മലയാളികളോട് ഒരു ഉപദേശം.

0
610

Partha Sarathy

അമേരിക്ക – കാനഡ – വെസ്റ്റേൺ യൂറോപ് എന്നിവിടങ്ങളിൽ താമസിച്ചു ശബരിമലയിൽ സ്ത്രീകൾ കയറുന്നതിനെ എതിർക്കുന്ന മലയാളികളോട് ഒരു ഉപദേശം. നിങ്ങളുടെ ഫേസ്ബുക് പോസ്റ്റുകൾ ദയവായി മലയാളത്തിൽ എഴുതുക. ഇംഗ്ളീഷിൽ എഴുതിയാൽ നിങ്ങൾ ഒരു bigoted – sexist – fanatic ആണെന്ന സത്യം നിങ്ങളുടെ പാശ്ചാത്യ സഹപ്രവർത്തകർക്കും അയൽക്കാർക്കും കൂട്ടുകാർക്കും മനസ്സിലാവും.

അത് കൊണ്ട് ശബരിമലയിൽ പോകാൻ ശ്രമിക്കുന്ന സ്ത്രീകളെ നിങ്ങൾ അധിക്ഷേപിക്കുമ്പോൾ മലയാളത്തിൽ എഴുതുക. ഇന്ത്യയുടെ ഭരണഘടന കത്തിക്കണം എന്ന് നിങ്ങൾ പറയുമ്പോൾ, അല്ലെങ്കിൽ സ്ത്രീകൾക്ക് ആർത്തവ സമയത്തു അശുദ്ധി ഉണ്ടെന്നു നിങ്ങൾ പറയുമ്പോൾ, അല്ലെങ്കിൽ മനുഷ്യരെ വേർതിരിക്കുന്ന പഴഞ്ചൻ ആചാരങ്ങൾ സംരക്ഷിക്കണം എന്ന് നിങ്ങൾ പറയുമ്പോൾ, അല്ലെങ്കിൽ പോലീസിനെ ആക്രമിക്കണം എന്ന് നിങ്ങൾ എഴുതുമ്പോൾ, അല്ലെങ്കിൽ പിണറായിയുടെ അച്ഛന്റെ തൊഴിലിനെ കളിയാക്കുമ്പോൾ, നിങ്ങൾ ദയവായി മലയാളത്തിൽ തന്നെ എഴുതുക.

എങ്കിൽ നിങ്ങൾ മാന്യൻ ആണെന്ന് നിങ്ങളുടെ പാശ്ചാത്യ സുഹൃത്തുക്കളും തെറ്റിദ്ധരിക്കും, നിങ്ങൾ വീരശൂര ഹിന്ദുത്വവാദിയാണെന്നു നിങ്ങളുടെ മലയാളി സുഹൃത്തുക്കളും കരുതും, അങ്ങനെ എല്ലാവരും ഹാപ്പിയാകും.

അല്ലെങ്കിൽ ഈ പത്രവാർത്തയിൽ കാണുന്നത് പോലെ നിങ്ങളുടെ ഉള്ളിലെ വിഷം തിരിച്ചറിഞ്ഞ പാശ്ചാത്യ ലോകം നിങ്ങളെ ഒരു നികൃഷ്ട ജീവിയായാണ് കാണുക. കൂട്ടുകാരുടെ ഇടയിൽ നിങ്ങളുടെ വില പോകും. ചിലപ്പോൾ ജോലിസ്ഥലത്തു നിന്നും പുറത്താക്കും.

https://www.cbc.ca/news/canada/edmonton/yash-sharma-candidate-edmonton-ellerslie-1.4864625

// The Alberta Party has disqualified Edmonton-Ellerslie candidate Yash Sharma after he attended an event “that was critical of an Indian Supreme Court decision to allow women of menstruating age to attend an ancient temple,” the party announced Monday.

In an emailed statement, party leadership said its provincial board, including Leader Stephen Mandel, voted unanimously Monday evening to disqualify Sharma after becoming aware of his attendance at the weekend event.

‘Zero tolerance’
“While Mr. Sharma has offered an unreserved apology, he no longer has the confidence or support of our party,” Mandel said in the statement. “We have zero tolerance for discriminatory views. //