടുക്കണം.സംഭവത്തിൽ സ്വമേധയാ കേസെടുത്തില്ലെങ്കിൽ പരാതി നൽകാൻ ജാനകിയുടെയോ, നവീന്റെയോ ബന്ധുക്കൾ തയ്യാറാകണം. നിയമപരമായി കേസിന്റെ നിലനിൽപ്പിനു ഡാൻസ് കളിച്ച വിദ്യാർത്ഥികളുടെയോ അവരുടെ ബന്ധുക്കളുടെയോ പരാതി ആവശ്യമാണ്.ഇനി അഥവാ അവർ അതിന് തയ്യാറാകുന്നില്ല എങ്കിൽ സാമൂഹിക തിന്മയും, നിലനിൽപ്പും മുൻനിർത്തി വക്കീലുകൂടിയായ വർഗീയവാദിക്കെതിരെ ഞാൻ പരാതി നൽകും.

ഡോ. ജാനകിയും ഡോ. നവീനും ഒരു മനോഹര ഡാൻസ് കളിച്ചു, ആർക്കും ഒരു പ്രശ്നവും ഇല്ലായിരുന്നു.. പക്ഷേ നവീൻ റസാഖ് എന്ന മുഴുവൻ പേരും അറിഞ്ഞപ്പോൾ മുതൽ നാട്ടിലെ സംഘികളും, ഹിന്ദുത്വ തീവ്രവാദികളും വിദ്വേഷ വിഷം തുപ്പി രംഗത്തെത്തുകയായിരുന്നു.
ഇന്നിപ്പോൾ സർവ്വമാന സങ്കികളുടെയും, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെയും, ക്രിമിനൽ സംഘങ്ങളുടെയും ലക്ഷ്യം ഡാൻസ് കളിച്ച ഈ കുഞ്ഞുങ്ങളാണ്. മുസ്ലീങ്ങളെ മുഴുവനും ജിഹാദിയെന്നും തീവ്രവാദിയെന്നും വിളിക്കുന്ന പ്രൊഫഷണൽ എത്തിക്സ് ഏഴയൽവകത്തുകൂടി പോകാത്ത, സ്വയം ഹിന്ദു ദൈവപുത്രനായി പ്രഖ്യാപിക്കപ്പെട്ട ഒരു ഹിന്ദുത്വ പൽക്കീവാല വക്കീലാണ് വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പെരുമന ജിഹാദികളുമായി ചേർന്ന് പ്രവർത്തിക്കുന്ന കൊള്ളക്കാരനാണെന്നും സുപ്രീംകോടതിയെ അപമാനിച്ച ഭീകരനാണെന്നുമൊക്കെ ആരോപിച്ച് രാജ്യദ്രോഹ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പാൽക്കീവാല കേന്ദ്ര സർക്കാരിനും, അറ്റോർണി ജനറലിനും പണ്ടൊരു ഹർജ്ജി നൽകിയിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി ഇടപെടാത്തതിനെ വിമർശിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ടതിനു “കോടതിയലക്ഷ്യത്തിന് കേസ് “രജിസ്റ്റർ ചെയ്യാൻ അനുവദിക്കാനെന്നാണ് അയാൾ ആവശ്യപ്പെട്ടത്. എന്നാൽ പ്രസ്തുത പരാതി സുപ്രീംകോടതി ചവറ്റുകുട്ടയിൽ എറിഞ്ഞ ശേഷം ഞാനുമായി മുട്ടാൻ ഏഴയൽവക്കത്ത് വന്നിരുന്നില്ല.

പൽക്കീവാലയും, ഗോഡ്‌സെ കുഞ്ഞുങ്ങളും കരുതി അവർ ഇതുവരെ കണ്ടിട്ടുള്ള ഏതെങ്കിലും ഞാഞ്ഞൂലുകളുടെ ഗണത്തിൽപ്പെട്ടവനായിരിക്കും പെരുമന എന്ന്. കേസ്, അറസ്റ്റ് ജയിൽ എന്നൊക്കെ കേട്ടാൽ കളസത്തിലൂടെ മൂത്രമൊഴിക്കാൻ മിത്രങ്ങളുടെയോ ഷൂ നക്കാൻ മറ്റേ സങ്കി ഗുരുവിന്റെയോ രക്തമല്ല പെരുമനയുടെ ഞരമ്പിലൂടെ ഓടുന്നത് എന്ന് ഉമ്മാക്കി സംഘങ്ങളെ പുച്ഛത്തോടെ ഓർമ്മിപ്പിക്കുകയും ചെയ്തു.

ആശയങ്ങളെ ആശയംകൊണ്ട് നേരിടുന്ന ദിവസം മാത്രമേ നിങ്ങളെ പരിഷ്കൃത മനുഷ്യർ എന്ന് വിളിക്കാൻ സാധിക്കുകയുള്ളു. അതുവരെ നിങ്ങൾ സംഘികളാണ് വെറും “ബലാൽ സംഘികൾ” മെഡിക്കൽ വിദ്യാർഥികൾക്കെതിരെ വർഗീയ വിഷം ചീറ്റി അപമാനിച്ച സംഘി വക്കീലിനെതിരെ നടപടി എടുക്കുന്നതിനോടൊപ്പം ജനകീയ വിചാരണ ചെയ്യണം.


ചടുലമായ നൃത്ത ചുവടുകളുമായി നമ്മുടെ മനം കവർന്നതിന്റെ പേരിൽ മതംമൗലികവാദികളുടെ ഭീഷണികൾക്കും, വർഗീയ വിചാരണകൾക്കും വിധേയമാകുന്ന ജാനകിക്കും ❤️നവീൻ ‘റസാഖിനും’❤️ നിർമ്മാണം ആരംഭിക്കാനിരിക്കുന്ന പുതിയ സിനിമയിൽ അവസരം നൽകും.താര ദമ്പതികളുടെ മകൾ ആദ്യമായി നായികയാകുന്നതും കൊറോണ ലോക്കഡൗണിന് ശേഷം ആദ്യമായി ചിത്രീകരണം ആരംഭിച്ചതുമായ STD XE 99 BATCH എന്ന സിനിമയിലൂടെ പ്രിയ നടൻ ദിലീപ് തിരി തെളിയിച്ച് മലയാള സിനിമയിലെ സാന്നിധ്യമാകുന്ന നവാഗത പ്രൊഡക്ഷൻ ഹൗസ് Mini Mathew Productions ന്റെ CEO യുമായി സംസാരിച്ചു.

വിജയ് സേതുപതി ഉൾപ്പെടെയുള്ള താരനിരകൾ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലേക്ക് 30 സെക്കന്റ് വീഡിയോയിലൂടെ അതിശയിപ്പിച്ച എന്റെ നാട്ടുകാരൻ കൂടിയായ നവീൻ റസാഖിനും, ജാനകിക്കും ഡാൻസ് ഉൾപ്പെടെ അഭിനയിക്കാൻ അവസരം നൽകുമെന്ന് മിനി മാത്യു പ്രൊഡക്ഷൻസിന് വേണ്ടി മിനി മാത്യു അറിയിച്ചു. ഇപ്പോൾ നേരിടുന്ന വേട്ടയാടലിനു പിന്തുണ നൽകികൊണ്ട് ഇക്കാര്യം ഇരുവരെയും അറിയിക്കും.കലയുടെയും സർഗ്ഗത്മാഗതയുടെയും ഉള്ളിലേക്ക് മതം തിരുകി കയറ്റി നടത്തുന്ന വർഗീയ പ്രചാരണങ്ങൾ നടത്തുന്ന മത മൗലികവാദികൾക്കെതിരെ പൊതു സമൂഹം നിലപാടെടുക്കണം.സർഗ്ഗാത്മകതയുടെ ശോഭിക്കുന്ന നക്ഷത്രങ്ങളായ ജാനകിക്കും, നവീൻ റസാഖിനും അഭിനന്ദനങ്ങൾ ❤️❤️മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കാനും ഒറ്റപ്പെടുത്താനുമാണ് ശ്രമമെങ്കിൽ ദാ ഇങ്ങനെ ചേർത്തു നിർത്താനാണ് ഞങ്ങളുടെ തീരുമാനം 💪