ഒരു ‘ഗവർണർ കവിത’ എഴുതാൻ ചെമ്മനമില്ല എന്ന സങ്കടം ബാക്കി

192

മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള മിസോറാമിനെക്കുറിച്ച് എഴുതിയ കവിതയെ പരിഹസിച്ചു അഡ്വ. എ ജയശങ്കർ. മിസോറാം ഗവർണറുടെ കവിതയെഴുത്തിനെ ചെമ്മനത്തിന്‍റെ വരികൾ ഉപയോഗിച്ചാണ് ജയശങ്കർ പരിഹസിക്കുന്നത്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്തു മന്ത്രിമാരായ ജി സുധാകരനും ബിനോയ് വിശ്വവും മത്സരിച്ചു കവിത എഴുതുകയും പത്ര മാസികകൾ അവ മുടങ്ങാതെ പ്രസിദ്ധീകരിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ സമയത്ത് ചെമ്മനം ചാക്കോ കലാകൗമുദി വാരികയിൽ മന്ത്രിക്കവിത എന്ന തലക്കെട്ടിൽ ഒരു പരിഹാസ കവിത എഴുതിയിരുന്നു. ജയശങ്കറിന്റെ കുറിപ്പ് വായിക്കാം

Advocate A Jayasankar

ജ്ഞാനപീഠ പുരസ്കാര ജേതാവായ മഹാകവിയെ കുറിച്ചല്ല, ജ്ഞാനപീഡിതനായ മറ്റൊരു കവിയെ പറ്റിയാണ് ഈ കുറിപ്പ്.

മിസോറമിൽ ഗവർണറായിപ്പോയ ശ്രീധരൻ പിള്ളയദ്ദേഹം പിഎസ് വെൺമണി എന്ന തൂലികാ നാമം ഉപേക്ഷിച്ച് കാവ്യ സപര്യ തുടരുകയാണ്. മിസോറമിൻ്റെ മനോഹാരിതയെ കുറിച്ചാണ് ഏറ്റവും പുതിയ വെൺമണി കവിത.

അച്യുതാനന്ദൻ്റെ ഭരണകാലത്ത് (2006-11) മന്ത്രിമാരായ ജി സുധാകരനും ബിനോയ് വിശ്വവും മത്സരിച്ചു കവിത എഴുതുകയും പത്ര മാസികകൾ അവ മുടങ്ങാതെ പ്രസിദ്ധീകരിക്കുകയും ചെയ്തു കൊണ്ടിരുന്നപ്പോൾ ചെമ്മനം ചാക്കോ കലാകൗമുദി വാരികയിൽ ഒരു പരിഹാസ കവിത എഴുതി: മന്ത്രിക്കവിത. അതിന്റെ അവസാന വരികൾ ഇപ്രകാരമായിരുന്നു

“രാഷ്ട്രീയമേ നീ അധികാരവായ്പിനാൽ
കാഷ്ഠിച്ചിടുന്നു ഹാ, കാവ്യ രംഗത്തിലും!”

ഒരു ‘ഗവർണർ കവിത’ എഴുതാൻ ചെമ്മനമില്ല എന്ന സങ്കടം ബാക്കി.