Connect with us

Entertainment

20 വർഷങ്ങൾക്ക് ശേഷം അയാൾ സുഹൃത്തിനെ കണ്ടെത്തുമോ ?

Published

on

AFTER 20 YEARS (ഇരുപത് വർഷങ്ങള്ക്കു ശേഷം) എന്ന ഷോർട്ട് ഫിലിം പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായ ഒ ഹെൻറിയുടെ ‘ആഫ്റ്റർ ട്വന്റി ഇയേഴ്‌സ്’ എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരമാണ് . ഒ. ഹെൻറി എന്നത് അദ്ദേഹത്തിന്റെ തൂലികാനാമം ആയിരുന്നു. യഥാർത്ഥ പേര് വില്യം സിഡ്‌നി പോര്‍ട്ടര്‍. 1862 സെപ്റ്റംബര്‍ 11ന് നോര്‍ത്ത് കരോളിനയിയിൽ ജനിച്ച അദ്ദേഹത്തിന്റെ ചെറുകഥകള്‍ നര്‍മ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും ട്വിസ്റ്റുകൾക്കും പ്രതീക്ഷിക്കാത്ത അന്ത്യങ്ങള്‍ക്കും ഏറെ പ്രശസ്തമാണ്. നല്ലൊരു ആസ്വാദനം പ്രദാനം ചെയുന്ന ഷോർട്ട് മൂവി അതിന്റെ ആദ്യന്തം ആസ്വാദകരെ കയ്യിലെടുക്കുന്നതാണ്. Harish Gopi സംവിധാനവും നിർമ്മാണവും നിർവഹിച്ച ഈ ഹ്രസ്വചിത്രം നിങ്ങള്ക്ക് നല്ലൊരു ആസ്വാദനം പകർന്നുനല്കും എന്ന കാര്യത്തിൽ സംശയമില്ല.

vote for After 20 Years

തന്റെ സുഹൃത്തിനെ തെരുവിൽ കാത്തുനിൽക്കുന്ന ആളിലൂടെയാണ് കഥ വികസിക്കുന്നത്. ഇരുപതുവര്ഷങ്ങള്ക്കു ശേഷം ഇതേ സ്ഥലത്തു വച്ചുകണ്ടുമുട്ടാം എന്ന് അവർ തമ്മിൽ തീരുമാനിച്ചിരുന്നു. 20 വര്ഷം മുൻപുള്ള ആ പഴയ തെരുവല്ല, ഇന്നത്തെ തെരുവ് . അവർ ഒരുമിച്ചു കാപ്പികുടിച്ച റെസ്റ്റോറന്റ് ഒക്കെ പൂട്ടിപോയിരുന്നു. അയാൾ അങ്ങനെ കാത്തു നിൽക്കുകയാണ്. അയാളുടെ അടുത്ത് രണ്ടുപേർ രണ്ടു സമയങ്ങളിലായി വരുന്നു . ഒന്ന് അർദ്ധരാത്രിയിൽ അവിടെ നിൽക്കുന്ന അയാളെ ചോദ്യം ചെയ്യാൻ വരുന്ന പോലീസുകാരൻ, രണ്ടാമത്തെയാൾ അയാൾ ആരെയാണോ കാത്തുനിന്നത് അയാൾ എന്ന് പരിചയപ്പെടുത്തിക്കൊണ്ടു മറ്റൊരാൾ. ഇനിയാണ് ട്വിസ്റ്റുകളുടെ പരമ്പര. ഒരുപക്ഷെ ഈ കഥ നിങ്ങൾ പണ്ടേ വായിച്ചിട്ടുള്ള കഥയാകാം എങ്കിലും വായിക്കാത്തവർക്കു ആ ക്ളൈമാക്സ് രസങ്ങൾ പകർന്നുനൽകാൻ ഇവിടെ നിര്ത്തുന്നു.

ഹരീഷ് ഗോപിയുടെ ആദ്യ സംവിധാന സംരംഭം തന്നെ പ്രതീക്ഷയ്ക്കു വകനൽകുന്നുണ്ട്. ഇത്തരമൊരു വിഖ്യാതമായ കഥയെ അതിന്റെ രസം ചോർന്നു പോകാതെ അവതരിപ്പിച്ച Harish Gopi യ്ക്കും ടീമിനും അഭിനന്ദനങ്ങൾ.

Harish Gopi ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാനൊരു പ്രിന്റിംഗ് പ്രസ് നടത്തുന്നു. അതുകൊണ്ടുതന്നെ അത്യാവശ്യം വായനയൊക്കെ ഉണ്ട്. ഈ കഥ എനിക്ക് വായിച്ചപ്പോൾ തന്നെ ഇഷ്ടപ്പെട്ടിരുന്നു. എന്റെ സുഹൃത്തുക്കൾ പലരും സിനിമാ ഫീൽഡിൽ ഉണ്ട്. ഞാൻ ആദ്യമായി ചെയ്തൊരു സാധനമാണ് ഇത്. സിനിമയുമായി വലിയ ബന്ധം ഒന്നും ഇല്ല. സിനിമകൾ കാണും എന്നല്ലാതെ.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewHarish Gopi

AFTER 20 YEARS

Advertisement

ഈ കഥ സ്‌കൂളിലോ പ്രീഡിഗ്രി കാലത്തോ എപ്പോഴോ എന്റെ മനസ്സിൽ കയറി വന്നതാണ്. അന്ന് തന്നെ ഒരുപാട് ഇമ്പാക്റ്റ് ഉണ്ടാക്കിയ ഒരു കഥയായിരുന്നു. ഹെൻട്രി കഥകൾ ഒരുപാട് വായിച്ചിട്ടുണ്ട് എങ്കിലും ഇത് മനസ്സിൽ തന്നെ കിടന്നു. ഇത് സിനിമയാക്കാൻ കാരണം കൊറോണക്കാലത്ത് പുസ്തകങ്ങൾ വായിച്ചു ഇരുപ്പായിരുന്നു. മറ്റു പണികൾ ഒന്നും ഇല്ലായിരുന്നല്ലോ. അങ്ങനെ യാദൃശ്ചികമായി ഓ ഹെൻറിയുടെ കഥകൾ പിന്നെയും വായിക്കാൻ കാരണമായി. അതിൽ ആദ്യത്തെ കഥ ഇതായിരുന്നു. ഞാൻ വായിച്ചിട്ടുള്ള കഥയായതുകൊണ്ടുതന്നെ വീണ്ടും വായിച്ചപ്പോൾ സിനിമ എടുത്തേക്കാം എന്ന തോന്നൽ വന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ആദ്യ സിനിമ ഈ കഥ തന്നെ ആയിക്കോട്ടെ എന്നുകരുതി ചെയ്തതാണ്. ആദ്യം വായിച്ച കാലം മുതൽക്കേ ഉള്ള ഒരു താത്പര്യം ഉണ്ടായിരുന്നു. മലയാളത്തിൽ ഓ ഹെൻട്രി കഥകളെ സിനിമയിൽ അധികം കൊണ്ടുവന്നിട്ടില്ല എന്ന് തോന്നുന്നു. ഹോളീവുഡിൽ ഒത്തിരിയുണ്ട്. ഒരു സിനിമയ്ക്കുള്ള പല കഥകളും അദ്ദേഹത്തിന്റെ ചെറുകഥകളിൽ ഉണ്ട്.

ഇതിന്റെ കഥ തന്നെ രാത്രി നടക്കുന്നത് ആയിരുന്നല്ലോ.. ആകെയൊരു പത്തുമിനിറ്റത്തെ സംഭവമേയുള്ളൂ. നമ്മൾ ആ യഥാർത്ഥ സമയത്തുതന്നെയാണ് ഷൂട്ട് ചെയ്തതും. അതായതു ഒരു എട്ടര മുതൽ പത്തര വരെയൊക്കെയുള്ള സമയത്ത്. ഒറ്റ ലൊക്കേഷനിൽ ഒരു മൂന്നുദിവസം കൊണ്ട് ഷൂട്ട് ചെയ്തു. എല്ലാം കൊണ്ടും വലിയ ബഡ്ജറ്റ് ഒന്നുമില്ലാതെ ചെയ്യാൻ സാധിച്ചു.

സംവിധായകനിലേക്ക്

സംവിധാന താത്പര്യത്തെ കുറിച്ച് പറഞ്ഞാൽ… സിനിമയോട് പണ്ടുമുതൽക്കേ താത്പര്യമുണ്ട്. ഈ കഥ ഷോർട്ട് ഫിലിം ആക്കണം എന്ന് സുഹൃത്തുക്കളോടു പറയുകയും കഥയെഴുതി തിരക്കഥ പോലെയാക്കി വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കണം എന്ന് ചിന്തിക്കുകയും ചെയ്തു. നമ്മുടെ കൂടെയുള്ളവർ പറഞ്ഞു ഞാൻ തന്നെ ചെയുന്നതാകും നല്ലതെന്നു. ഒന്ന് ചെയ്തു നോക്കാം എന്ന് പറഞ്ഞു. അങ്ങനെ സുഹൃത്തുക്കളുടെ പ്രചോദനം കൊണ്ട് ചെയ്തതാണ്. സംവിധാനം കുറച്ചുകൂടി ബെറ്റർ ആയി അറിയാവുന്ന ആളെക്കൊണ്ട് ചെയ്യിക്കണം എന്നാണ് കരുതിയത്. ചെയ്തു കഴിഞ്ഞപ്പോൾ എനിക്കും വളരെ ഇന്ററസ്റ്റിങ് ആയി തോന്നി. ഇതിനൊരു പ്രൊഡ്യൂസർ ഇല്ല എന്ന കാര്യം ശ്രദ്ധിച്ചുകാണും. ഞങ്ങൾ മൂന്നുനാലുപേർ ഞങ്ങളുടെ കയ്യിലിരുന്ന പൈസ മുടക്കി ചെയ്തതാണ്. അതിൽ അഭിനയിച്ചവരും ഞങ്ങളും എല്ലാം ചേർന്ന് കാശുമുടക്കിയാണ് ഇത് ചെയ്തെടുത്തത്.

അഭിനേതാക്കൾ

ഇതിൽ അഭിനയിച്ചവർ എല്ലാം എന്റെ സുഹൃത്തുക്കൾ ആണ്. പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച Balu Muraleedharan ഒരു കഥകളി നടനും നാടകനടനും ആണ്. കലാകേന്ദ്രം ബാലു എന്നാണു അറിയപ്പെടുന്നത്. വേദിയിൽ ഒക്കെ കഥകളി അവതരിപ്പിക്കുന്ന ആളാണ്. ആ ഒരു കഥാപാത്രത്തെ അദ്ദേഹത്തെ വച്ചുതന്നെ ചെയ്യണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ബാലു ഒരു നല്ല അഭിനേതാവാണ്. കഥകളി സ്റ്റേജിലല്ലാതെ നാടകങ്ങളിൽ ഒക്കെ ബാലു അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇനിയുള്ള രണ്ടുപേർ സിനിമാഭിനയത്തിൽ ഒക്കെ താത്പര്യമുള്ളവർ ആയിരുന്നു. ആദ്യം പൊലീസുകാരനായി വന്നയാൾ എന്റെ അടുത്ത സുഹൃത്താണ്. മൂന്നാമത്തെയാൾ ചെറിയ ചെറിയ സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ആളാണ്.

അടുത്ത പ്രോജക്റ്റുകൾ

ഒരു ഷോർട്ട് മൂവിയുടെ തിരക്കഥ തയ്യാറാക്കി വച്ചിട്ടുണ്ട്. സാമ്പത്തികപ്രശ്നം കാരണമാണ് ഡിലെ ആകുന്നത്. ഷോർട്ട് മൂവീസ് ചെയുമ്പോൾ റിട്ടേൺസ് ഒന്നും കിട്ടാറില്ലല്ലോ. കാശ് മുടക്കാതെ എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. അടുത്ത മൂവിക്കായി തയ്യാറാക്കിയ കഥയും ഒരു ഇംഗ്ലീഷ് സ്റ്റോറിയെ ബേസ് ചെയ്താണ്. നമ്മുടെ നാട്ടിലെ ഒരു മുസ്ലിം കുടുംബത്തിൽ നടക്കുന്ന ഒരു ചെറിയ സംഭവമായി ചെയ്തതാണ്. ഒരു പ്രൊഡ്യൂസറെ കിട്ടാത്തതുകൊണ്ട് ഇങ്ങനെ വെയിറ്റ് ചെയുന്നു. അടുത്ത ജനുവരിയോട് കൂടി ചെയ്യാൻ ഇരിക്കുകയാണ്.

Advertisement

vote for After 20 Years

After 20 Years
Production Company: Cinema angadi
Short Film Description: This short filim is Visual Adaptation of the American author OHenry’s famous short stoy
Producers (,): Harish Gopi
Directors (,): Harish Gopi
Editors (,): C R Sreejith
Music Credits (,): Anit P Joy
Cast Names (,): Muhammed Salih,Balu Muraleedharan, Prameswaran Nampoothiri
Genres (,): thriller
Year of Completion: 2021-07-20

 

***************************************

 3,467 total views,  3 views today

Continue Reading
Advertisement

Comments
Advertisement
cinema23 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement