Connect with us

India

ഇന്ത്യൻ സൈന്യത്തെ ‘കൊലയാളികൾ’ എന്ന് വിളിച്ചു സംഘികളുടെ പോസ്റ്റുകൾ

സ്വയം ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ച നിത്യാനന്ദയുടെ അതേ നിലവാരത്തിൽ ഹിന്ദുരാഷ്ട്രയ്ക്ക് വേണ്ടി വെള്ളംകോരുന്ന ശ്രീജിത്ത് പണിക്കർ എന്നൊരു പൊട്ടൻഷ്യൽ സംഘിയുടെ ഫെയിസ്ബുക്ക് പോസ്റ്റിലെ വാക്കുകളാണ് .

 60 total views,  1 views today

Published

on

സ്വയം ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ച നിത്യാനന്ദയുടെ അതേ നിലവാരത്തിൽ ഹിന്ദുരാഷ്ട്രയ്ക്ക് വേണ്ടി വെള്ളംകോരുന്ന ശ്രീജിത്ത് പണിക്കർ എന്നൊരു പൊട്ടൻഷ്യൽ സംഘിയുടെ ഫെയിസ്ബുക്ക് പോസ്റ്റിലെ വാക്കുകളാണ് . പഞ്ചശീലതത്വവും, അഹിംസയും ലോകത്തിന് സംഭാവന ചെയ്ത , ‘NO FIRST USE’ ‘NO FIRST ATTACK ‘എന്ന് പ്രഖ്യാപിച്ച രാജ്യത്തെ പട്ടാളത്തെക്കുറിച്ചാണ് ഏമാൻ സംസാരിക്കുന്നത്. ഏതൊക്കെയോ മഞ്ഞ പത്രങ്ങളെ ഉൾപ്പെടെ ഉദ്ധരിച്ചാണ് ഈ ഗീർവാണം. അന്തരാഷ്ട്ര യുദ്ധ നിയമങ്ങളുടെയും, കരാറുകളുടെയും ലംഘനം ഇന്ത്യ നടത്തിയെന്നും ദേശസ്നേഹി സംഘി തട്ടിവിടുന്നുണ്ട്. എന്തായാലും സംഭവം ശുദ്ധ തോന്ന്യാസമാണ് എന്ന് മാത്രമല്ല രാജ്യദ്രോഹവുമാണ്. വിഷയം പ്രതിരോധ വക്താവ് ധന്യ സനലിനെ അറിയിച്ചിട്ടുണ്ട്. പണിക്കർ സംഘി ഉദ്ധരിച്ച ഡെക്കാൻ ക്രോണിക്കിൾ പത്രം ഓൺലൈനിൽ നിന്നും വാർത്ത മുക്കി എന്നതാണ് ഏറെ രസകരം !

സൈന്യത്തെ “കൊലയാളികൾ ” എന്നുവിളിച്ചുകൊണ്ട് ഇന്ത്യൻ സൈന്യത്തെക്കുറിച്ച് ശ്രീജിത്ത് പണിക്കർ പോസ്റ്റ് ചെയ്തത്

“ഗാൽവാനിൽ സംഭവിച്ചത്.
സൈനിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചശേഷം ഡെക്കാൻ ക്രോണിക്കിൾ പത്രം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ:
ഇന്ത്യൻ കമാൻഡർ കേണൽ സന്തോഷ് ബാബുവിനെ ചൈനീസ് പട്ടാളം വധിക്കുന്നു. തുടർന്ന് ബിഹാർ റെജിമെന്റ് തിരിച്ചടിക്കാൻ തീരുമാനിക്കുന്നു. ഒപ്പം ചേർന്നത് അപ്രതീക്ഷിത പ്രത്യാക്രമണത്തിൽ വൈദഗ്ദ്ധ്യം നേടിയ, അക്ഷരാർത്ഥത്തിൽ ‘കൊലയാളികൾ’ എന്നു വിളിപ്പേരുള്ള ഇന്ത്യയുടെ ഘാതക് പ്ലാറ്റൂൺ കമാൻഡോകൾ.

നിമിഷ നേരത്ത് അതിർത്തിയിലെത്തിയ ബിഹാർ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാൻഡോകളും കൂടി 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചു കളഞ്ഞു; സിനിമയിൽ ഒക്കെ കാണുന്നതു പോലെ. അതിനുശേഷം പാറക്കഷണങ്ങൾ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാൻ കഴിയാത്തതു പോലെ വികൃതമാക്കി. പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേർപെട്ട നിലയിലോ ആണ് കാണപ്പെട്ടത്. കൊന്നശേഷം ശരീരങ്ങൾ ആക്രോശത്തോടെ വലിച്ചെറിയുകയാണ് ഘാതക് കമാൻഡോകൾ ചെയ്തത്. പല മൃതശരീരങ്ങളുടെയും കഴുത്ത് ഒടിഞ്ഞ് തല തൂങ്ങിയ നിലയിൽ ആയിരുന്നു.

ഈ ‘പ്രാകൃത’ യുദ്ധമുറയ്ക്ക് നമ്മുടെ സൈനികർ ഉപയോഗിച്ചത് കല്ലുകളും, വടികളും, ബയണറ്റുകളും ആയിരുന്നു. സ്വന്തം സേനയുടെ യുദ്ധകാഹളമായ ‘ജയ് ബജ്റംഗ്ബലി’ ഉച്ചത്തിൽ മുഴക്കിക്കൊണ്ടായിരുന്നത്രേ അവർ പ്രത്യാക്രമണം നടത്തിയത്. നാലു മണിക്കൂർ നീണ്ട പോരാട്ടത്തിനിടെ ചൈനാക്കാരുടെ പക്കൽ ഉണ്ടായിരുന്ന വാളുകളും ദണ്ഡുകളും പിടിച്ചെടുത്ത ഇന്ത്യൻ സൈന്യം അതുകൊണ്ട് അവരെത്തന്നെ ആക്രമിച്ചു. തിരിഞ്ഞോടിയ ചൈനാക്കാരെ പിന്തുടർന്ന ഇന്ത്യാക്കാരെയാണ് അവർ കസ്റ്റഡിയിൽ എടുത്തതെന്നും പിന്നീട് വിട്ടയച്ചതെന്നും വാർത്തകൾ വന്നത്. എന്നാൽ ഒരാളെ പോലും കസ്റ്റഡിയിൽ ആക്കിയില്ലെന്ന് ഇരു രാജ്യങ്ങളും പ്രസ്താവിച്ചിരുന്നു.

പ്രതികാരം ചെയ്യണമെന്ന ബോധ്യമുള്ള സമയത്താണ് ഘാതക് കമാൻഡോകളെ സൈന്യം വിന്യസിക്കുന്നത്. ബിഹാർ, ഡോഗ്ര റെജിമെന്റുകളിൽ നിന്നുള്ള 19 സൈനികരെയാണ് മുൻപ് ഉറിയിൽ നമുക്ക് നഷ്ടപ്പെട്ടത്. അതിനുള്ള പ്രതികാരം ചെയ്യണമെന്ന് നാം തീരുമാനിച്ചപ്പോൾ പ്രത്യാക്രമണത്തിന് നിയോഗിക്കപ്പെട്ട ടീമിൽ ഉൾപ്പെടുത്തിയിരുന്നതും ഈ രണ്ട് റെജിമെന്റുകളിലെ ഘാതക് കമാൻഡോകളെ ആയിരുന്നു.

സൈന്യത്തിലെ ഏറ്റവും ശാരീരിക ക്ഷമതയും വീര്യവുമുള്ള തിരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെയാണ് ഘാതക് പ്ലാറ്റൂണിൽ ഉൾപ്പെടുത്തുന്നത്. ഒപ്പമുള്ള ബറ്റാലിയന്റെ സഹായം പോലുമില്ലാതെ ആക്രമിക്കാൻ പരിശീലനം നേടിയവരാണ് ഘാതക് കമാൻഡോകൾ. ആകാശത്തു നിന്നും, പർവതങ്ങളിൽ നിന്നും, സമീപത്തു നിന്നുമൊക്കെ പോരാടാൻ വൈദദ്ധ്യമുള്ളവർ. കർണാടകയിലെ ബെൽഗാമിലാണ് ഘാതക് കമാൻഡോകളുടെ പരിശീലനം. ചുമലിൽ 20 കിലോ ഭാരം വഹിച്ച് ആയുധങ്ങളുമേന്തി 60 കിലോമീറ്റർ വരെ സ്പീഡ് മാർച്ച് ഒക്കെ നടത്തിയാണ് ഇവർ കായിക ക്ഷമത തെളിയിക്കുന്നത്.

Advertisement

ഇനി, ഈ ‘പ്രാകൃത’ യുദ്ധമുറയൊന്നും ശരിയല്ലെന്ന് വാദിക്കുന്നവരോട് ഒരു വാക്ക്. നമ്മുടെ സൈനികരെ സംബന്ധിച്ചിടത്തോളം നഷ്ടമായത് അവരുടെ പ്രിയപ്പെട്ട കമാൻഡറെയും ചോദ്യം ചെയ്യപ്പെട്ടത് രാജ്യത്തിന്റെ അഭിമാനവും ആണ്. അഹിംസാവാദികൾക്കുള്ള സ്ഥലമല്ല സൈന്യം. കൊണ്ടാൽ ഇരട്ടിയിലധികം കൊടുക്കാനാണ് അവർ പഠിച്ചിരിക്കുന്നത്”

https://www.facebook.com/panickar.sreejith/posts/3159841587369228?__cft__%5B0%5D=AZXBeanx1Fnop4BXf8gDKG308RYDOuXI6Sq4jfUlIVXfsDkllA9zK29JFmk_cEI1x7kBosY5NHTDMWdcVh7FvnaFs8gw_AVorbDEQL1cfolCif3xbwEDvMVWMRNEwd12SYo&__tn__=%2CO%2CP-R

 61 total views,  2 views today

Advertisement
cinema10 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement