മനുഷ്യരെ കൊല്ലുന്നതും കൊല്ലിയ്ക്കുന്നതും ഒരിക്കലും ആഘോഷിയ്ക്കാനാവില്ല

129

Adv vijayamma Pv

മനുഷ്യരെ കൊല്ലുന്നതും കൊല്ലിയ്ക്കുന്നതും ഒരിക്കലും ആഘോഷിയ്ക്കാനാവില്ല

ഹൈദരാബാദിൽ അതിക്രൂരമായി മൃഗഡോക്ടറെ ബലാൽസംഗം ചെയ്ത് ചുട്ടുകൊന്നത് ഒരിയ്ക്കലും ക്ഷമിയ്ക്കാനാവില്ല. പ്രതികളെ പോലീസ് അതേ സ്ഥലത്തു കൊണ്ടുപോയി വെടിവച്ചു കൊന്നതും ഒരിയ്ക്കലും ന്യായീകരിയ്ക്കാനാവില്ല. പോലീസ് കമ്മീഷണറായ വി.സി സജ്ജ നാറിന്റെ നേതൃത്വത്തിൽ കുറ്റകൃത്യം ചെയ്ത രീതി അതേപടി ആവിഷ്കരിയ്ക്കാൻ ശ്രമിച്ചപ്പോൾ പോലീസിനെ ആക്രമിച്ചു 4 പ്രതികളും രക്ഷപെടാൻ ശ്രമിച്ചു എന്നതും അതു കൊണ്ടവരെ വെടിവച്ചു കൊന്നു എന്നതും അവിശ്വസനീയമാണ്.

നിർഭയക്കേസിന് ശേഷം രാജ്യം നടുങ്ങിയ ഭയാനകമായ ഈ സംഭവത്തിൽപ്രതികളെ ഉടനടി തൂക്കിക്കൊല്ലണമെന്നാവശ്യപ്പെ ട്ടുകൊണ്ട് ജനം തെരുവിലിറങ്ങിയിരുന്നു. വൻ പോലീസ് സന്നാഹത്തോടെയല്ലാതെ പ്രതികളെ Lockup ന് വെളിയിലിറക്കാൻ പറ്റാത്ത സാഹചര്യമാണു നിലവിലുണ്ടാ യിരുന്നത്. അതീവവൈകാരികത മുറ്റി നിന്ന അന്തരീക്ഷത്തിൽപോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടാലും ജനം പച്ചയോടെ ക്രൂരൻമാരെ പീച്ചിച്ചീന്തുമായിരുന്നു. എന്തിന് സജ്ജനാർ എൻകൗണ്ടർ എന്ന നാടകം വീണ്ടും ആവർത്തിച്ചു എന്നതും ,സോഷ്യൽ മീഡിയയും ജനങ്ങളും അയാളെ പൂമാലയിട്ട് സ്വീകരിക്കുന്നു എന്നതുമാണ് പ്രസക്തമായ ചോദ്യം.

നാം ആധുനിക, പരിഷ്കൃത ,ജനാധിപത്യ പൗര സമൂഹത്തിലാണ് ജീവിയ്ക്കുന്നത്. പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന പ്രാകൃത നിയമ വ്യവസ്ഥയിൽ നിന്നും സമത്വം, സാഹോദര്യം ,സ്വാതന്ത്ര്യം എന്ന പരിഷ്കൃതവും മാനുഷികതയിൽ നിലകൊള്ളുന്നതുമായ ആധുനിക കാഴ്ചപ്പാടിൽ സ്ഫുടം ചെയ്തെടുത്തതാണ് വ്യക്തികളുടെ പൗരസ്വാതന്ത്ര്യം. അത് ജനാധിപത്യ വ്യവസ്ഥയിൽ ഭരണഘ ടനാനുസൃതമായി പുഷ്ടിപ്പെടുത്തുന്നതാണ് മൗലികാവകാശങ്ങൾ .ഒരാൾ കുറ്റവാളിയാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത് നിയമാഴ്ചയിലുടെ യാവണം.നിയമവാഴ്ച ഉറപ്പു വരുത്താനാണ് പോലീസും കോടതിയും ജഡ്ജിമാരും അതിനാണ് ജുഡിഷ്യൽ സിസ്റ്റം എന്നു പറയുന്നത്..

പോലീസിന്റെ ഏറ്റവും മർമ്മ പ്രധാനമായ ഉത്തരവാദിത്വമാണ് നിയമവാഴ്ച നടത്തു ന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളു ക എന്നത്. കേസ് രജിസ്റ്റർ ചെയ്യുന്നത് മുതൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കുന്നതുവരെ പോലീസിന് നിയമ വ്യവസ്ഥയനുസ രിയ്ക്കാനെ കഴിയു.കോടതിയ്ക്ക് മുന്നിലുള്ള തെളിവുകൾ വച്ച് മാത്രമെ ഒരുപ്രതിയെ ശിക്ഷിയ്ക്കാൻ ജഡ്ജിനധി കാരമുള്ള .എന്നാൽ ഇവിടെ അന്വേഷണമി ല്ല,തെളിവെടുപ്പില്ല ,പ്രതിക്ക് തന്റെ ഭാഗം പറയാനില്ല കുറ്റക്കാരനാണോ എന്ന findings ഇല്ല പല പൃഥിരാജ് പടങ്ങളിലും കാണുന്ന പോലെ പോലീസിന്റെ കാട്ടുനീതി നടപ്പാക്കിയിരിയ്ക്കുന്നു .

പോലീസ് കൈക്കൂലി വാങ്ങിയും സ്വാധീനങ്ങൾക്ക് വഴങ്ങിയും രാഷ്ട്രീയ പാർട്ടികൾ സ്വജനപക്ഷപാതം കാട്ടിയും കേസന്വേഷണത്തിൽ വീഴ്ച വരുത്തി ഒരു കാലത്തും പ്രതികൾ ശിക്ഷിയ്ക്കപ്പെടാത്ത അവസ്ഥ ഉണ്ടാക്കി ജുഡീഷ്യറിയുടെ വിശ്വാസ്യത തകർത്തു കളഞ്ഞതു കൊണ്ടാണ് ,ഈ കേസിലും പ്രതികൾ ശിക്ഷിയ്ക്കപ്പെടില്ലന്ന ഉറച്ച വിശ്വാസത്തിൽ ജനം അവരെ കൊല്ലണമെന്നാവശ്യപ്പെട്ടത്. ജനപ്രതിനിധികളും രാജ്യസഭാംമായ ജയ ബച്ചനെപ്പോലുള്ളവർ പോലും വിചാരണയില്ലാതെ തല്ലിക്കൊല്ലണമെന്ന് പറയുന്നത് യഥാ രാജാ തഥാ പ്രജ എന്ന പോലെയാണ്.ആൾക്കൂട്ടക്കൊലയിലൂടെ ജനങ്ങളെ പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്ന വരെ സംരക്ഷിയ്ക്കുന്ന, പ്രോത്സാഹിപ്പിക്കു ന്ന ഭരണകർത്താക്കൾ ഉള്ള ഒരു ഭരണ വ്യവസ്ഥയിൽ പൊതുജനം വീണ്ടുവിചാര മില്ലാതെ പോലീസ് വെടിവെപ്പിനെ ആഘോഷിയ്ക്കുന്നതിൽ തെറ്റുപറയാനാവില്ല..

അതീവ വികാരത്തോടെയും സദാചാരമനസ്സോടെയും കുറ്റകൃത്യത്തെ സമീപിയ്ക്കുന്ന പോലീസ്.സ്ത്രീകളെ സംരക്ഷിയ്ക്കാത്ത ഭരണകൂടം, കുറ്റവാളികൾക്ക് രക്ഷപെടാനുള്ള എല്ലാ നിയമത്തിന്റെ പഴുതുകളും സമൃദ്ധമായി ഉപയോഗിക്കുന്ന വക്കീലന്മാർ, ബലാൽസംഗക്കേസിൽ ഉൾപ്പെടെ ഇരയുടെ ചാരിത്ര്യം ചികയുന്ന സാമൂഹ്യ വ്യവസ്ഥ, ഈ കെട്ട കാലത്തിലെ അരാജകമായ വ്യവസ്ഥയെ മുതലെടുത്ത് കൊണ്ട് തീവ്രമായ വർഗ്ഗീയ ധ്രുവീകരണം നടത്തി പതുങ്ങിയെത്തുന്ന ഫാസിസം.

ഫാസിസത്തിന്റെ വിജയമാണ് ജനങ്ങൾക്ക് നിയമവാഴ്ചയിലും ജുഡീഷ്യറിയിലും ജനാധിപത്യത്തിലും വിശ്വാസമില്ലാതാവുക എന്നത്. ഫാസിസം തോക്കിൻ കുഴലിലൂടേയും ഗ്യാസ് ചേംബർ വഴിയും മാത്രമല്ല കടന്നു വരുന്നത് എന്ന് തിരിച്ചറിയാത്ത നമ്മൾ ഈ കൊലപാതകങ്ങളും വെടിക്കെട്ടോടെ ചെണ്ടകൊട്ടി ആഘോഷിയ്ക്കും. ജാഗ്രതൈ