മഅദനി അപകടകാരിയെന്ന് പറയുന്ന ജസ്റ്റിസ് ഹാർഡ്‍ലി ഡേവിഡ്‌സൺജീ ചിലത് ചോദിച്ചോട്ടെ ?

142

അഡ്വ ശ്രീജിത്ത്‌ പെരുമനയുടെ പോസ്റ്റ്

മഅദനി അപകടകാരിയായ മനുഷ്യൻ ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്.”You are a dangerous man” എന്നാണ് ജസ്റ്റിസ് ബോബ്ഡേയുടെ നിരീക്ഷണം. പിന്നെ, പറയണം ഹാർഡ്‍ലി ഡേവിഡ്‌സൺ ജീ , മറുമരുന്നുപോലുമില്ലാത്ത ഒരു ഡെഡ്ലി വൈറസ് നാടൊട്ടുക്ക് മരണം വിതച്ച് സംഹാരതാണ്ഡവമാടുമ്പോൾ ; 80 വയസ്സ് കഴിഞ്ഞ വന്ദ്യവയോധികരുൾപ്പെടെ സാമൂഹിക പ്രവർത്തകരെയും, മാധ്യമ പ്രവർത്തകരയും ഉൾപ്പെടെ ഫാസിസ്റ്റ് വിരുദ്ധരെ മാവോയിസ്റ്റും, രാജ്യദ്രോഹികളുമാക്കി ജാമ്യമില്ലാതെ കാലങ്ങളോളം ജയിലിലടച്ചുകൊണ്ടിരിക്കുമ്പോൾ പത്തിലധികം ആളുകളെ ചുട്ടെരിച്ച മലേഗാവ് കലാപ കേസിലെ ഒന്നാം പ്രതി കോടതിയിൽ പോലും ഹാജരാകാതെ പാർലമെന്റിൽ ഗാന്ധി ഘാതകാനായ ഗോഡ്സെക്ക് സിന്ദാബാദ് വിളിച്ച് പ്രതീകത്മകമായി രാഷ്ട്രപിതാവിനെ വെടിവെച്ചു കൊല്ലുമ്പോഴും

Photos of Justice Bobde astride a hunky Harley Davidson reveal different side to India's CJIമാധ്യമ പ്രവർത്തനമെന്ന പേരിൽ ഹിന്ദുത്വയുടെ അപ്പോസ്തലനായി ഹിന്ദുത്വ വർഗീയതയും, വർഗീയ വിദ്വേഷവും പ്രചരിപ്പിച്ച് വ്യക്തിഹത്യയും നടത്തുന്ന, ആത്മഹത്യ പ്രേരണ കേസിൽ പ്രതിയായ അർണാബ് ഗോസ്വാമിമാർക്കും, ലഷ്‌ക്കർ തീവ്രവാദികളുമായി ഡൽഹിയിലേക്ക് ഉല്ലാസ യാത്ര നടത്തവേ അറസ്റ്റിലായ പോലീസ് മേധാവിമാർക്ക് ജാമ്യം നൽകുമ്പോഴും എന്തായിരുന്നു അങ്ങയുടെ കോടതിയുടെ നിലപാടുകൾ ? Come on, what was your preoccupation?

Akhil Bharat Hindu Mahasabha leader, 12 others booked for firing at Mahatma Gandhi's effigy, 'recreating' his assassination - India News , FirstpostYes , there u are… രഞ്ജൻ ഗോഗഗോയി, മോഹൻ ഭഗവത്, പ്രജ്ഞ സിങ് ഠാക്കൂർ ശ്രേണിയിലേക്ക് ഗോസ്വാമിമാരെ കൈപിടിച്ചുയർത്തുന്നതിനെ കുറിച്ച് പരമോന്നത നീതിപീഠം നടത്തുന്ന മോക്ക് ടെസ്റ്റ്, അതല്ലെങ്കിൽ, ഒറ്റപീസ് ഹിന്ദുത്വയുടെ അകത്തൊളിക്കാനാവത്തതെല്ലാം പൗരാവകാശമെന്ന വാദത്തിലൂടെ തുറന്നു കാണിക്കാനുള്ള ‘”Take a step, hit the apple, hit the bee, ഹിറ്റ്‌ Hinduthwa അഥവാ hit the ഹിന്ദുത്വ ” എന്ന താളത്തിൽ നിയമവും, പൗരാവകാശവും ഇളക്കി നടന്ന് അതുവഴി ലോകത്തിനു മുന്നിൽ ഹിന്ദുത്വവാദികളുടെ വിദ്വേഷ രാഷ്ട്രീയവും, കലാപ ആഹ്വാനവും ഉയർത്തിപ്പിടിക്കാനും, ജനങ്ങളെ അതുപോലെ പ്രാപ്തരാക്കാനും കോടതിയുടെ മേൽനോട്ടത്തിൽ നടത്തുന്ന special ജുഡീഷ്യൽ class അല്ലേ?

2007 Samjhauta Express blast: NIA court acquits Aseemanand, three other accusedഒരു കോടതി നിരീക്ഷണത്തെക്കുറിച്ച് ഇത്രയും പറഞ്ഞത് എന്തിനാണെന്നല്ലേ… ?അതേ കോടതീ , ഐ ആം prejudiced. എനിക്ക് മുൻവിധികളുണ്ട്, ഈ നാടിനെ കുറിച്ച്, ഇവിടുത്തെ സാധാരണ ജനങ്ങളെ കുറിച്ച്, ഭീമ കൊറേഗാവ് കേസിൽ ഇനിയും ജാമ്യം നൽകാതെ ജയിലിൽ അടച്ച,ആദിവാസികളുടെ അവകാശങ്ങൾക്കായി ജീവിതകാലം മുഴുവൻ മാറ്റിവെച്ച ആക്ടിവിസ്റ്റും വൈദികനുമായ 83 വയസുള്ള ഫാ. സ്റ്റാൻ സ്വാമിയെക്കുറിച്ച്, മോദിക്കെതിരെ സത്യവാങ്മൂലം നൽകിയതിന്റെ പേരിൽ ജയിലിലാടയ്ക്കപ്പെട്ട സഞ്ജീവ് ഭട്ടിനെ കുറിച്ച്, വിചാരണ തടവുകാരനായി ജീവപര്യന്തിനും മേലെ കാലം ജയിലിൽ അടക്കപ്പെട്ട മദനിയേക്കുച്ച്, ഡോ. വരവാര റാവുവിനെക്കുറിച്ച്, സുധ ഭരദ്വാചിനെകുറിച്ച്, ഗർഭിണിയായ മുസ്‌ലിം സ്ത്രീയെക്കുറിച്ച്, പെറ്റി കേസിനുപോലും കലാകാലങ്ങളായി ജയിലിൽ കിടക്കുന്ന ദളിതരെക്കുറിച്ച്….

pragyasingh hashtag on Twitterപക്ഷേ, ടെലിവിഷൻ റേറ്റിങ് പോയന്റിന് വേണ്ടി ഇക്കിളിപ്പെടുത്തുന്ന മൂന്നാംകിട രാഷ്ട്രീയ ഗോസിപ്പുകളും, വ്യക്തിഹത്യകളും ഊത്തെഴുതുകളും നടത്തുകയും പിന്നെ ഹിന്ദു രാഷ്ട്രം സ്വപ്നം കണ്ടുകൊണ്ട് ഹിന്ദുത്വ ഭീകരരുടെ പശു സേനകളായ ഒരു പറ്റം മസ്തിഷ്കപ്രക്ഷാളന പ്രാണികൾക്ക് ആത്മരതിക്കായ് വർഗീയതയും കുത്തിവെക്കുന്ന, അതിന്റെ പേരിൽ പണം കുമിയുന്ന പരസ്യങ്ങളും നേടി സംഘപരിവാറിന് ഓശാന പാടുന്ന ഗോസ്വാമിമാരുടെയും, രാഷ്ട്രപിതാവിനെ പ്രതീകാത്മകമകമായി വെടി വെച്ചു കൊന്ന് ആഹ്ലാദം പങ്കിടുന്ന മലേഗാവ് കൂട്ടക്കൊലയിലെ ഒന്നാം പ്രതിയായ പ്രജ്ഞ സിംഗുമാരുടെയും വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപിടിച്ചാൽ നീതി നടപ്പിലായി എന്നു തെറ്റിദ്ധരിക്കുന്ന ഇത് പോലുള്ള കോടതികൾക്ക് അത് പറഞ്ഞാൽ മനസ്സിലായി കൊള്ളണമെന്നില്ല…
All are equal എന്നാണ് ഭരണഘടന വ്യവസ്ഥ എന്നാൽ some are more equal എന്നതാണ് വർത്തമാന യാഥാർഥ്യം!

**

May be an image of 1 person, sitting, standing, hospital and indoor

അഡ്വ ശ്രീജിത്ത്‌ പെരുമന മദനിക്കൊപ്പം

നാളിതുവരെ ഒരു പെറ്റി കേസിൽ പോലും ശിക്ഷിക്കപ്പെടാതെ ജാമ്യത്തിനായി സമീപിച്ചപ്പോൾ ബഹു സുപ്രീംകോടതി “You are a dangerous man” നിങ്ങൾ അപകടകാരിയായ മനുഷ്യനാണ്” എന്ന് വിളിച്ച മനുഷ്യനെ കുറിച്ച് ഇത്രയെങ്കിലും നിങ്ങൾ അറിയാതെ പോകരുത്.അറിയണം നിങ്ങളീ 8 ന്റെ നീതി
🖕
👉പൊതുപ്രവർത്തനത്തിനിടെ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിൽ വലതു കാൽ നഷ്ട്ടപ്പെട്ടു.
👉3997ദിവസങ്ങൾ ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കപ്പെടാതെ ജയിളിലെ ഇരുണ്ട മുറിയിൽ അടക്കപ്പെട്ടു.
👉ഒരു മനുഷ്യ ജീവിതത്തിലെ സുവർണ്ണ കാലഘട്ടം മുപ്പത്തി മൂന്നാമത്തെ 33 വയസ്സിൽ ജയിലിലേക്ക് 43 മാത്തെ വയസ്സുവരെ വിചാരണ തടവുകാരനായി ജയിലിൽ അടക്കപ്പെട്ടു.
👉ജയിലിലടച്ച് 5 വർഷങ്ങൾക്കു ശേഷമാണു വിചാരണ പോലും തുടങ്ങിയത്
👉കോടതിയിയുടെ സുരക്ഷാ കാരണത്താൽ വിചാരണയ്ക്കായി നേരിട്ട് കോടതിയിൽ ഹാജരാകാൻ സാധിച്ചില്ല.
👉പരോളുകളില്ലാതെ വർഷങ്ങൾ നീണ്ട ജയിൽവാസം
👉മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുവാനോ, അവസാനമായി കാണുവാനോ അനുവദിച്ചില്ല.
👉കാഴ്ച പൂർണ്ണമായും നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഒരു മനുഷ്യൻ അന്ധതയിലേക്ക് പോകുമ്പോഴും പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കിയില്ല.
👉അറസ്റ്റ് ചെയ്ത 2 വർഷത്തിന് ശേഷം മാത്രമാണ് ഔദ്യോദികമായി കുറ്റം ചാർജ് ചെയ്ത്.
👉16480 പേജുള്ള കുറ്റപത്രത്തിനു 50 കിലോഗ്രാമിലധികം കനമുണ്ടായിരുന്നു.
👉50 കിലോഗ്രാം കനമുള്ള കുറ്റപത്രം പ്രതിക്ക് അറിയാത്ത തമിഴ് ഭാഷയിലായിരുന്നു. മൊഴിമാറ്റി കൃത്യമായി പ്രതിയെ കേൾപ്പിച്ചിരുന്നില്ല.
👉ഡയബറ്റിക്‌സും, പ്രഷറും, ഹൃദയ രോഗവുമുള്ള വീൽചെയറിൽ ജീവിക്കുന്ന പ്രതിക്ക് ചിക്ത്സയോ മാറുന്നതുകളോ ജയിലിൽ ലഭ്യമായിരുന്നില്ല.
👉അഭിഭാഷകരെ കാണുന്നതിന് നിയന്ത്രണം
👉ഭർത്താവിനെ കാത്തിരുന്ന ഭാര്യ, പിതാവിനെ കാണാതെ കാത്തിരുന്ന മക്കൾ…
👉ഒടുവിൽ സുപ്രീം കോടതിപോലും ചോദിച്ചു വീൽചെയറിൽ ജീവിക്കുന്ന ഒരാൾക്ക് ജാമ്യം നൽകിയാൽ അത് എന്ത് സുരക്ഷാപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക എന്ന് ? ജസ്റ്റിസ് കട്ജുവിന്റെ നിരീക്ഷണം ഒരുപടി കൂടെ കടന്നു വിചാരണ തടവുകാരന്റെ മനുഷ്യാവകാശത്തെക്കുറിച്ചാണ്.
👉രാജ്യത്താദ്യമായി ഒരു സംസ്ഥാന നിയമസഭാ (kerala) ഐക്യകണ്ഡേന പ്രമേയം പാസാക്കി മനുഷ്യാവകാശ ലംഘനങ്ങളുടെ മൂർദ്ധന്യത്തിൽ ജയിൽ ജീവിക്കുന്ന ഒരാൾക്കായ്.
👉ജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗം കുറ്റക്കാരനെന്നു മുദ്രകുത്തി ജയിലിൽ (48വർഷത്തിൽ13 വർഷം ജയിലിൽ )
👇
മുകളിലെ വസ്തുതകൾ ഗ്വാണ്ടനാമോ ജയിലിലടക്കപ്പെട്ട ആഫ്രിക്കൻ തടവുകാരനെ സംബന്ധിച്ചുള്ളതല്ല മറിച്ച് പറഞ്ഞുവരുന്നത് സത്യമേവ ജയതേ എന്ന തത്വത്തിൽ വിശ്വസിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ മനുഷ്യാവകാശലംഘനങ്ങളുടെ ഇരയാക്കപ്പെട്ട അബ്ദുൾ നാസർ മദനിയെന്ന മനുഷ്യനെ കുറിച്ചാണ്. നിയമങ്ങളുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ട് ജീവശ്ശവമാകേണ്ടിവന്ന സമാനതകളില്ലാത്ത ക്രൂരതയുടെ ബാക്കിപത്രമാണ് മദനി.

നീണ്ട പത്തുവർഷക്കാലം തീവ്രവാദത്തിന്റെയും കൊലപാതകങ്ങളുടെയും, കലാപങ്ങളുടെയും, സ്ഫോടനങ്ങളുടെയും മൊത്തവ്യാപാരിയായ് ചിത്രീകരിച്ചു വിഖ്യാത നിയമവാഴ്ച വിചാരണ തടവുകാരൻ എന്ന ഓമന പേരിൽ തന്റെ പൗരനായ മദനിക്ക് സമ്മാനിച്ചത് ഇരുണ്ട ജയിലറകളായിരുന്നു. വാഗ്മിയും പൊതുപ്രവർത്തകനും ആദിവാസികളുൾപ്പെടെയുള്ള അധഃകൃത വർഗ്ഗങ്ങളുടെ നാവുമായിരുന്ന ഇസ്‌ലാമിക പണ്ഡിതൻ “സൊ കോൾഡ് ” മതേതര റിപ്പബ്ലിക്കിലെ ജീവിച്ചിരിക്കുന്ന സെക്കുലർ രക്തസാക്ഷിയാണ്.
കോയമ്പത്തൂർ സ്ഫോടന കേസിൽ പത്തുവർഷത്തെ ജയിൽവാസത്തിനു ശേഷം വിചാരണക്കോടതി മദനിയെ വെറുതെ വിട്ടപ്പോൾ നീതി ദേവത തന്റെ കണ്ണിലെ കറുത്ത തുണിമാറ്റി ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. സർവ്വം നശിച്ചു നാറാണക്കല്ലെടുത്ത ആ മനുഷ്യന്റെ പ്രതികരണം
എങ്ങനെയാകുമെന്ന് നിയമ വ്യവസ്ഥപോലും ശങ്കിച്ചിരുന്നെന്ന് സാരം.

എന്നാൽ ബ്രാൻഡ് ചെയ്യപ്പെട്ട ഒറ്റക്കാലൻ തീവ്രവാദിയെ അങ്ങനെ വെറുതെ വിടാനൊന്നും നമ്മുടെ ഭരണകൂടങ്ങളും കോളനി പോലീസും തീരുമാനിച്ചിരുന്നില്ല. ബാംഗ്ലൂർ സ്ഫോടന പരമ്പരകളിൽ മുഖ്യ കാർമികനോടൊപ്പം മദനിയും കർണ്ണാടകയിൽ ജയിൽ ശുശ്രൂഷകൾക്കായ് നിയോഗിക്കപ്പെട്ടു.
പഴയതുപോലെതന്നെ ഇപ്രാവശ്യവും തെളിവുകളും കോപ്പുമൊന്നുമില്ല രണ്ടാമത്തെ പ്രത്യേക കുറ്റപത്രത്തിലാണ് മദനിയെ പ്രതി ചേർത്തിരിക്കുന്നത്. നാല് സാക്ഷികളെ തീറ്റിപോറ്റിയാണ് മദനിയെ ജയിലിൽ തളച്ചത്. അതായത് മദനി കുടകിലെ തീവ്രവാദ ക്യാമ്പിൽ പോകുകയും മുഖ്യ സൂത്രധാരനായ തടിയന്റവിട നസീറിനൊപ്പം ബാംഗ്ലൂർ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തു എന്നുമാണ് പ്രോസിക്കൂഷൻ കേസ്. ഒരുകാലും അന്ധത വന്ന കണ്ണുകളുമായി വീൽ ചെയറിൽ പോയി നേരിട്ട് സ്ഫോടനം നടത്തി തിരിച്ചു വന്നു എന്ന് പറയാതിരിക്കാൻ പ്രോസിക്കൂഷൻ കാണിച്ച സന്മനസ്സിനു അടിയന്റെ നമോവാകം അർപ്പിക്കട്ടെ.

“തലയിൽ തൊപ്പിവെച്ച കറുത്ത കണ്ണടയിട്ട ടീവിയിലെല്ലാം കണ്ടിട്ടുള്ള ഒരാൾ തീവ്രവാദ ക്യാമ്പിലേക്ക് വന്നെത്രെ ആളെ മനസിലാകാത്തതുകൊണ്ടു അതിലെപോയ ഒരാളോട് ചോദിച്ചപ്പോൾ അത് മദാനിയാണെന്നു പറഞ്ഞു അങ്ങനെ മനസിലായി അത് മദാനിയാണെന്നു” മുഖ്യ സാക്ഷികളുടെ മൊഴിയാണ് ഇതിന് പ്രകാരമെത്രെ വിചാരണ ജയിൽ എന്ന ശിക്ഷ.
“ജയിലല്ല ജാമ്യമാണ് നിയമം” അനുശാസിക്കുന്നത് എന്ന് നമ്മുടെ പരമോന്മത്ത നീതിപീഠം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോഴും മരണത്തിലേക്ക് നടന്നടുക്കുന്ന വികലാംഘനായ ഒരാളെ നിയമവാഴ്ചയെ തന്നെ വെല്ലുവിളിച്ചുകൊണ്ട് വിചാരണ നീട്ടികൊണ്ടുപോകുന്നത് കാണുമ്പോൾ സത്യത്തിൽ ലജ്ജ തോന്നുന്നു.

താടിവെച്ചവനെയും, തൊപ്പിവെച്ചവനെയും നിസ്‌ക്കാര തഴമ്പുനോക്കി വിചാരണ ചെയ്യുന്ന വിഖ്യാത നിയമ വ്യവസ്ഥ പൊളിച്ചെഴുതിയില്ലെങ്കിൽ ഇത്യയെന്ന മഹാരാജ്യത്തിന്റെ സെൻസും സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയുമൊക്കെ അധികം താമസിയാതെ ഇല്ലാതെയാകും.
ഭരണഘടനയുടെ ആമുഖത്തിലെഴുതിയ we, the people of India എന്ന ആദ്യ വാക്കുകൾ ഒരായിരം തവണ എഴുതിപ്പടിക്കണം നിങ്ങളൊക്കെ…

മദനിയെയും അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കേസും വിചാരണചെയ്യാൻ പ്രത്യേക കോടതി രൂപീകരിക്കുക. എത്രയും പെട്ടന്ന് വിചാരണ ചെയ്ത് കുറ്റക്കാരനാണെങ്കിൽ തൂക്കുകയറാണ് ശിക്ഷ എങ്കിൽ അത് നൽകുക മറിച്ച് നിരപരാധിയാണെങ്കിൽ ഒന്നും വേണ്ട നഷ്ടപരിഹാരം നല്കണമെന്നൊന്നും പറയുന്നില്ല ചുരുങ്ങിയപക്ഷം ഇനിയുള്ള കാലം ജീവിക്കാനെങ്കിക്കും അനുവദിക്കുക. വേട്ടയാടാതിരിക്കുക, പശുവിനോട് കാണിക്കുന്ന മമതയുടെ സ്നേഹത്തിന്റെ നൂറിലൊന്നെങ്കിലും മനുഷ്യനോടും സ്വന്തം ജനനതയോടും കാണിക്കുക ഈ ഒരു അപേക്ഷയെങ്കിലും മാനിക്കുമെന്നു പ്രതീക്ഷിക്കുന്നൂ.

മദനിക്ക് വേണ്ടി സംസാരിക്കാൻ ഭയപ്പെടുന്ന രാഷ്ട്രീയ നേതാക്കളെയും, മത മേലാളന്മാരെയും, മനുഷ്യാവകാശ പ്രവർത്തകരെയും മദനിയുടെ ഒരു ജാമ്യ വാദത്തിനിടെ സുപ്രീംകോടതിയിൽ ജസ്റ്റിസ് കഡ്ജു പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിക്കട്ടെ..,
” രാഷ്ട്രീയ എതിരാളികളാൽ ഒരു കാൽ നഷ്ട്ടപ്പെട്ട, കണ്ണുകൾക്ക് തിമിരം ബാധിച്ച, സർവ്വമാന രോഗങ്ങളുമുള്ള, ഒരു കേസിലും ശിക്ഷിക്കപ്പെടാത്ത പണ്ഡിതനായ ഒരു വയോധികനെ എന്തിനാണ് ഭരണകൂടവും, ഒരുപറ്റം ഉദ്യോഗസ്തരും ഭയപ്പെടുന്നത് ”
Dare shout
🖕
വിശ്വ വിഖ്യാത ജനാധിപത്യത്തിനു നല്ല നമസ്കാരം ✌️