മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യയുടെ സമ്മതം ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നതാണ് നിലവിലെ അവസ്ഥ

110

അഡ്വക്കേറ്റ് വിമല ബിനു
ഹൈക്കോടതി അഭിഭാഷക
ഫോണ്‍ നമ്പർ -9744534140

മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യയുടെ സമ്മതം ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നതാണ് നിലവിലെ അവസ്ഥ.ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം7% സ്ത്രീകള്‍ തങ്ങള്‍ക്ക് താല്പര്യമില്ലാതെ നിര്‍ബന്ധിതമായി പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ നിര്‍ബന്ധിക്കപ്പെട്ട വരാണ്.വിവാഹമോചന കേസുകളില്‍ ഭര്‍ത്താവില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങളും കാരണമാവാറുണ്ട്.ഭര്‍ത്താവില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങള്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം ആണ് ഇന്ത്യയില്‍ പരിഗണിച്ചു വരുന്നത്.

അമിതമായ പുരുഷാധിപത്യ ചിന്ത,

മാരിടല്‍ കണ്‍ട്രോളിങ് ഇവമൂലം സ്ത്രീയെ ഒരു ലൈംഗിക വസ്തുവായി മാത്രം കാണുന്ന രീതി ഇന്ത്യയിലെ പുരുഷന്മാരില്‍ ഉണ്ട്, സ്ത്രീയെ കിടപ്പറയിലെ അടിമയായോ വസ്തു വായോ കാണാതെ സ്ത്രീ തന്റെ ശരീരത്തിന്റെ ഭാഗമാണെന്നും അവള്‍ തന്റെ പാതിമെയ് ആണെന്നും അവളുടെ സുരക്ഷിതത്വവും സംതൃപ്തിയും കുടുംബത്തിന്റെ നിലനില്‍പ്പിനും കുഞ്ഞുങ്ങളുടെ സന്തോഷത്തിനും ആവശ്യമാണെന്നും ഉള്ള ബോധ്യം പുരുഷന്മാരില്‍ ഉണ്ടാവേണ്ടതുണ്ട്.എന്താണ് മാരിറ്റല്‍ റേപ്പ് അഥവാ ദാമ്പത്യ ബലാല്‍സംഗം..?

ഭാര്യക്ക് ഒരു ലൈംഗിക ബന്ധത്തിന് താല്പര്യം ഇല്ലാതിരിക്കെ തന്റെ പങ്കാളിയില്‍ നിന്ന് നേരിടേണ്ടിവരുന്ന നിര്‍ബന്ധിതമായ ലൈംഗികവേഴ്ചയാണ് ഭര്‍തൃ ബലാല്‍സംഗം അഥവാ ദാബത്യ ബലാല്‍സംഗം ഭാര്യയുടെ പൂര്‍ണ്ണ സമ്മതം ഇല്ലാതെ ബലപ്രയോഗം, ഭീക്ഷണി, അക്രമം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഭര്‍ത്താവ് ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക യാണെങ്കില്‍ അത് ഭര്‍ത്തൃ ബലാല്‍സംഗത്തിന് പരിധിയില്‍ വരും

ഇത് കനത്ത മനുഷ്യാവകാശലംഘനം ആയിട്ടാണ് ഐക്യരാഷ്ട്രസംഘടനയും അന്താരാഷ്ട്ര നിയമങ്ങളും വിവക്ഷിക്കുന്നത്.ഇന്ത്യയില്‍ ക്രിമിനല്‍ നിയമങ്ങള്‍ പലതവണ amend ചെയ്യപ്പെട്ടുവെങ്കിലും മാരിറ്റല്‍ റേപ്പ് നിയമപ്രകാരം ബലാല്‍സംഗത്തിന്റെ പരിധിയില്‍ കൊണ്ടുവന്നില്ല. ഭര്‍തൃ ബലാല്‍സംഗം ഒരുപക്ഷേ നിര്‍ബന്ധിതമാകും. ആവാം, അക്രമം നിറഞ്ഞ താവാം,
forced rape, violent rape, sadistic rape ഇങ്ങനെ പലതരത്തിലുള്ള ബലാല്‍സംഗങ്ങള്‍ വിവാഹിതര്‍ക്കിടയില്‍ സംഭവിക്കുന്നു.ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ മൂന്നില്‍ ഒരു ഭാര്യ ഭര്‍ത്താവിനാല്‍ നിര്‍ബന്ധിത ലൈംഗികബന്ധത്തിന് വിധേയമാകുന്നുണ്ട്.

അതിനുള്ള കാരണം ബലാല്‍സംഗം നിര്‍വചിക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡില്‍ ഐപിസി 375 പ്രകാരം ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റം അല്ല എന്നാണ് നിയമം പറയുന്നത്.ദാമ്പത്യ ബലാല്‍സംഗം സംഭവിച്ചാല്‍, ഒരു ലൈംഗികതൊഴിലാളിക്കു ലഭിക്കുന്ന നിയമപരിരക്ഷയോ പരിഗണനയോ പോലും ഇന്ത്യന്‍ ശിക്ഷാനിയമം വിവാഹിതയായ ഒരു സ്ത്രീക്ക് നല്‍കുന്നില്ല .വിവാഹിതയായതിനാല്‍ തന്റെ താലി ചരട് മൂലം അതിന്റെ ഉടമസ്ഥന് സ്ത്രീയെ അടിമയാക്കാം ഏതുതരത്തിലുള്ള ലൈംഗിക വൈകൃതവും അവളോട് കാണിക്കാം.

കാരണം വിവാഹ ഉടബടി എന്ന ലൈസന്‍സ് അയാള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അനിവാര്യമായ മാറ്റങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഉണ്ടാകുന്നതിനായി നമുക്ക് പ്രത്യാശിക്കാം .നിയമത്തേക്കാള്‍ ഉപരി മാറേണ്ടത് നമ്മുടെ ചിന്താഗതികളാണ് .സ്ത്രീയുടെ ശരീരം അവളുടെ അവകാശമാണ്, അത് അവളുടെ താല്പര്യത്തോടെയും ഇഷ്ടത്തോടെയും ആണ് പങ്കുവെക്കപെടേണ്ടത്.