Health
ഡ്രൈ ഫ്രൂട്സ് സൂപ്പറാണ്
ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഡ്രൈ ഫ്രൂട്സ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ഇതില്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുമുണ്ട്. ബദം, പിസ്ത, ഉണക്കമുന്തിരി, വാള്‍നട്ട് തുടങ്ങിയ പല തരത്തിലുമുള്ള ഡ്രൈ ഫ്രൂട്സ് ഉണ്ട്.
145 total views

ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഡ്രൈ ഫ്രൂട്സ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ഇതില്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുമുണ്ട്. ബദം, പിസ്ത, ഉണക്കമുന്തിരി, വാള്‍നട്ട് തുടങ്ങിയ പല തരത്തിലുമുള്ള ഡ്രൈ ഫ്രൂട്സ് ഉണ്ട്.
1 ഊര്‍ജം ശരീരത്തിന് ഊര്‍ജം ലഭിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് നട്സ്. ദിവസവും ഇത് കഴിച്ചു നോക്കൂ, ഊര്‍ജം ലഭിയ്ക്കുന്നതു തിരിച്ചറിയാം.
2 അനീമിയ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുവാനും ഡ്രൈ ഫ്രൂട്സ നല്ലതാണ്. അനീമിയ പ്രശ്നങ്ങളുള്ളവര്‍ക്ക് കഴിയ്ക്കുവാന്‍ പറ്റിയ ഒന്നാണിത്.
3 ദഹനം ദഹനം വര്‍ദ്ധിപ്പിയ്ക്കാനും ഡ്രൈ ഫ്രൂട്സ് നല്ലതാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെന്നതു തന്നെ കാരണം
4 കൊളസ്ട്രോള്‍ ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിച്ച് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡ്രൈ ഫ്രൂട്സ് സഹായിക്കും.
5 മുടി മുടിയുടെ ആരോഗ്യത്തിനും ഡ്രൈ ഫ്രൂട്സ് നല്ലതാണ്. ഇവ മുടികൊഴിച്ചില്‍ തടയും.
6 ക്യാന്‍സര്‍ ശരീരത്തില്‍ ക്യാന്‍സറിന് കാരണമായ ഫ്രീ റാഡിക്കലുകള്‍ രൂപപ്പെടുന്നതു തടയുന്നതു കൊണ്ട് ക്യാന്‍സര്‍ തടയാനും ഇവ നല്ലതാണ്.
7ചര്‍മത്തിന് ചര്‍മത്തിന് പ്രായക്കുറവ് തോന്നിയ്ക്കാനും ഡ്രൈ ഫ്രൂട്സ് നല്ലതാണ്
8 കണ്ണ് ഡ്രൈ ഫ്രൂട്സില്‍ കരാറ്റനോയ്ഡുകള്‍, വൈറ്റമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ചയ്ക്കു സഹായിക്കുന്നു.
9 എല്ലുകളുടെ ആരോഗ്യത്തിന് എല്ലുകളുടെ ആരോഗ്യത്തിന് ഡ്രൈ ഫ്രൂട്സ് നല്ലതാണ്. ഇത് എല്ലുകള്‍ക്ക് ഉറപ്പു നല്‍കും.
10 പല്ല് പല്ലിന്റെ ഉറപ്പിനും പല്ലു കേടുവരാതിരിയ്ക്കുന്നതിനും ഡ്രൈ ഫ്രൂട്സ് നല്ലതു തന്നെ.
11 ബിപി ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഡ്രൈ ഫ്രൂട്സ് കഴിയ്ക്കുകയെന്നത്. രക്തത്തിലുള്ള ആസിഡിന്റെ വീര്യം കുറച്ച് അസിഡോസിസ് തടയുന്നതിന് ഇത് സഹായിക്കും.
146 total views, 1 views today