Featured
കള്ളുകുടിയുടെ ബാക്കിപത്രം
കള്ളോളം നല്ലപാനിയം ഭൂലോകത്തില്ല മാളോരെ ……
സിനിമാപാട്ടിലെ ഈ വരികള്‍ക്ക് അര്‍ത്ഥ പുഷ്ഠി വരുത്തികൊണ്ടുള്ള വാര്‍ത്തകള്‍ നമ്മള് വായിച്ചു കഴിഞ്ഞതേയുള്ളു. അടുത്ത ടൈറ്റില്‍ വാര്‍ത്ത വരുന്നതുവരെ മാത്രമെ ഈ വാര്‍ത്തക്ക് ആയുസുള്ളു. കഴിഞ്ഞ ദിവസം മരണത്തിനു കീഴ്പെട്ട ശ്രി. ചന്ദ്ര ബോസിന്റെ വാര്‍ത്ത വന്നതുകൊണ്ട് ഇന്നലെയും വിഷക്കള്ള് വാര്‍ത്തക്ക് മരണം ഭവിച്ചില്ല. ഓരേ ദുരന്തത്തിനും ശേഷം കുറെ അലക്കലും വെള്ളപൂശലും നടക്കും. പിന്നെയും പിന്നെയും ഒരോരോ ഷാപ്പിലും മരണം വരും. ഈ കഥ തുടരുക തന്നെ ചെയ്യും.
184 total views

സാമാന്യ വിവരമുള്ള ഏതൊരാള്‍ക്കും അറിയാം ചെത്തുന്ന തെങ്ങിന്റെ എണ്ണവും ഒഴിക്കുന്ന കള്ളിന്റെ അളവും തമ്മില്‍ ഒരു പൊരുത്തവും ഇല്ലയെന്ന്. ഇതൊക്കെ അറിഞ്ഞുവച്ചുകൊണ്ടല്ലെ ലേലവും ലൈസന്‍സ് നല്‍കലും.
സര്‍ക്കരിനു കാശുമാത്രം മതി പരാമര് ഒഴിച്ചുവിറ്റാലും ഒന്നുമില്ല.
നഷ്ടം പാവം ഭാര്യമാര്‍ക്കും മക്കള്‍ക്കും മാത്രം. കുടും ബത്തിന്റെ നിലനില്‍പ്പ് നഷടപ്പെടുകയേഉള്ളു. വിചിത്രമായ ഒരുകാര്യം മരണപ്പെട്ടവരുടെ അവകാശികള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനമായിനല്കുന്നു എന്നത്.
കള്ളു മുതലാളി ലാഭമുണ്ടാക്കാനായി വിഷം ചേര്‍ത്ത് നല്കി കൊന്നവര്‍ക്ക് നാട്ടുകാരുടെ കാശ്, സര്‍ക്കാര്‍ സഹായധനമയി നല്കുന്നു എന്നത് ഒരിക്കലും നീതികരിക്കത്തക്കതല്ല. ദുരന്തമുണ്ടാക്കിയ ഷാപ്പ് കോണ്ട്രാക്റ്റര് തന്നെ നല്‍കണം. അത് 5 ലക്ഷാമല്ല 10 ലക്ഷ്മെങ്കിലും ആക്കണം എന്നേയുള്ളു. ഒരു കിഡ്ണിക്ക് മാത്രം 4 ലക്ഷത്തിനു മേലെ വിലയുണ്ടെന്നാണു കേള്‍ക്കുന്നത്. ശവശരീരത്തിനു പ്രൈവറ്റ് മെഡിക്കല്‍ കോളേജുകാര് (മേടിക്കല്‍ കോളേജ് എന്ന് അസൂയാലുക്കള്‍) കോളേജുകാര് നല്‍കും. അപ്പോള്‍ സര്‍ക്കാര്‍ ഇട്ട ഈവില തീരെ കുറവാണെന്ന് പറയതെ നിവര്‍ത്തിയില്ല.
ആണവ ബാദ്ധ്യത ബില്ല് പോലെ ഷാപ്പെടുക്കുന്നവന്റെ ഉത്തരവാദിത്വമാകണം കള്ളു കുടിക്കുന്നവന്റെ സുരക്ഷ. ആ ഉത്തര വദിത്വം ഷാപ്പു മുതലാളിക്കു വരുമ്പോള്‍ വിഷം ചേര്‍ക്കുന്നതിനു മുമ്പ് 40 പ്രാവശ്യം അവര്‍ ആലോചിക്കും. എന്നിട്ടെ വിഷക്കുപ്പിയുടെ അടപ്പ് തുറക്കൂ. ഇന്ന് വിഷം കലര്‍ത്തുന്നവര്‍ക്ക് അറിയാം കടിച്ചു പിടിച്ച് കുറച്ചു നാള് അകത്തു കിടന്നാല്‍മതി, പരോള്‍ ലീവ് തുടങ്ങി പല കരണങ്ങള്‍ പറഞ്ഞ് പുറത്ത് നില്ക്കാം, ഒത്തു വന്നാല്‍ ഒരാളെ ബലിനല്‍കി കുറ്റസമ്മതം നടത്തി അവനെ ജയിലില്‍ കിടത്തി പ്രതിക്ക് രക്ഷപ്പെടാനും പറ്റും. അതുമാത്രമല്ല ഇയാള്‍ ജയിലില്‍ കിടന്നതുകൊണ്ട് മരിച്ചവന്റെ കുടുമ്പത്തിനു ഒന്നും കിട്ടുകയുമില്ല.
ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തി മരിക്കുന്നവര്‍ക്കു മാത്രമല്ല ആഅശുപത്രിയില് ആകുന്നവരുള്പ്പടെ ഓരോര്‍ത്തര്‍ക്കും കനത്ത നഷ്ട പരിഹാരം നല്കുവാന് ഷാപ്പിന്റെ ലൈസന്‍സിക്ക് ബാധ്യത ഏര്‍പ്പെടുത്തി നിയമം പരിഷ്ക്കരിക്കണം. അങ്ങിനെയുള്ളവര്ക്കെ ലൈസന്‍സ് നല്കുവാന് പാടുള്ളു.
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : വിഷക്കള്ള് ആരോഗ്യത്തിനു ഹാനികരം.
185 total views, 1 views today